കാറ്റ്ഫിഷിന്റെ പുതിയ വര്ഗത്തെ അരുണാചല് പ്രദേശില് കണ്ടെത്തി. സുവോളജിക്കല് സര്വേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്. സുവോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായ ധൃതി ബാനര്ജിയോടുള്ള ബഹുമാനാര്ത്ഥം എക്സോസ്റ്റോമ ധൃതിയേ എന്ന പേരാണ് കാറ്റ്ഫിഷിന് നല്കിയിരിക്കുന്നത്.
അരുണാചല്പ്രദേശിലെ അപ്പര് സിയാങ് ജില്ലയിലെ നദിയിലാണ് പുതിയയിനം കാറ്റ്ഫിഷിനെ കണ്ടെത്തിയത്. മലമ്പ്രദേശങ്ങളിലെ ജലാശയങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.