JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:21/03/2024

Latest News

Archive

കടുവ കണക്കെടുപ്പിൽ അഭിമാന നേട്ടവുമായി ഇന്ത്യ (Source: Malayala Manorama 30-07-2019)

 

നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന കടുവ കണക്കെടുപ്പിൽ അഭിമാന നേട്ടവുമായി ഇന്ത്യ. 2018 ൽ നടന്ന നാലാമതു കണക്കെടുപ്പിന്റെ ഫലം പുറത്തുവിട്ട പ്രധാനന്ത്രി നരേന്ദ്രമോദിയാണ് കടുവകാര്യത്തിൽ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ തിളങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. കണ്ടെത്തൽ അനുസരിച്ച് രാജ്യത്തെ വിവിധ വനമേഖലകളിൽ 2967 കടുവകളുണ്ട്. ലോകത്തെ കടുവകളുടെ 75 ശതമാനവും ജീവിക്കുന്നത് ഇന്ത്യയിലെ വനങ്ങളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 20 സംസ്ഥാനങ്ങളിലാണു കടുവകളുടെ സാന്നിധ്യമുള്ളത്. കണക്കെടുപ്പിലെ തെറ്റുകളുടെ സാധ്യതകൂടി പരിഗണിച്ചാൽ വന്യതയുടെ തീഷ്ണ സൗന്ദ്യര്യം പേറുന്ന രാജകീയ ജീവിയായ കടുവകളുടെ എണ്ണം 3000 കടക്കാനും 3346 വരെ ആകാനും സാധ്യതയുണ്ടെന്ന് രണ്ടു വർഷത്തോളം നീണ്ട കണക്കെടുപ്പിനു നേതൃത്വം നൽകിയ ദേശീയ ടൈഗർ കൺസർവേഷൻ അതോറിറ്റിയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സ്റ്റാറ്റസ് ഓഫ് ടൈഗേഴ്സ് ഇൻ ഇന്ത്യ— 2018 എന്ന പേരിൽ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. 2014 ൽ നടന്ന കണക്കെടുപ്പിനെ അപേക്ഷിച്ച് (2226 എണ്ണം) 33 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. വികസനവും പരിസ്ഥിതിയും ഗൗരവത്തോടെ പരിഗണിക്കേണ്ട മേഖലകളാണെന്ന് കടുവാ കണക്കെടുപ്പു പ്രകാശനം ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

 

മധ്യപ്രദേശും (526) കർണാടകവുമാണ് (524) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡിൽ 442 എണ്ണമുണ്ട്. കേരളത്തിൽ 190 . ഇത് 215 വരെ ഉയരാനും സാധ്യതയുണ്ടെന്നാണു നിഗമനം. തമിഴ്നാട്— 264, യുപി—173, ബിഹാർ— 31, തെലുങ്കാന—26, ചത്തീസ്ഗഡ്—19, ജാർഖണ്ഡ്—5, മഹാരാഷ്ട്ര—312, ഒഡീഷ—28, രാജസ്ഥാൻ—69, ഗോവ—3, അരുണാചൽ പ്രദേശ്—29, അസം—190, ബംഗാളിലെ സുന്ദർബൻ— 88 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ എണ്ണം. 2010 ൽ സെന്റ് പീറ്റേഴ്സ് ബർഗിൽ ചേർന്ന കടുവസംരക്ഷണ ഉചകോടിയിൽ രാജ്യത്തെ കടുവകളുടെ എണ്ണം 2022 ഓടെ അന്നുണ്ടായിരുന്ന 1706 എണ്ണത്തിന്റെ ഇരട്ടിയാക്കുമെന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു നൽകിയ ഉറപ്പാണ് ഇതോടെപാലിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടികാട്ടി.