Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, September 19, 2024

Latest News

Archive

‘എംബ്ലിക്ക ചക്രബർത്തിയ’: നെല്ലി വർഗത്തിലെ പുതിയ സസ്യത്തെ ഇടമലയാർ വനത്തിൽ കണ്ടെത്തി (Source: Malayala Manorama 14.05.2024)

 

നെല്ലി വർഗത്തിലെ പുതിയ സസ്യത്തെ ഇടമലയാർ വനമേഖലയിലെ അടിച്ചിൽതൊട്ടി, ഷോളയാറിൽ കണ്ടെത്തി. നെല്ലി വർഗത്തിൽപ്പെട്ട ചെടികളിൽ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞൻ ഡോ.തപസ് ചക്രബർത്തിയോടുള്ള ആദരസൂചകമായി ‘എംബ്ലിക്ക ചക്രബർത്തിയ’ എന്നു പേരു നൽകി. മാല്യങ്കര എസ്എൻഎം കോളജിലെ ബോട്ടണി ഗവേഷക ഉപദേശകൻ ഡോ.സി.എൻ.സുനിലിന്റെ നേതൃത്വത്തിലാണ് കണ്ടെത്തൽ. ലോകത്താകമാനം ഇതിന്റെ നാൽപത്തിയഞ്ച് വർഗങ്ങളുണ്ട്. ഇന്ത്യയിൽ ഇതേ ജനുസിൽപ്പെട്ട പതിനൊന്നാമത്തെ സസ്യമാണിത്. 2 മീറ്റർ ഉയരമുള്ള സസ്യത്തിന് 6 ഇതളുകൾ വീതമുള്ള, മഞ്ഞകലർന്ന പച്ചനിറമുള്ള പൂക്കളുണ്ട്. കായ്കൾ പഴുത്താൽ തവിട്ടു കലർന്ന കറുപ്പു നിറം. എസ്എൻഎം കോളജിലെ ബോട്ടണി അധ്യാപകരായ ഡോ.എം.ജി.സനിൽകുമാർ, ഡോ.എം.എസ്.സിമി, ലക്നൗ നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രഭുകുമാർ, സൗദി അറേബ്യ കിങ്‌ ഫഹദ്‌ യൂണിവേഴ്സിറ്റിയിലെ ഡോ.നവീൻകുമാർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ.ഇന്ദിരാ ബാലചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.