Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, October 9, 2025

Latest News

Archive

മണ്ണിന്റെ മണമുള്ള അത്തര്‍ ഉടന്‍ വിപണിയിൽ (Source: News4media 03.08.2025)

 

പുതുമഴ മണ്ണിലിറങ്ങുമ്പോഴുള്ള മണം ആസ്വദിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇപ്പോഴിതാ അവർക്കാർക്കായി മണ്ണിന്റെ മണമുള്ള അത്തർ വികസിപ്പിച്ചിരിക്കുകയാണ് പാലോട്ടെ ദേശീയ സസ്യോദ്യാനകേന്ദ്രം.ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ച ‘മിട്ടി കാ അത്തര്‍’ എന്ന വിലകൂടിയ അത്തറിനോടു കിടപിടിക്കുന്ന തരത്തിൽ താരതമ്യേന ചെലവുകുറഞ്ഞ രീതിയിലാണ് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ജെഎന്‍ടിബിജിആര്‍ഐ) ട്രോപ്പിക്കല്‍ സോയില്‍ അത്തര്‍ വികസിപ്പിച്ചെടുത്തത്.മിട്ടി കാ അത്തറിനു വിപണിയില്‍ 100 എംഎല്ലിന് 20000 രൂപയാണ് വില ഈടാക്കുന്നത്.എന്നാല്‍, ട്രോപ്പിക്കല്‍ സോയില്‍ സെന്റിന് 2000 രൂപ മാത്രമാണ് വില.ഡോ.കെ.വി.രമേഷ്‌കുമാറാണ് പുതിയ സെന്റ് വികസിപ്പിച്ചെടുത്തത്. മണ്ണിലെ സൂക്ഷ്മജീവികളില്‍ കാണുന്ന ബാഷ്പശീലമുള്ള രാസസംയുക്തമാണ് പുതുമഴയുടെ മനം മയക്കുന്ന സുഗന്ധം പുറപ്പെടുവിക്കുന്നത്.ഉത്തര്‍പ്രദേശിലെ കനൗജിലാണ് മിട്ടി കാ അത്തര്‍ പുരാതനകാലം മുതലേ പ്രശസ്തമാണ്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ട്രോപ്പിക്കല്‍ സോയില്‍ സെന്റ് വിപണിയിലിറക്കും എന്നാണ് വിവരം. സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് ‘മിട്ടി കാ അത്തര്‍’ നിര്‍മിക്കുന്നത്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യസ്രോതസ്സുകളില്‍ നിന്നു പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐയുടെ കണ്ടെത്തൽ.പ്രാഥമികാരോഗ്യ സംരക്ഷണഹത്തിന് ഫലപ്രദവും പരിസ്ഥിതിസൗഹൃദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത എട്ട് ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ എന്നിവയും ഉടൻ വിപണിയിലെത്തുമെന്ന് ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. അരുണാചലം അറിയിച്ചു.