
അരുണാചൽ പ്രദേശ് ബേഡിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ നംസയി ജില്ലയിൽ നടത്തിയ രണ്ടുദിവസത്തെ പക്ഷിസർവേ പൂർത്തിയായപ്പോൾ രേഖപ്പെടുത്തിയത് 89 പക്ഷിയിനങ്ങളെ. നംസയി പട്ടണത്തിൽ നിന്ന് ഒൻപതുകിലോമീറ്റർ അകലെ ജോനയിലെ നോങ്‌സായ തടാകത്തിലാണ് ബേഡ് സർവേ സംഘടിപ്പിച്ചത്.ഓറിയന്റൽ ഡാർട്ടർ, ലെസ്സർ അഡ്ജ്യൂട്ടന്റ്, ബ്ലോസം ഹെഡഡ് പാരക്കീറ്റ്, യെല്ലോ ബെല്ലീഡ് വാർബ്ലർ, ചെസ്റ്റ്നട്ട് ക്യാപ്പ്ഡ് ബാബ്ലർ തുടങ്ങിയ പക്ഷികൾ ഇതിൽ ഉൾപ്പെടുന്നു. അപൂർവ്വങ്ങളായ ചിത്രശലഭങ്ങളെയും സർവ്വേയിൽ കണ്ടെത്തി.പരിസ്ഥിതിയുടെയും ജൈവസമ്പത്തിന്റെയും കാര്യത്തിൽ ജലാശയങ്ങൾക്കുളള പ്രാധാന്യം കണക്കിലെടുത്താണ് ആ മേഖലയിൽ സർവേ നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.തടാകത്തിന് ചുറ്റുമുളള പച്ചപ്പ് ദേശാടനം നടത്തുന്ന നീർപക്ഷികളെ ആകർഷിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ദേശാടനപക്ഷി സങ്കേതമാകാനുള്ള അനുകൂല സാഹചര്യം നോങ്‌സായ തടാകത്തിനുണ്ടെന്നാണ് വിദ?ഗ്ധരുടെ നിഗമനം. ഭാവിയിൽ ഒരു പ്രമുഖ പക്ഷിനിരീക്ഷണകേന്ദ്രമായി നോങ്‌സായ തടാകം മാറാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.