മ്മിനിസ്റ്റ്ര്യ് ഒഫ് ഏന്വിരൊന്മെന്റ് & ഫൊരെസ്റ്റ്സ്, ഗ്ഗൊവ്റ്റ
Printed Date: 28 நவம்பர் 2024
സമ്പത്ത് വ്യവ്സ്ഥ
ആഗോള സാമ്പത്തിക സാഹചര്യവും ദേശീയ വീക്ഷണവും
ഐക്യരാഷ്ട്ര നാഭയുടെ ലോക സാമ്പത്തിക സാഹചര്യവും സാധ്യതകളും 2023, ലോകത്തെക്കുറിച്ചുള്ള ഹ്രസ്വകാല സാമ്പത്തിക പ്രവചനത്തിന്റെ ഒരു അനാകർഷക ചിത്രം അവതരിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഗണ്യമായ ധനനിയന്ത്രണം, വർദ്ധിച്ച അനിശ്ചിതത്വം എന്നിവ കാരണം വലിയ തോതിലുള്ള ആഗോള സാമ്പത്തിക മാന്ദ്യം ആസന്നമായിരിക്കുകയാണ്.
2023 ഒക്ടോബറിലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രവചിക്കുന്നത്, ആഗോള വളർച്ച 2022-ൽ 3.5 ശതമാനത്തിൽ നിന്ന് 2023-ൽ 3.0 ശതമാനമായും 2024-ൽ 2.9 ശതമാനമായും കുറയുമെന്നാണ്. ആഗോള പണപ്പെരുപ്പം 8.7 ശതമാനത്തിൽ നിന്ന് ക്രമാനുഗതമായി കുറയുമെന്നും പ്രവചിക്കുന്നു. 2022ൽ 6.9 ശതമാനമായും 2023ൽ 6.9 ശതമാനമായും 2024ൽ 5.8 ശതമാനമാനവുമാകും. വളർന്നുവരുന്ന വിപണിയിലും വികസ്വര സമ്പദ് വ്യവവസ്ഥകളിലും വളർച്ച മിതമായ തോതിൽ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, അതായത് 2022 ലെ 4.1 ശതമാനത്തിൽ നിന്ന് 2023 ലും 2024 ലും 4.0 ശതമാനമായി കുറയും.
വളർച്ച 2022ൽ 6.4 ശതമാനത്തിൽ നിന്ന് 2023ൽ 5.8 ശതമാനമായി കുറയുമെന്നാണ്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രവചിക്കുന്നത് ഇന്ത്യയുടെ വളർച്ച 2023 ലും 2024 ലും 6.3 ശതമാനം എന്ന നിലയിൽ ശക്തമായി തുടരുമെന്നും, 2023 ഏപ്രിൽ - ജൂൺ. പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം പ്രതിഫലിപ്പിക്കുന്നതിന് ഇത് 0.2 ശതമാനം പോയിന്റ് ഉയരുമെന്നാണ്.
2022 ൽ ഇന്ത്യയിൽ പണപ്പെരുപ്പം 7.1 ശതമാനമെന്ന സുരക്ഷിതനിലയിലായിരിക്കുമെന്ന് യുഎൻ പ്രവചിക്കുന്നു. ആഗോള ചരക്ക് വില മിതമായതും കറൻസി മൂല്യത്തകർച്ചയും ഇറക്കുമതി ചെയ്യുന്ന പണപ്പെരുപ്പത്തെ ലഘൂകരിക്കുന്നതിനാൽ 2023 ൽ ഇത് 5.5 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.
വരുമാന എസ്റ്റിമേറ്റുകളുടെ ദേശീയ പ്രൊഫൈൽ
2022-23 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ താൽക്കാലിക എസ്റ്റിമേറ്റ്, സ്ഥിരമായ വിലയിൽ, മുൻവർഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വളർച്ച രേഖപ്പെടുത്തി 1,60,06,425 കോടി രൂപയായി. ഇത് 2021-22 ലെ ജി.ഡി.പി വളർച്ചാ നിരക്കിനേക്കാൾ രണ്ട് പോയിന്റ് കുറവാണ്, അത് 9.1 ശതമാനമായിരുന്നു. മൊത്ത സംയോജിത മൂല്യം 2021-22 ലെ 8.8 ശതമാനമായിരുന്നത് 2022-23ൽ 7 ശതമാനം വളർച്ച കാണിക്കുന്നു. 2022- 23 ലെ പ്രതിശീർഷ ജി.ഡി.പി മുൻ വർഷത്തേക്കാൾ 6.1 ശതമാനം വളർച്ചയോടെ 1,15,746 രൂപയാണ്. ദേശീയ വരുമാന കണക്കുകളുടെ വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു.
