JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:13/09/2024

Latest News

Archive

കാർബൺ ഡയോക്സൈഡ് പിടിച്ചെ‌ടുക്കും മികവോടെ! പ്രതീക്ഷയായി ടുലിപ് മരം ( Source: Malayala Manorama 22.08.2024)

 

കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ഈ വർധന ആഗോളതാപനത്തിനു വഴിവയ്ക്കുകയും അതുവഴി സമുദ്ര ജലനിരപ്പുയരാനും മറ്റു പ്രശ്നങ്ങൾക്കും വഴിയൊരുക്കും. കാർബൺ ഡയോക്സൈഡ് പ്രകൃതിയിൽ നിറയുമ്പോൾ ചൂടിനെ പുറത്തുവിടാതെ ഇതു പൊതിഞ്ഞു നിർത്തുന്നു. അങ്ങനെയാണ് ആഗോളതാപനം വർധിക്കുന്നത്. കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കാതെയിരിക്കാനും അപകടകരമാകാതെയിരിക്കാനും വിവിധ കാർബൺ ന്യൂട്രൽ പദ്ധതികൾ ലോകമെങ്ങും നടപ്പാക്കുന്നു. കാർബൺ ബജറ്റ് എന്ന ആശയം തന്നെ ഇതിന്റെ ഭാഗമായി ഉയർന്നു വന്നു. കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്തു സൂക്ഷിക്കുന്നതിൽ മരങ്ങൾ ഒരു നിർണായകമായ കാര്യമാണ്. ഇപ്പോഴിതാ ടുലിപ് മരങ്ങൾക്ക് കാർബൺ മികവോടെ ശേഖരിക്കാൻ കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞിരിക്കുകയാണ്. ഒരൊറ്റ ടുലിപ് മരത്തിന് 48 പൗണ്ട് കാർബൺ ഡയോക്സൈഡ്ത ശേഖരിക്കാൻ കഴിയും. ഒരേക്കർ വിസ്തീര്‍ണത്തിൽ നിൽക്കുന്ന മരങ്ങൾക്ക് ഏകദേശം 42000 കിലോമീറ്റർ ഓടുന്ന ഒരു കാർ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാം. ടുലിപ് മരങ്ങൾ രണ്ട് തരത്തിലുണ്ട്. ഇതിലൊന്ന് വടക്കേ അമേരിക്കയിലും മറ്റൊന്ന് ചൈനയിലുമാണ് വളരുന്നത്. മഗ്നോളിയ വൃക്ഷങ്ങളുടെ കുടുംബത്തിൽപെട്ട ഈ മരങ്ങൾക്ക് 100 അടി പൊക്കത്തിൽ വരെ വളരാനുള്ള ശേഷിയുണ്ട്. കേംബ്രിജ് സർവകലാശാലയിലെ പൂന്തോട്ടത്തിൽ നിന്ന് ശേഖരിച്ച ടുലിപ് മരങ്ങളിലാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കാൻ പുതിയ മാർഗവുമായി അരിസോന സ്റ്റേറ്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ എത്തിയിരുന്നു. പ്രഫസർ ക്ലോസ് ലാക്നർ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ഇവരുടെ പഠനം. കുറേയേറെ യന്ത്രമരങ്ങളാണ് ഇവർ രൂപകൽപന ചെയ്തത്. അന്തരീക്ഷത്തിൽ നിന്നു കാർബൺ വലിച്ചെടുക്കുന്നതിൽ സാധാരണ മരങ്ങളുടെ ആയിരമിരട്ടി ശേഷി ഇവയ്ക്കുണ്ടെന്നു ഗവേഷകർ പറയുന്നു. അഞ്ചടിയോളം വ്യാസമുള്ള ഡിസ്കുകളാണ് ഇവയുടെ പ്രധാനഭാഗം. ഇത്തരം അനേകം ഡിസ്കുകൾ രണ്ട് ഇഞ്ച് വ്യത്യാസത്തിൽ തൂണുപോലെ മുകളിലേക്ക് അടുക്കി വയ്ക്കും. ഇവയ്ക്കിടയിൽ പ്രത്യേകതരം രാസ റെസിൻ ഒഴിക്കും. ഈ റെസിനാണ് കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കുന്നത്. ഇവയ്ക്കരികിലൂടെ പോകുന്ന വായുവിൽ നിന്ന് യന്ത്രമരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കും. യഥാർഥ മരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തേക്കു വിടുന്നു. എന്നാൽ ഈ യന്ത്രമരങ്ങൾക്ക് ഇതിനുള്ള ശേഷിയില്ല. കാർബൺ പിടിച്ചെടുക്കാനും ശേഖരിച്ചുവയ്ക്കാനുമേ ഇവർക്കു കഴിയുകയുള്ളൂ. ഇത്തരത്തിൽ ശേഖരിക്കുന്ന കാർബൺ പിന്നീട് സിന്തറ്റിക് ഇന്ധനം ഉണ്ടാക്കാൻ ഉപയോഗിക്കാമെന്നും ഇതുവഴി പെട്രോൾ, ഡീസൽ തുടങ്ങിയ സ്വാഭാവിക ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.