JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:29/03/2025

Latest News

Archive

കിലുക്കാംപെട്ടി വിളിച്ചു,‘ നീലക്കടുവകൾ’ പറന്നെത്തി (Source: Malayala Manorama 15.07.2024)

 

കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്. ഈ ചെടിയുടെ ഇലയിലും തണ്ടിലും അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡുകളും പൂക്കളുമാണ് കാരണം. നീലക്കടുവകളുടെ പ്രജനനത്തിനും കിലുക്കാംപെട്ടിച്ചെടികൾ പങ്കുവഹിക്കുന്നു. വിത്ത് ഉണങ്ങിയാൽ കിലുക്കാം പെട്ടിയുടേതിനു സമാനമായ ശബ്ദം കേൾക്കുന്നതിനാലാണ് ഈ ചെടിക്ക് ‘കിലുക്കാംപെട്ടി’ എന്ന പേര്. ശലഭപ്പാർക്കുകളിലും മറ്റും ശലഭങ്ങളെ ആകർഷിക്കുന്നതിനായി ഈ ചെടി നട്ടുവളർത്താറുണ്ട്. പൂമ്പാറ്റക്കിലുക്കി, കിലുകിലുക്കി, പൂമ്പാറ്റച്ചെടി എന്നിങ്ങനെയും അറിയപ്പെടുന്നു. റിട്ട. അധ്യാപകൻ നെടുങ്കണ്ടം പോത്തൻപ്പറമ്പിൽ ടോം ലൂക്കോസിന്റെ ഉദ്യാനത്തിലാണ് ഇത്തവണ നീലക്കടുവ ശലഭങ്ങൾ കൂട്ടമായെത്തിയത്.