2020-21 മുതൽ 2022-23 വരെയുള്ള കാലയളവിലെ ദേശീയ വരുമാന കണക്കുകൾ. (രൂപ കോടിയിൽ)
|
ഇനം
|
2020-21
(2nd RE)
|
2021-22
(1st RE)
|
2022-23 (PE)
|
മുൻ വർഷത്തേക്കാൾ ശതമാനം മാറ്റം
|
2021-22
|
2022-23
|
ആഭ്യന്തര ഉൽപ്പന്നം
|
ജിവിഎ സ്ഥിരമായ വിലകളിൽ
|
1,26,81,482
|
1,37,98,025
|
1,47,64,840
|
8.8
|
7.0
|
ജിവിഎ. നിലവിലെ വിലയിൽ
|
1,81,88,780
|
2,14,38,883
|
2,47,42,871
|
17.9
|
15.4
|
മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരമായ വിലകളിൽ
|
1,36,87,118
|
1,49,25,840
|
1,60,06,425
|
9.1
|
7.2
|
മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ വിലയിൽ
|
1,98,29,927
|
2,34,71,012
|
2,72,40,712
|
18.4
|
16.1
|
അറ്റ ആഭ്യന്തര ഉൽപന്നം (എൻഡിപി ) സ്ഥിരമായ വിലയിൽ
|
1,18,54,151
|
1,29,77,142
|
1,39,29,147
|
9.5
|
7.3
|
അറ്റ ആഭ്യന്തര ഉൽപ്പന്നം (എൻഡിപി) നിലവിലെ വിലയിൽ
|
1,74,89,333
|
2,07,96,554
|
2,43,68,727
|
18.9
|
17.2
|
ദേശീയ ഉൽപ്പന്നങ്ങൾ
|
മൊത്ത ദേശീയ വരുമാനം (ജിഎൻഐ) സ്ഥിരമായ
|
1,34,96,925
|
1,46,19,532
|
1,56,81,337
|
8.3
|
7.3
|
മൊത്ത ദേശീയ വരുമാനം (ജിഎൻഐ) നിലവിലെ വിലയിൽ
|
1,95,63,240
|
2,30,01,260
|
2,66,95,929
|
17.6
|
16.1
|
അറ്റ ദേശീയ വരുമാനം (എൻ .എൻ .ഐ) സ്ഥിരമായ
|
1,16,63,958
|
1,26,70,834
|
1,36,04,058
|
8.6
|
7.4
|
അറ്റ ദേശീയ വരുമാനം (എൻ .എൻ .ഐ) നിലവിലെ വിലയിൽ
|
1,72,22,645
|
2,03,26,803
|
2,38,23,945
|
18.0
|
17.2
|
പ്രതി ശീർഷ വരുമാനം
|
പ്രതിശീർഷ ജിഡിപി ₹) സ്ഥിരമായ വിലകളിൽ
|
1,00,981
|
1,09,060
|
1,15,746
|
8.0
|
6.1
|
പ്രതിശീർഷ ജിഡിപി (₹) നിലവിലെ വിലയിൽ
|
1,46,301
|
1,71,498
|
1,96,983
|
17.2
|
14.9
|
പ്രതിശീർഷ ജിഎൻഐ (₹) സ്ഥിരമായ വിലകളിൽ
|
99,578
|
1,06,822
|
1,13,395
|
7.3
|
6.2
|
പ്രതിശീർഷ ജിഎൻഐ (₹) നിലവിലെ വിലകളിൽ
|
1,44,334
|
1,68,066
|
1,93,044
|
16.4
|
14.9
|
പ്രതിശീർഷ എൻ .എൻ .ഐ (₹) സ്ഥിരമായ വിലകളിൽ
|
86,054
|
92,583
|
98,374
|
7.6
|
6.3
|
പ്രതിശീർഷ എൻ .എൻ .ഐ (₹) നിലവിലെ വിലകളിൽ
|
1,27,065
|
1,48,524
|
1,72,276
|
16.9
|
16.0
|
ഉറവിടം: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇന്ത്യാ ഗവൺമെന്റ്
RE: പുതുക്കിയ എസ്റ്റിമേറ്റ്, PE: പ്രൊവിഷണൽ എസ്റ്റിമേറ്റ്
|
2022-23 ലെ നിലവിലെ വിലയിൽ ജി.വി.എ.യുടെ വളർച്ച 15.4 ശതമാനമാണ്, അതേസമയം സ്ഥിരമായ വിലയിൽ ഇത് 7 ശതമാനമാണ്. തുക കണക്കിൽ GVA നിലവിലെ വിലയിൽ 2022-23ൽ 2,47,42,871 കോടി രൂപയാണ്. അതുപോലെ, നിലവിലെ വിലയിൽ ജിഡിപി 16.1 ശതമാനം വർദ്ധിച്ചു, സ്ഥിരമായ വിലയിൽ 7.2 ശതമാനത്തിൽ നിന്ന്. 2022-23 ലെ നിലവിലെ വിലയിൽ ജിവിഎയുടെയും ജിഡിപിയുടെയും വളർച്ചാ കണക്കുകൾ മുൻ വർഷത്തേക്കാൾ രണ്ട് പോയിന്റ് ശതമാനം കുറവാണ്. 2012-13 മുതൽ 2022-23 വരെയുള്ള നിലവിലുള്ളതും സ്ഥിരവുമായ (2011-12) വിലകളിലെ ഇന്ത്യയുടെ GDP, NDP, GNI, NNI എന്നിവയുടെ വിശദാംശങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ചുളള ശതമാനം മാറ്റം സഹിതം അനുബന്ധം 1.1.1, 1.1.2, 1.1.3 1.1.4ൽ നൽകിയിരിക്കുന്നു. മേഖല തിരിച്ച് GVA യുടെ സ്ഥിര വിലയിലെയും നിലവിലെ വിലയിലെയും വിതരണം അനുവന്ധം 1.1.5 ലും 1.1.6 ലും നൽകിയിരിക്കുന്നു.
