ഇക്കഴിഞ്ഞ ജൂണ്‍ 17-ന് , ലോക മുതല ദിനത്തില്‍ ഗണ്ഡക് നദീതടത്തില്‍ മുട്ട വിരിഞ്ഞുണ്ടായത് 125 ഘരിയലുകള്‍. പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും സഹായത്തോടെ വൈല്‌്വാലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുടിഐ) തുടര്‍ നിരീക്ഷണത്തിലായിരുന്നു ഘരിയലുകളുടെ കൂടുകള്‍. 2013 മുതല്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വിഭാഗവുമായി സഹകരിച്ച് ഡബ്ല്യുടിഐ ഗണ്ഡക് നദിയില്‍ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഘരിയലുകളെ സംരക്ഷിച്ച് പോരുന്നുണ്ട്.
ഘരിയലുകളുടെ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടം കൂടിയാണ് ഗണ്ഡക് നദി മേഖല. ഈ വര്ഷംന ഇതുവരെ ഈ മേഖലയില്‍ ഘരിയലുകളുടെ ഒന്പറതോളം കൂടുകള്‍ കണ്ടെത്തി. ഇതില്‍ എട്ടു കൂടുകളും ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണുള്ളത്. മുട്ടകള്‍ വിരിയുന്നത് വരെയുള്ള സംരക്ഷണ പ്രവര്ത്തമനങ്ങള്ക്ക് നേതൃത്വം നല്കുുന്നത് വനംവകുപ്പാണ്. അതിവിശാലമായ ജലാശയത്തില്‍ മിക്കപ്പോഴും ഘരിയലുകളുടെ കൂടുകള്‍ കണ്ടെത്തുക അസാധ്യമാണ്. പ്രദേശവാസികളായ മത്സ്യബന്ധത്തൊഴിലാളികളുടെയും കര്ഷ്കരുടെയും സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. അതിശക്തമായ കാറ്റ്, വെള്ളപ്പൊക്കം, വേട്ടക്കാര്‍ തുടങ്ങിയവ ഇക്കൂട്ടര്‍ ഒരുക്കുന്ന കൂടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഇത്രയും വെല്ലുവിളികള്‍ നിലനില്ക്കുകമ്പോഴും 125 ഘരിയലുകളുടെ ജനനം ശുഭപ്രതീക്ഷ നല്കുംന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.