JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/04/2024

Latest News

Archive

റെഡ് ലിസ്റ്റിൽ ഇനി തുമ്പികളും; ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു (Source- Mathrubhumi, dtd 30.12.2021) )

 

 

ലോകത്തിലെ 6016ഓളം വിവിധ വര്ഗ്ഗങ്ങളില്പ്പെട്ട തുമ്പികളില് 16 ശതമാനവും വംശനാശത്തിന്റെ വക്കിലാണ്. ഇവ പ്രത്യുത്പാദനം നടത്തുന്ന ചതുപ്പ് പ്രദേശങ്ങളുടെയും പാടങ്ങളുമെല്ലാം ശോഷിച്ചതാണ് ഇവയുടെ എണ്ണത്തിലും കുറവുണ്ടാക്കിയത്. ഐയുസിഎന്നിന്റെ (international union for conservation of nature) വംശനാശ പട്ടികയില് ഇനി തുമ്പികളും. ഇതോടുകൂടി വംശനാശത്തിന്റെ വക്കിലുള്ള ചുവന്ന പട്ടികയിലുള്പ്പെട്ട ജീവികളുടെ എണ്ണം 40,000 കടന്നു. 1.42 ലക്ഷം (1,42,577) ജീവികളാണ് നിലവില് ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിലുള്പ്പെട്ടിട്ടുള്ളത്. ഇതില് 40,084 ജീവികള് വംശനാശ ഭീഷണി നേരിടുന്നവയാണ്. ചതുപ്പ് പ്രദേശങ്ങളും പാടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തുമ്പികളുടെ എണ്ണത്തിലെ കുറവ് കാണിക്കുന്നത്. ലോകത്തിലെ 6016 ഓളം വര്ഗ്ഗങ്ങളില്പ്പെട്ട തുമ്പികളില് 16 ശതമാനവും വംശനാശത്തിന്റെ വക്കിലാണ്. ഇവ പ്രത്യുത്പാദനം നടത്തുന്ന ചതുപ്പ് പ്രദേശങ്ങളുടെയും പാടങ്ങളുമെല്ലാം ശോഷിച്ചതാണ് ഇവയുടെ എണ്ണത്തിലും കുറവുണ്ടാക്കിയത്. പശ്ചിമേഷ്യയിലെ നാലിലൊന്ന് വര്ഗ്ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. മധ്യ ദക്ഷിണ അമേരിക്കയില് തുമ്പികളുടെ എണ്ണത്തില് കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണം വനനശീകരണമാണ്. കീടനാശിനികളുടെ ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മിക്ക ജീവികളുടെയും അതിജീവനത്തിന് ഭീഷണിയാണ്. പ്രത്യേകിച്ച് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തുമ്പികള്ക്ക്. ആദ്യമായിട്ടാണ് ലോകത്താകമാനമുള്ള തുമ്പികളുടെ എണ്ണത്തിലുണ്ടായ കുറവിനെ കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. തുമ്പികളെ സംരക്ഷിക്കുന്നതിന് സര്ക്കാരുകളും മറ്റ് സംവിധാനങ്ങളും തണ്ണീര്ത്തടങ്ങളുടെ സംരക്ഷണത്തിന് മുന്ഗണന കൊടുക്കേണ്ടതുണ്ട്. കൊതുക് ലാര്വകളുടെ അന്തകരാണ് തുമ്പികള്. കൊതുകുകള് പരത്തുന്ന മഹാമാരികള് തടയുന്നതില് തുമ്പികള് ചെറുതല്ലാത്ത സേവനമാണ് മനുഷ്യര്ക്കായി ചെയ്യുന്നത്. അതിനാല് തന്നെ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിലും തണ്ണീര്ത്തടങ്ങളും ചതുപ്പുകളും നിലനിര്ത്തേണ്ടത് അവശ്യമാണെന്നും പഠനം ഓര്മ്മിപ്പിക്കുന്നുണ്ട്.