അനുബന്ധം 1.1.1 ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം
|
വര്‍ഷം
|
നടപ്പുവിലയിൽ
|
സ്ഥിരവിലയിൽ (2011-12)
|
മൊത്ത ആഭ്യന്തര ഉല്പാദനം (രൂപ കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ മൊത്ത ആഭ്യന്തര ഉല്പാദനം (രൂപയിൽ)
|
മൊത്ത ആഭ്യന്തര ഉല്പാദനം (രൂപ കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ മൊത്ത ആഭ്യന്തര ഉല്പാദനം
( രൂപയിൽ )
|
2012-13
|
9988540
|
|
80879
|
9280803
|
|
75148
|
2013-14
|
11272764
|
12.9
|
90110
|
9839434
|
6
|
78653
|
2014-15
|
12445128
|
10.4
|
98225
|
10536984
|
7.1
|
83165
|
2015-16
|
13764037
|
10.6
|
107280
|
11386145
|
8.1
|
88746
|
2016-17
|
15362386
|
11.6
|
118263
|
12298327
|
8
|
94675
|
2017-18
|
17098304
|
11.3
|
130124
|
13175160
|
7.1
|
100268
|
2018-19
|
18886957
|
10.5
|
142328
|
14003316
|
6.3
|
105526
|
2019-20 (NE)
|
20074856
|
6.3
|
149701
|
14515958
|
3.7
|
108247
|
2020-21 (RE)
|
19829927
|
-1.22
|
146301
|
13687118
|
-5.7
|
100981
|
2021-22 (PE)
|
23471012
|
18.4
|
171498
|
14925840
|
9.1
|
109060
|
2022-23 (PE)
|
27240712
|
16.1
|
196983
|
16006425
|
7.2
|
115746
|
അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഓഫീസ്,2021,RE-പുതുക്കിയ കണക്ക്, PE- താൽകാലിക കണക്ക്
|
അനുബന്ധം 1.1.2 ഇന്ത്യയുടെ അറ്റ ആഭ്യന്തര ഉല്പാദനം
|
വര്‍ഷം
|
നടപ്പുവിലയിൽ
|
സ്ഥിരവിലയിൽ (2011-12)
|
അറ്റ ആഭ്യന്തര ഉല്പാദനം (രൂപ കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ അറ്റ ആഭ്യന്തര ഉല്പാദനം (രൂപയിൽ)
|
അറ്റ ആഭ്യന്തര ഉല്പാദനം (രൂപയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ മൊത്ത ആഭ്യന്തര ഉല്പാദനം
( രൂപയിൽ )
|
2012-13
|
8958496
|
|
72538
|
8301305
|
|
67217
|
2013-14
|
9934405
|
10.9
|
80530
|
8737681
|
5.3
|
69846
|
2014-15
|
11101191
|
11.7
|
87618
|
9356260
|
7.1
|
73846
|
2015-16
|
12313813
|
10.9
|
95976
|
10119785
|
8.2
|
78876
|
2016-17
|
13771661
|
11.8
|
106017
|
10917373
|
7.9
|
84044
|
2017-18
|
1,53,34,357
|
11.3
|
116700
|
11686409
|
7
|
88938
|
2018-19
|
1,69,06,970
|
10.3
|
127407
|
12392839
|
6
|
93389
|
2019-20
|
17909710
|
5.9
|
133555
|
12783337
|
3.2
|
95327
|
2020-21 (RE)
|
17489333
|
-2.35
|
129073
|
11854151
|
-7.27
|
87484
|
2021-22 (RE)
|
20796554
|
18.9
|
151911
|
12977142
|
9.5
|
94792
|
2022-23 (PE)
|
24368727
|
17.2
|
176202
|
13929147
|
7.3
|
100717
|
അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഓഫീസ്,2021,RE-പുതുക്കിയ കണക്ക്, PE- താൽകാലിക കണക്ക്
|
അനുബന്ധം 1.1.3 ഇന്ത്യയുടെ മൊത്ത ദേശീയ വരുമാനം
|
വര്‍ഷം
|
നടപ്പുവിലയിൽ
|
സ്ഥിരവിലയിൽ (2011-12)
|
മൊത്തം ദേശീയ വരുമാനം
( തുക കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ മൊത്തം ദേശീയ വരുമാനം (രൂപയിൽ)
|
മൊത്തം ദേശീയ വരുമാനം
( തുക കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ മൊത്തം ദേശീയ വരുമാനം (രൂപയിൽ)
|
2012-13
|
9871777
|
|
79933
|
9172925
|
|
74275
|
2013-14
|
11132877
|
12.8
|
88992
|
9717062
|
5.9
|
77674
|
2014-15
|
12297698
|
10.5
|
97062
|
10412280
|
7.2
|
82181
|
2015-16
|
13604258
|
10.6
|
106035
|
11251420
|
8.1
|
87696
|
2016-17
|
15185986
|
11.6
|
116069
|
12153754
|
8
|
93562
|
2017-18
|
16913491
|
11.4
|
128718
|
13029307
|
7.2
|
99158
|
2018-19
|
18684632
|
10.5
|
140804
|
13850857
|
6
|
104377
|
2019-20
|
1,98,81,742
|
7.9
|
1,48,261
|
1,43,74,253
|
4.2
|
1,07,191
|
2020-21 (2nd RE)
|
1,95,63,240
|
-1.6
|
1,44,334
|
1,34,96,925
|
-6.10
|
99,578
|
2021-22
(1st RE)
