Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Monday, July 14, 2025

Latest News

Archive

ഇണയെ ആകർഷിക്കാൻ നീളമുള്ള മുതുകു ചിറകുകൾ; കണ്ടെത്തിയത് അപൂർവമായ ‘സിഗ്നൽ മത്സ്യ’ത്തെ (Source: Malayala Manorama 12-11-2019)

 

                  വളരെ അപൂർവമായ സിഗ്നൽ മത്സ്യത്തെ കേരളതീരത്തു കണ്ടെത്തി. ഇന്ത്യയിൽ നിന്നുകണ്ടെത്തിയതിനാൽ ‘ടെറോപ്സാരോൺ ഇൻഡിക്കം’ എന്ന ശാസ്ത്രീയ നാമമാണുനൽകിയിരിക്കുന്നത്. ലോകത്തെ സിഗ്നൽ മത്സ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളതാണ് ഇന്ത്യൻസിഗ്നൽ മത്സ്യം. ശരീരപാർശ്വങ്ങളിൽ നീളത്തിൽ തിളങ്ങുന്ന കടുത്ത മഞ്ഞ വരകൾ ഉണ്ട്.

 

            നീളമുള്ള മുതുകു ചിറകുകൾ ഇണയെ ആകർഷിക്കാനുള്ള അടയാളമായി സവിശേഷരീതിയിൽ ചലിപ്പിക്കുന്നതിനാലാണ് ‘സിഗ്നൽ മത്സ്യങ്ങൾ’ എന്നുവിളിക്കുന്നത്.പവിഴപ്പുറ്റുകളുള്ള മേഖലകളിലാണു സാധാരണയായി ഇവ കാണപ്പെടാറുള്ളത്.കേരള തീരത്തു നിന്നു മാറി ഇവയെ കണ്ടെത്തിയത് ഇവിടെ പവിഴപ്പുറ്റുകളുടെ സാന്നിധ്യത്തിനുതെളിവായി കാണാൻ കഴിയുമെന്നു കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ്ഫിഷറീസ് വിഭാഗം മേധാവി പ്രഫ.ബിജുകുമാർ പറഞ്ഞു