രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഇന്ന് ടൈഗര്‍ സഫാരികള്‍ വിനോദസഞ്ചാരികള്‍ക്കായി ലഭ്യമാണ്. കാടറിഞ്ഞ്, വന്യജീവികളെ കണ്ട്...അങ്ങനെയൊരു യാത്ര ഏതൊരാളുടെയും സ്വപ്‌നം കൂടിയാണ്. ടൈഗര്‍ സഫാരികളില്‍ തന്നെ അല്പ്പം വ്യത്യസ്തമായ സഫാരിക്കൊരുങ്ങുകയാണ് ഒഡിഷ. ശരീരത്തിന്റെ ഏറിയ പങ്കും കറുത്ത വരകളുള്ള മെലനിസ്റ്റിക് കടുവകളെ കാണുന്നതിനുള്ള സഫാരിയാണിത്. ആഗോളതലത്തില്‍ തന്നെ ഇത്തരമൊരു സഫാരി കേന്ദ്രം ഇതാദ്യമാണെന്നും റിപ്പോര്ട്ടു കളുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ സാമൂഹിമാധ്യമപ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടു. മയൂര്ഭമഞ്ചില്‍ സ്ഥിതി ചെയ്യുന്ന സിമിലിപാല്‍ കടുവ സങ്കേതത്തിന് സമീപത്തായാണ് സഫാരി ആരംഭിക്കുക. മെലനിസ്റ്റിക് കടുവകള്‍ പ്രധാനമായും വനപ്രദേശത്ത് വാസമുറപ്പിച്ചിരിക്കുന്ന മേഖല കൂടിയാണ് സിമിലിപാല്‍ കടുവ സങ്കേതമെന്ന് 2018-ല്‍ നാഷണല്‍ ടൈഗര്‍ കണ്സിര്വേ്ഷന്‍ അതോറിറ്റി (എന്ടിെസിഎ) പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്ട്ടി ല്‍ പറയുന്നു. മെലനിസ്റ്റിക് സ്വഭാവസവിശേഷത പ്രകടിപ്പിച്ച കടുവകളെ കടുവ സങ്കേതത്തില്‍ 2022-ലും കണ്ടെത്തിയിരുന്നു. 2007-ലാണ് പ്രദേശത്ത് ഇത്തരം കടുവയെ ആദ്യമായി കണ്ടെത്തുന്നത്. സൂഡോ മെലനിസ്റ്റിക്കെന്നാണ് ഇത്തരം കടുവകളെ വിശേഷിപ്പിക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൂര്ണ്മായും ദേഹത്ത് കറുപ്പ് നിറം പ്രകടമല്ലാത്തവയെയാണ് സൂഡോ മെലനിസ്റ്റിക്കെന്ന് (pseudo-melanistic) വിശേഷിപ്പിക്കുകയെന്ന് സിമിലിപാല്‍ കടുവ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ സാമ്രാട്ട് ഗൗഡയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്ട്ട് ചെയ്തു. വിനോദസഞ്ചാരമേഖല കൂടി പരിപോഷിപ്പിക്കുന്ന തരത്തിലാണ് പുതിയ സഫാരി കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.