|
2,30,01,260
|
17.6
|
1,68,066
|
1,46,19,532
|
8.3
|
1,06,822
|
2022-23 (PE)
|
2,66,95,929
|
16.1
|
1,93,044
|
1,56,81,337
|
7.3
|
1,13,395
|
അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഓഫീസ്,2021,RE-പുതുക്കിയ കണക്ക്, PE- താൽകാലിക കണക്ക്
|
അനുബന്ധം 1.1.4 ഇന്ത്യയുടെ അറ്റ ദേശീയ വരുമാനം
|
വര്‍ഷം
|
നടപ്പുവിലയിൽ
|
സ്ഥിരവിലയിൽ (2011-12)
|
മൊത്തം ദേശീയ വരുമാനം
( തുക കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ അറ്റാദായം (രൂപയിൽ)
|
മൊത്തം ദേശീയ അറ്റാദായം
(തുക കോടിയിൽ)
|
വ്യതിയാന ശതമാനം
|
പ്രതിശീർഷ ദേശീയ അറ്റാദായം (രൂപയിൽ)
|
2012-13
|
8841733
|
|
71593
|
8193427
|
|
66344
|
2013-14
|
9934405
|
12.4
|
79412
|
8615309
|
5.1
|
68867
|
2014-15
|
10953761
|
10.3
|
86454
|
9231556
|
7.2
|
72862
|
2015-16
|
12154034
|
11
|
94731
|
9985060
|
8.2
|
77826
|
2016-17
|
13595261
|
11.9
|
104659
|
10772800
|
7.9
|
82931
|
2017-18
|
15140556
|
11.4
|
115293
|
11540556
|
7.1
|
87828
|
2018-19
|
16704645
|
10.3
|
125883
|
12240380
|
6.1
|
98186
|
2019-20 (NE)
|
17716597
|
6.1
|
132115
|
12641633
|
3.3
|
94,270
|
2020-21 (RE)
|
17222645
|
-2.8
|
127065
|
11663958
|
-7.7
|
86,054
|
2021-22 (PE)
|
20326803
|
18
|
148524
|
12670834
|
8.6
|
92,583
|
2022-23 (PE)
|
23823945
|
17.2
|
172276
|
13604058
|
7.4
|
98,374
|
അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഓഫീസ്,2021,RE-പുതുക്കിയ കണക്ക്, PE- താൽകാലിക കണക്ക്
|
മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം:
മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം ദ്രുത കണക്കുകൾ പ്രകാരം, 2011-12 ലെ സ്ഥിരമായ വിലയിൽ 2022-23 ലെ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (ജിഎസ്ഡിപി) 6,16,18,850 ലക്ഷം രൂപയാണ്. സ്ഥിരമായ വിലയിൽ ഇതേ കാലയളവിലെ മൊത്തം സംസ്ഥാന മൂല്യവർദ്ധിത മൂല്യം (GSVA) ₹ 5,32,68,632 ആണ്, പ്രതിശീർഷ ജിഎസ്ഡിപി ₹ 1,74,214 ആണ്. വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
സ്ഥിരമായ വിലയിൽ 2022-23 ലെ ജിഎസ്ഡിപി വളർച്ചാ നിരക്ക് 6.6 ശതമാനമാണ്, ഇത് 2021-22ൽ 12.97 ശതമാനമായിരുന്നു. ഇതേ കാലയളവിലെ സ്ഥിരമായ വിലയിൽ GSVA വളർച്ച 6.19 ശതമാനമാണ്, 2021-22ൽ അത് 12.74 ശതമാനമായിരുന്നു.
സംസ്ഥാന പ്രതിശീർഷ വരുമാനം
2022-23ൽ ഉയർന്ന പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം, 1,74,214 രൂപയുമായി ഇന്ത്യയിലെ ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇതു സംബന്ധിച്ച് ദേശീയ ശരാശരി ₹.1,15,746 ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 2022-23-ൽ കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ഇന്ത്യൻ ശരാശരിയുടെ 1.5 മടങ്ങ് കൂടുതലാണ്.
2022-23 ലെ കേരളത്തിന്റെ പ്രതിശീർഷ എൻഎസ്ഡിപി സ്ഥിരമായ വിലയിൽ ₹. 1,59,505 ഉം, നിലവിലെ വിലയിൽ ₹. 2, 63, 945 (ദ്രുത കണക്കാക്കൽ) ആണ്. സ്ഥിരമായ വിലയിൽ പ്രതിശീർഷ എൻഎസ്ഡിപി യുടെ വളർച്ച 6.25 ശതമാനവും നിലവിലെ വിലയിൽ 12.59 ഉം ആണ്. 2013- 14 നും 2022-23 നും ഇടയിൽ പ്രതിശീർഷ എൻഡിപി, എൻഎസ്ഡിപി എന്നിവയ്ക്ക് സ്ഥിരമായ വിലയിലെ വളർച്ച ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ എല്ലാ വർഷങ്ങളിലും കേരളത്തിന്റെ പ്രതിശീർഷ എൻഎസ്ഡിപി ഇന്ത്യാ തലത്തിലുള്ള പ്രതിശീർഷ എൻഡിപിയേക്കാൾ കൂടുതലാണ്.
മേഖലാതല വിതരണം
2022-23-ലെ ദ്രുത കണക്കുകൾ കാണിക്കുന്നത്, 2022- 23 കാലയളവിൽ ജിഎസ് വിഎ യുടെ 62.62 ശതമാനം സംഭാവന ചെയ്യുന്നതിലൂടെ സേവനമേഖലയാണ് സംസ്ഥാന സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. തുടർന്ന് 2022-23 കാലയളവിൽ വ്യവസായവും കൃഷിയും. 2022-23 കാലയളവിൽ മേഖല തിരിച്ചുള്ള ജിഎസ് വിഎ വിതരണത്തിന്റെ വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
