Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, July 10, 2025

Latest News

Archive

പശ്ചിമഘട്ടത്തിൽ പുതിയ സസ്യം; സൈസീജിയം പൊൻമുടിയാനം (Source: Malayala Manorama 26-09-2019)

 

New plant species found in Western Ghats

                  പശ്ചിമഘട്ട മലനിരകളിൽ പുതിയ സസ്യം കണ്ടെത്തി. പൊൻമുടി വനമേഖലയിൽ അഗസ്ത്യമല ബയോസ്ഫിയർ റിസർച്ചിന്റെ ഭാഗമായ കണ്ടെത്തൽ. സൈസീജിയം പൊൻമുടിയാനം എന്നാണ് നാമകരണം ചെയ്തത്. പാലോട് ജവഹർലാൽ നെഹറു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സീനിയർ സയന്റിസ്റ്റായ ഡോ.എ.കെ.ശ്രീകലയും, ഗവേഷണവിദ്യാർഥികളായ ദിവ്യ.എസ്.പിള്ള, ആർ.അഖിൽ എന്നിവരും, ഡിഡിഗൽ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫ.ഡോ.ആർ.രാമസുബ്ബു, ഗവേഷക വിദ്യാർഥിനി അഞ്ജന സുരേന്ദ്രൻ എന്നിവരും ചേർന്ന സംഘത്തിന്റേതാണ് കണ്ടെത്തൽ ന്യൂസിലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ് എന്ന രാജ്യാന്തര ജേണലിന്റെ മെയ് ലക്കത്തിൽ ഇൗ സസ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ട്.