ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയര്ത്തലും വിജയകരമെന്ന് ഐഎസ്ആര്ഒ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഓഗസ്റ്റ് 23നാണ് ചന്ദ്രനില് സോഫ്റ്റ് ലാന്ഡിങ് നടത്തുക. ലാന്ഡര്, റോവര്, പ്രൊപ്പല്ഷന് മൊഡ്യൂള്എന്നിവയാണ് ചന്ദ്രയാന് മൂന്നിൽ ഉള്ളത്. ലാന്ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില് ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും. പ്രൊപ്പല്ഷന് മൊഡ്യൂള് ചന്ദ്രന്റെ ഭ്രമണപഥത്തില് തങ്ങി ഭൂമിയില് നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. .