സ്ഥിരമായ വിലയിൽ (രൂപ ലക്ഷത്തിൽ) 2022-23 മൊത്ത സംസ്ഥാന മൂല്യവർദ്ധിത (ജിഎസ് വിഎ) മേഖലാ വിതരണം
|
മേഖലകൾ
|
2019-20
|
2020-21
|
2021-22 (പി)
|
2022-23(ക്യൂ)
|
വിഹിതം %
|
വിഹിതം %
|
വിഹിതം %
|
വിഹിതം %
|
കൃഷി, വനം, മത്സ്യബന്ധനം
|
8.55
|
9.64
|
8.97
|
8.52
|
ഖനനവും ക്വാറിയും
|
0.42
|
0.47
|
0.42
|
0.45
|
പ്രാഥമികം
|
8.97
|
10.11
|
9.39
|
8.98
|
നിർമ്മാണം
|
13.96
|
14.64
|
13.81
|
13.79
|
ഉദ്പാദനം
|
11.53
|
13.31
|
12.66
|
13.00
|
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ
|
1.32
|
1.48
|
1.52
|
1.61
|
സെക്കൻഡറി
|
26.82
|
29.43
|
28.00
|
28.40
|
റിയൽ എസ്റ്റേറ്റ്, വാസസ്ഥലത്തിന്റെ ഉടമസ്ഥാവകാശം, പ്രൊഫഷണൽ സേവനങ്ങൾ
|
16.81
|
18.46
|
17.12
|
16.96
|
ട്രേഡ് & റിപ്പയർ സേവനങ്ങൾ
|
16.94
|
14.71
|
15.60
|
15.67
|
പ്രക്ഷേപണവുമായി ബന്ധപ്പെട്ടവ ഗതാഗതം, സംഭരണം, ആശയവിനിമയം, സേവനങ്ങൾ
|
7.48
|
6.59
|
7.40
|
7.16
|
സാമ്പത്തിക സേവനങ്ങൾ
|
5.39
|
6.18
|
5.56
|
5.65
|
പൊതു ഭരണം
|
3.38
|
3.21
|
3.77
|
3.61
|
ഹോട്ടലുകളും ഭക്ഷണശാലകളും
|
1.51
|
0.77
|
1.04
|
1.03
|
മറ്റ് സേവനങ്ങൾ
|
12.70
|
10.55
|
12.11
|
12.54
|
തൃതീയ സേവനങ്ങൾ
|
64.21
|
60.46
|
62.61
|
62.62
|
അടിസ്ഥാന വിലകളിൽ ആകെ ജിഎസ് വിഎ
|
100
|
100
|
100
|
100
|
അവലംബം: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കേരള സർക്കാർ,പി:താത്കാലികം,ക്യൂ:ത്വരിതം
|
2022-23 കാലഘട്ടത്തിൽ പ്രാഥമിക മേഖലയിലെ ജിഎസിഎയുടെ 8.52 ശതമാനം കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ആണെന്ന് ദ്രുത എസ്റ്റിമേറ്റ് പ്രകാരമുള്ള ഇനങ്ങളുടെ ഘടന കാണിക്കുന്നു. 2022-23 കാലയളവിൽ ദ്വിതീയ മേഖലയിൽ 13.79 ശതമാനം നിർമ്മാണ മേഖലയും തൃതീയ മേഖലയിൽ 16.96 ശതമാനവുമായി റിയൽ എസ്റ്റേറ്റ്, പാർപ്പിട ഉടമസ്ഥാവകാശവും പ്രൊഫഷണൽ സേവനങ്ങളും തുടരുന്നു. നിർമ്മാണം, വ്യാപാരം, നന്നാക്കൽ സേവനങ്ങൾ, ഗതാഗതം, സംഭരണം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയാണ് 2022-23 കാലയളവിൽ സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ പ്രധാന ദാദാക്കൾ. 2019-20 മുതൽ 2022-23 വരെയുള്ള സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളിലെ ജിഎസ് വിഎ-യുടെ വളർച്ചാ പ്രവണതകൾക്കൊപ്പം സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ മാറിക്കൊണ്ടിരിക്കുന്ന സാധ്യതകൾ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
2019-20 മുതൽ 2022-23 വരെയുള്ള സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളിൽ ജി എസ് വി എ യുടെ വളർച്ച
COVID-19 ആഘാതത്തിൽ നിന്ന് 2021-22 കാലയളവിൽ എല്ലാ മേഖലകൾക്കും ഗംഭീരമായ വീണ്ടെടുക്കൽ ഉണ്ടായി. 2020-21ൽ സേവന മേഖലയിൽ (-)15.18 ന്റെ കുത്തനെ ഇടിവ് അനുഭവപ്പെട്ടു. 2021-22 കാലയളവിൽ ഇത് 16.74 ശതമാനം വളർച്ചാ നിരക്കായി ഉയർന്നു. എന്നാൽ 2022- 23ലെ ദ്രുത എസ്റ്റിമേറ്റ് പ്രകാരം അതിന്റെ ഏറ്റവും പുതിയ സൂചിക 6.21 മാത്രമാണ്. ഇത് മുൻ വർഷത്തേക്കാൾ വളരെ കുറവാണ്. കൃഷിയുടെ കാര്യത്തിൽ, വളർച്ചാ നിരക്ക് എല്ലായ്പ്പോഴും പോസിറ്റീവ് ആയിരുന്നു, 2021- 22 നെ അപേക്ഷിച്ച് 2022-23 കാലയളവിലും വളർച്ചയുടെ വേഗത നിലനിർത്തി. വ്യവസായ മേഖല 2021-22 കാലയളവിൽ 7.26 ശതമാനം വളർച്ചയോടെ ശക്തമായ വീണ്ടെടുക്കൽ പ്രകടമാക്കുകയും 2022-23ൽ ഇത് നേരിയ മുന്നേറ്റം നടത്തുകയും 7.72 ശതമാനമാവുകയും ചെയ്തു.
ജി.എസ്.ഡി.പി യുടെ മേഖലാ വിതരണത്തിന്റെ വിശദാംശങ്ങൾ അനുബന്ധം 1.1.7, അനുബന്ധം 1.1.8 എന്നിവയിലും കഴിഞ്ഞ നാല് വർഷകാലത്തെ ജിഎസ്ഡിപി യുടെ മുൻവർഷത്തെ അപേക്ഷിച്ചുളള ശതമാനം മാറ്റം അനുബന്ധം 1.1.9ലും നൽകിയിരിക്കുന്നു. 2011-12 മുതൽ 2022-23 വരെയുള്ള കാലയളവിലെ സ്ഥിരവും നിലവിലുള്ളതുമായ വിലയിലുള്ള ജി.എസ്.എ, എൻഎസ് വിഎ എന്നിവയുടെ വിശദാംശങ്ങൾ അനുബന്ധം 1.1.10, 1.1.11, 1.1.12, 1.1.13 എന്നിവയിൽ നൽകിയിരിക്കുന്നു.
