ലോകത്തെ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ആമ വര്ഗാമാണ് സ്വിന്ഹോം സോഫ്റ്റ് ഷെല്‍ ആമകള്‍. ഇതുവരെ ഈ വര്ഗുത്തില്‍ മനുഷ്യരുടെ അറിവില്‍ ഒരേയൊരു ആമ മാത്രമായിരുന്നു ഭൂമിയില്‍ അവശേഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ ആണ്‍ ആമയുടെ മരണത്തോടെ ഈ ആമ വംശം തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഈ ജീവിവര്ഗനത്തിന്റെത അതിജീവനത്തിനുള്ള സാധ്യതകള്‍ നിലനിര്ത്തി് ഒരു പെണ്ണാമയെ കൂടി കണ്ടെത്തിയിരിക്കുകയാണ്. വിയറ്റ്നാമില്‍ നിന്നാണ് സ്വിന്ഹോാ സോഫ്റ്റ് ഷെല്‍ ടര്ട്ടി ല്‍ വിഭാഗത്തില്‍ പെട്ട പെണ്ണാമയെ കണ്ടെത്തിയത്.
2020 ഒക്ടോബറിലാണ് ഈ പെണ്‍ ആമയെ ആദ്യമായി കണ്ടെത്തുന്നത് വിയറ്റ്നാമിലെ ഡോങ് മോ തടാകത്തില്‍ നിന്ന് ജനിതക പരിശോധനക്കായി പിടികൂടിയ ആമകളിലൊന്നായാണ് ഈ പെണ്‍ ആമ മനുഷ്യരുടെ കയ്യിലേക്കെത്തുന്നത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഈ ആമ അത്യപൂര്വ ഇനമായ സ്വിന്ഹോട സോഫ്റ്റ്ഷെല്‍ ടര്ട്ടിസല്‍ ഇനത്തില്‍ പെട്ട ആമയാണെന്ന് ഗവേഷകര്‍ കണ്ടെത്തുന്നത്. യാങ്ങ്സെ ജയന്റ്ഹ സോഫ്റ്റ് ഷെല്‍, ഹോന്‍ കീം ടര്ട്ടിില്‍ എന്നീ പേരുകളിലും ഈ ആമ അറിയപ്പെടാറുണ്ട്.
ലോകം മുഴുവന്‍ ദുഖം വിതച്ച വര്ഷ മായിരുന്നു കടന്നുപോയതെങ്കിലും വിയറ്റ്നാമിലെ ജന്തുശാസ്ത്രജ്ഞരെ സംബന്ധിച്ച് ഏറെ സന്തോഷം നല്കുവന്ന വര്ഷനമായി ഈ ആമയുടെ കണ്ടെത്തലോടെ 2020 മാറി എന്ന് വിയറ്റ്നാം വൈല്ഡ്് ലൈഫ് കണ്സ്ര്വേ ഷന്‍ സൊസൈറ്റി ഡയറക്ടര്‍ ഹുവാങ്ങ് ബിങ് തുയ് പറയുന്നു. പെണ്‍ ആമയുടെ കണ്ടെത്തല്‍ ഒരു വംശത്തിന്റെന തന്നെ അതിജീവനത്തിനുള്ള പ്രതീക്ഷയാണ് നല്കുറന്നതെന്നത് ആവേശം കണ്ടെത്തല്‍ ഒരു വംശത്തിന്റെന തന്നെ അതിജീവനത്തിനുള്ള പ്രതീക്ഷയാണ് നല്കുറന്നതെന്നത് ആവേശം നല്കുകന്ന വസ്തുതയാണെന്നും ഹുവാങ് ബിങ് തുയ് ചൂണ്ടിക്കാട്ടുന്നു.