മ്മിനിസ്റ്റ്ര്യ് ഒഫ് ഏന്വിരൊന്മെന്റ് & ഫൊരെസ്റ്റ്സ്, ഗ്ഗൊവ്റ്റ

Printed Date: 28 நவம்பர் 2024

ളറ്റെസ്റ്റ് ണെവ്സ്

അര്ചിവേ

ലോകത്തിലെ ഏറ്റവും വലിയ കടലാമ വിഭാഗം, ഭാരം 700 കിലോ വരെ; വിശാഖപട്ടണത്ത് തീരത്തടിഞ്ഞത് കൂറ്റന് കടലാമ (Source: Mathrubhumi 30/06/2023)

  

ലോകത്തിലെ ഏറ്റവും വലിയ കടലാമ വിഭാഗമായ ലെതര്ബാക്ക് സീ ടര്ട്ടിലിന്റെ സാന്നിധ്യം വിശാഖപട്ടണത്തിന് സമീപം സ്ഥിരീകരിച്ചു. ഏഴ് വര്ഷത്തിന് ശേഷമാണ് വംശനാശ ഭീഷണി നേരിടുന്ന ലെതര്ബാക്ക് കടലാമയെ തന്തടി ബീച്ചില് കണ്ടെത്തുന്നത്. കരക്കടിഞ്ഞ കടലാമയെ തന്താടി ബീച്ചില് കടലാമയെ തിരികെ കടലിലേക്കയച്ചു. വിശാഖപട്ടണത്ത് നിന്ന് 30 കിലോമീറ്റര് അകലെയാണ് തന്താടി ബീച്ച് സ്ഥിതി ചെയ്യുന്നത്. ജൂണ് 25-നാണ് മത്സ്യബന്ധന വലയില് കുടുങ്ങിയ നിലയിലായിരുന്നു കടലാമ. ഈ പ്രദേശത്ത് ഇത്തരമൊരു കടലാമയെ മത്സ്യബന്ധനത്തൊഴിലാളികള് കണ്ടെത്തുന്നതും ഇതാദ്യമാണ്. സമയം ഒട്ടും വൈകാതെ തന്നെ അവര് മത്സ്യബന്ധനവല നീക്കി കടലാമയെ തിരികെ കടലിലേക്ക് അയ്ക്കുകയായിരുന്നു. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാറുള്ള കെ.മസേനയാണ് രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയത്. അഞ്ച് വര്ഷത്തോളമായി ഇത്തരം രക്ഷാപ്രവര്ത്തനങ്ങള്ക്ക് മുന്നിരയില് മസേനയുണ്ട്. കരക്കടിയുന്ന സമുദ്രജീവികളെ രക്ഷിക്കുന്നതും ഒലിവ് റിഡ്ലി കടലാമകളുടെ കൂട് സംരക്ഷിക്കുന്നതും ഇതേ മസേനയാണ്. എന്നാൽ കരപ്രദേശത്ത് ലെതര്ബാക്ക് സീ ടര്ട്ടിലുകളുടെ സാന്നിധ്യം അപൂര്വ്വമാണ്. ലെതര്ബാക്ക് കടലാമകളെ ആന്ഡമാന് നിക്കോബാര് ദ്വീപുകളിലാണ് കൂട്ടത്തോടെ സാധാരണയായി കാണാന് കഴിയുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടലാമ വിഭാഗമാണ് ലെതര്ബാക്ക് സീ ടര്ട്ടില്. ആറടിയോളം വലിപ്പം വെയ്ക്കാറുള്ള ഇവയ്ക്ക് 700 കിലോഗ്രാം വരെയാണ് ഭാരം. ഇന്റര്നാഷണല് യൂണിയന് ഫോര് കണ്സര്വേഷന് ഓഫ് നേച്വര് (ഐയുസിഎന്) പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടലാമ വിഭാഗക്കാര് കൂടിയാണിവര്. കഴിഞ്ഞ മൂന്ന് തലമുറക്കിടെ ഇവയുടെ എണ്ണം 40 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. കൂടൊരുക്കാന് അനുയോജ്യമായ ഇടങ്ങള് ഇല്ലാത്തത് ഈ കടലാമ വിഭാഗക്കാര് നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. പ്ലാസ്റ്റിക് മാലിന്യം, മത്സ്യബന്ധനം തുടങ്ങിയവയാണ് ഇവര് നേരിടുന്ന മറ്റ് വെല്ലുവിളികള്. 50 വര്ഷം വരെ ഇവര്ക്ക് ആയുസ്സുള്ളതായും റിപ്പോര്ട്ടുകളുണ്ട്.