മൂല്യവർദ്ധനവും തൊഴിലും മേഖലാടിസ്ഥാനത്തിലുള്ള വിതരണവും
കേരളത്തിലെ സമ്പദ്വ്യവസ്ഥയുടെ ഘടനയും തൊഴിലാളികളുടെ പങ്കാളിത്തവും ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജിവിഎയിൽ കൃഷിയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിഹിതം കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 15.13 ശതമാനമാണ്. എന്നാൽ 2022-23 കാലഘട്ടത്തിൽ ഇന്ത്യയിൽ 45.80 ശതമാനം തൊഴിലാളികൾ ജോലി ചെയ്യുന്നു. എന്നാൽ, കേരളത്തിൽ, വർഷങ്ങളായി കാർഷികമേഖലയിൽ നിന്ന് തൊഴിലാളികളുടെ വലിയ തോതിലുള്ള പിൻവാങ്ങൽ ഉണ്ടായിട്ടുണ്ട്, അതിനാൽ 2022-23ൽ മൊത്തം തൊഴിൽ പങ്കാളിത്തത്തിൽ കൃഷിയുടെ പങ്ക് 27.27 ശതമാനവും 2022-23 കാലയളവിൽ അതിന്റെ ജിഎസ് വിഎ സംഭാവന 8.97 ശതമാനവുമാണ്. കേരളത്തിൽ ഉൽപ്പാദന മേഖല 12.66 ശതമാനം ജിഎസ് വിഎ സംഭാവന ചെയ്യുകയും 10.91 ശതമാനം തൊഴിൽ ശക്തിയെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. അഖിലേന്ത്യാ തലത്തിൽ, ഈ മേഖല തൊഴിൽ സേനയുടെ 11.40 ശതമാനവും ജിവിഎയുടെ 17.72 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്.
2022-23 ലെ കേരളത്തിലും ഇന്ത്യയിലും മൊത്ത മൂല്യവർദ്ധനവും, തൊഴിൽ മേഖലകളിലെ വിവിധ മേഖലകളുടെ പങ്കാളിത്തവും പ്രതിപാദിച്ചിരിക്കുന്നു
|
മേഖലകൾ
|
മൊത്ത സംയോജിത മൂല്യ വിഹിതം
|
തൊഴിൽ
|
കേരളം (GSVA)
|
ഇന്ത്യ (GVA)
|
കേരളം
|
ഇന്ത്യ
|
കൃഷി, കന്നുകാലികൾ, വനം, മത്സ്യബന്ധനം
|
8.97
|
15.13
|
27.27
|
45.80
|
ഖനനവും ക്വാറിയും
|
0.42
|
2.20
|
0.31
|
0.30
|
പ്രാഥമികം
|
9.39
|
17.33
|
27.58
|
46.10
|
ഉദ്പാദനം
|
12.66
|
17.72
|
10.91
|
11.40
|
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ
|
1.52
|
2.33
|
0.52
|
0.50
|
നിർമ്മാണം
|
13.81
|
8.41
|
15.37
|
13.00
|
സെക്കൻഡറി
|
28.00
|
28.47
|
26.80
|
24.90
|
വ്യാപാരം, അറ്റകുറ്റപ്പണികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ
|
16.64
|
18.96
|
17.62
|
12.10
|
ഗതാഗതം, സംഭരണം, ആശയവിനിമയം പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ
|
7.40
|
|
8.07
|
5.40
|
സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ
|
22.68
|
22.49
|
4.01
|
11.40
|
പബ്ലിക് അഡ്മിനിസ്ട്രേഷനും മറ്റ് സേവനങ്ങളും
|
3.77
|
12.74
|
15.92
|
|
തൃതീയം
|
62.61
|
54.20
|
44.90
|
28.90
|
ആകെ
|
100
|
100
|
100
|
100
|
ഉറവിടങ്ങൾ: ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (കേരളത്തിന്റെ ജിഎസ് വിഎ യ്ക്ക്), നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സ് (ജിവിഎ ഓഫ് ഇന്ത്യയ്ക്ക്), തൊഴിലിനെക്കുറിച്ചുള്ള ഡാറ്റയ്ക്കായി 2022-23 ലെ ഇന്ത്യയുടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS).
|
ജില്ല തിരിച്ചുള്ള ജി.എസ്.വി.എ:
നിലവിലുള്ള ജി.എസ്.വി.എ യുടെ കാര്യത്തിൽ 2021- 22ൽ 1,07,42,614 ലക്ഷം രൂപയായിരുന്നത് 2022-23ൽ 1,20,50,520 ലക്ഷം രൂപയായി ഉയർന്ന് 12.17 ശതമാനം വളർച്ച രേഖപ്പെടുത്തി എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. എല്ലാ ജില്ലകളുടെയും മൊത്ത ജില്ലാ മൂല്യം വർദ്ധനവ് പട്ടികയിൽ നൽകിയിരിക്കുന്നു.
കേരളത്തിലെ സംസ്ഥാനങ്ങളുടെ മൊത്തം ജില്ലാ മൂല്യവർദ്ധനവ് (ലക്ഷം രൂപയിൽ)
|
ജില്ല
|
നിലവിലെ വിലയിൽ
|
സ്ഥിര വിലയിൽ
|
2021-22
|
2022-23
|
വളർച്ചാ നിരക്ക് (%)
|
2021-22
|
2022-23
|
വളർച്ചാ നിരക്ക് (%)
|
(പി)
|
(ക്യു)
|
(പി)
|
(ക്യു)
|
|
തിരുവനന്തപുരം
|
7700161
|
8558797
|
11.15
|
4661706
|
4925548
|
5.66
|
കൊല്ലം
|
7674961
|
8607496
|
12.15
|
4626685
|
4902598
|
5.96
|
പത്തനംതിട്ട
|
2198098
|
2415022
|
9.87
|
1284480
|
1348732
|
5.00
|
ആലപ്പുഴ
|
6476415
|
7244618
|
11.86
|
3997566
|
4251426
|
6.35
|
കോട്ടയം
|
5192966
|
5826437
|
12.20
|
3266679
|
3465001
|
6.07
|
ഇടുക്കി
|
2761794
|
3018949
|
9.31
|
1557235
|
1669824
|
7.23
|
എറണാകുളം
|
10742614
|
12050520
|
12.17
|
6653304
|
7069580
|
6.26
|
തൃശൂർ
|
8403563
|
9352607
|
11.29
|
5113124
|
5426836
|
6.14
|
പാലക്കാട്
|
6279055
|
6932204
|
10.40
|
3725998
|
3944122
|
5.85
|
മലപ്പുറം
|
8154927
|
9052200
|
11.00
|
4790783
|
5101302
|
6.48
|
കോഴിക്കോട്
|
7072928
|
7923554
|
12.03
|
4250231
|
4539962
|
6.82
|
വയനാട്
|
1540847
|
1717924
|
11.49
|
869649
|
917336
|
5.48
|
കണ്ണൂർ
|
5907147
|
6642146
|
12.44
|
3627133
|
3871380
|
6.73
|
കാസർകോട്
|
2917852
|
3175922
|
8.84
|
1741027
|
1834984
|
5.40
|
ജി.എസ്.വി.എ
|
83023327
|
92518396
|
11.44
|
50165599
|
53268632
|
6.19
|
അവലംബം: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കേരള സര്‍ക്കാര്‍,പി:താത്കാലികം,ക്യൂ:ത്വരിതം
|
ജില്ല തിരിച്ചുള്ള പ്രതിശീർഷ വരുമാനം
ജില്ല തിരിച്ചുള്ള ആളോഹരി വരുമാനത്തിന്റെ വിശകലനം സൂചിപ്പിക്കുന്നത്, 2021-22ൽ 1,91,613 രൂപയായിരുന്നത് 2022-23ൽ സ്ഥിരമായ (2011-12) വിലയിൽ 2,02,863 രൂപയായി ഉയർന്ന് എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നാണ്. പ്രതിശീർഷ മൊത്ത ജില്ലാ മൂല്യവർദ്ധനവും അനുബന്ധ റാങ്കും വളർച്ചാ നിരക്കും പട്ടികയിൽ നൽകിയിരിക്കുന്നു.
അടിസ്ഥാന വിലയിൽ പ്രതിശീർഷ ജില്ലാ മൂല്യവർദ്ധനവ് സ്ഥിര വില, 2011-12
|
ജില്ല
|
2021-22 (പി) ₹
|
റാങ്ക്
|
2022-23 (ക്യൂ) ₹
|
റാങ്ക്
|
വളർച്ച നിരക്ക് (ശതമാനത്തിൽ)
|
തിരുവനന്തപുരം
|
137951
|
7
|
145214
|
8
|
5.26
|
കൊല്ലം
|
171577
|
3
|
180947
|
3
|
5.46
|
പത്തനംതിട്ട
|
109200
|
12
|
113425
|
12
|
3.87
|
ആലപ്പുഴ
|
185222
|
2
|
195817
|
2
|
5.72
|
കോട്ടയം
|
162745
|
4
|
171528
|
4
|
5.40
|
ഇടുക്കി
|
141220
|
6
|
149686
|
6
|
5.99
|
എറണാകുളം
|
191613
|
1
|
202863
|
1
|
5.87
|
തൃശൂർ
|
155880
|
5
|
164800
|
5
|
5.72
|
പാലക്കാട്
|
123440
|
10
|
130112
|
10
|
5.41
|
മലപ്പുറം
|
103045
|
13
|
109422
|
14
|
6.19
|
കോഴിക്കോട്
|
128425
|
9
|
136648
|
9
|
6.40
|
വയനാട്
|
100351
|
14
|
104305
|
13
|
3.94
|
കണ്ണൂർ
|
136926
|
8
|
145441
|
7
|
6.22
|
കാസർകോട്
|
122094
|
11
|
127641
|
11
|
4.54
|
സംസ്ഥാനം
|
142551
|
|
150605
|
|
5.65
|
അവലംബം: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കേരള സര്‍ക്കാര്‍,പി:താത്കാലികം,ക്യൂ:ത്വരിതം
|
പ്രതിശീർഷ ജിഡിവിഎയുടെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കോഴിക്കോട് ജില്ലയിൽ 6.40 ശതമാനവും ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് പത്തനംതിട്ട ജില്ലയിൽ 3.87 ശതമാനവും രേഖപ്പെടുത്തി. നിലവിലുള്ളതും സ്ഥിരവുമായ (2011-12) വിലകളിൽ 2020-21 മുതൽ 2022-23 വരെയുള്ള ജിഎസ് വിഎ യുടെ ജില്ല തിരിച്ചുള്ളതും മേഖലാ വിതരണവും അനുബന്ധം 1.1.14, 1.1.15, 1.1.16, 1.1.17, 1.1.18, 1.1.19 എന്നിവയിൽ നൽകിയിരിക്കുന്നു.
ചെലവ്
റവന്യൂ ചെലവ്, മൂലധന ചെലവ്, വായ്പാ തിരിച്ചടവിൽ ഉണ്ടാകുന്ന ചെലവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്തിന്റെ ചെലവിൽ ഉൾപ്പെട്ടിരിക്കുന്നത്. 2013- 14 മുതൽ 2022-23 വരെയുള്ള കാലഘട്ടത്തിനിടയിൽ, മൊത്തം ചെലവ് 66244.01 കോടി രൂപയിൽ നിന്ന് 158738.43 കോടി രൂപയായി വർദ്ധിച്ചു. സംയോജിത വാർഷിക വളർച്ചാ നിരക്ക് 10.20 ശതമാനം ആണ്. 2022-23 ലെ മൊത്തം ചെലവിൽ 125988.45 കോടി രൂപ (79.37 ശതമാനം) പദ്ധതിയേതര ചെലവും, 32749.98 കോടി രൂപ (20.63 ശതമാനം) പദ്ധതി ചെലവുമാണ്.
റവന്യൂ ചെലവുകൾ
വികസന ചെലവുകളും വികസനേതര ചെലവുകളുമാണ് റവന്യൂ ചെലവിൽ ഉൾപ്പെടുന്നത്. വികസനച്ചെലവിൽ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, തൊഴിലും തൊഴിലവസരങ്ങളും എന്നിവയ്ക്കുള്ള ചെലവ് ഉൾപ്പെടുന്നു. വികസനേതര ചെലവുകളിൽ പലിശ അടവ്, പെൻഷൻ വിതരണം, കടബാധ്യതകൾ, ഭരണപരമായ സേവനങ്ങൾ, മറ്റുള്ളവ എന്നിവ ഉൾപ്പെടുന്നു. റവന്യൂ ചെലവുകളുടെ വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
പൂർത്തിയായ പദ്ധതികളുടെ പ്രവർത്തന, സംരക്ഷണ ചെലവുകളും റവന്യൂ ചെലവിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലകളിലെയും സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളവും പെൻഷൻ ബാധ്യതകളും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ബാധ്യതകളും നിറവേറ്റുന്നതിനായി സംസ്ഥാനം നൽകുന്ന ഗ്രാന്റുകൾ റവന്യൂചെലവായാണ് കണക്കാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന വരുമാനത്തിന്റെ പ്രധാന ഭാഗവും പ്രാദേശിക സർക്കാർ തലത്തിൽ മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
2021-22 ൽ 1,46179.51 കോടി രൂപയായിരുന്ന റവന്യൂ ചെലവ് 2022-23 ൽ 1,41950.94 കോടി രൂപയായി കുറഞ്ഞു. 2022-23 ലെ മൊത്തം റവന്യൂ ചെലവിൽ പദ്ധതിച്ചെലവ് 17358.53 കോടി രൂപയും പദ്ധതിയേതര ചെലവ് 124592.41 കോടി രൂപയുമാണ്. റവന്യൂ ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവുമായുള്ള അനുപാതം 2021-22 ലെ 15.64 ശതമാനത്തിൽ നിന്ന് 2022-23 ൽ 13.57 ശതമാനമായി കുറഞ്ഞു.
മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 കാലയളവിൽ ബാധ്യതപ്പെട്ട ചെലവ് വർദ്ധിച്ചിട്ടുള്ളതായി കാണാം. മൊത്തം റവന്യൂ ചെലവിന്റെ 71.54 ശതമാനവും ബാധ്യതപ്പെട്ട ചെലവുകളായ പെൻഷൻ, ശമ്പളം, പലിശ തിരിച്ചടവ്, സബ്സിഡികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ചെലവുകൾ എന്നിവയാണ്. 2022-23 ൽ മൊത്തം റവന്യൂ ചെലവിലെ പെൻഷൻ ചെലവും ശമ്പളച്ചെലവും 2021-22 ലെ 48.84 ശതമാനത്തിൽ നിന്ന് 45.08 ശതമാനമായി കുറഞ്ഞു. പലിശയിനത്തിലുണ്ടായ ചെലവ് 2021-22 ലെ 15.94 ശതമാനത്തിൽ നിന്ന് 2022-23 ൽ 17.74 ശതമാനമായി വർദ്ധിച്ചു. റവന്യൂ ചെലവുകളുടെ വിശദാംശങ്ങൾ അനുബന്ധം 1.5.4, അനുബന്ധം 1.5.5 എന്നിവയിൽ നൽകിയിരിക്കുന്നു.
മൂലധന ചെലവ്
മാനവ ശേഷി വികസനത്തിനുള്ള സംസ്ഥാനത്തിന്റെ ചെലവിന്റെ ഭൂരിഭാഗവും റവന്യൂ ചെലവിനത്തിൽ വിഹിതം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മൂലധന ചെലവിന്റെ എല്ലായ്പ്പോഴും കുറവായിരിക്കുന്നു. ഭാവിയിലേക്കുള്ള ഒരുക്കുന്നതിൽ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നവീനമായ ഒരു ധനവിനിമയരീതി തന്നെ സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. മൂലധന പദ്ധതികളിൽ ദീർഘകാല നിക്ഷേപം ആകർഷിക്കുക വഴി സർക്കാർ ആരംഭിച്ച ഇത്തരം വികസന മാതൃകകൾ ഇതിനകം തന്നെ നല്ല സൂചനകൾ നൽകി തുടങ്ങിയിട്ടുണ്ട്. മൂലധന ചെലവിന്റെയും മൊത്തം ചെലവുകളുടേയും വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു. അനുബന്ധം 1.5.6
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ മേഖലകളിലെ മൂലധന പദ്ധതികളിൽ സർക്കാർ മുടക്കുന്ന വിഹിതം വർദ്ധിച്ചു വരുന്നതായി കാണാം. 2022-23 ൽ സംസ്ഥാനത്തിന്റെ മൂലധന ചെലവ് 16787.49 കോടി രൂപയാണ്. 2022-23 ലെ മൊത്തം മൂലധന വിഹിതത്തിന്റെ 19.38 ശതമാനം പൊതുമരാമത്ത് പ്രവൃത്തികൾക്ക് വകയിരുത്തി മുഖ്യ മൂലധന മേഖലയായി തുടരുന്നു. തുടർന്ന് കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും 5.44 ശതമാനവും വ്യവസായങ്ങൾക്കും തൊഴിൽ മേഖലക്കും 3.78 ശതമാനവും ജലസേചനത്തിന് 2.88 ശതമാനവും ആണ് മൂലധന വിഹിതമായി വകയിരുത്തിയിട്ടുള്ളത്. മൂലധന ചെലവിന്റെ വിശദാംശങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു. അനുബന്ധം 1.5.7
അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സും, ഇ.ആർ.2008-2023
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കേരള സർക്കാർ