Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, April 27, 2024

Latest News

Archive

കാട്ടുവേലിത്തത്ത, നീലക്കുരുവി, അസുരപ്പൊട്ടൻ, മീൻ കൂമൻ; സർവേയിൽ കണ്ടെത്തിയത് 75 ഇനം പക്ഷികളെ (Source: Malayala Manorama 16.11.2022)

75 species of birds spotted in Kasaragod district

 

                  കാസർകോട് ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളിയാർ റിസർവിലെ ചെമ്പിലാംകൈ, ചൊട്ട, ദർഘാസ്, ചെറ്റത്തോട് വനമേഖലയിൽ പക്ഷി സർവേ നടത്തി. സർവേയിൽ 75 ഇനം പക്ഷികളെ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ചായിരുന്നു സർവേ നടത്തിയത്. കാട്ടുവേലിത്തത്ത, നീലക്കുരുവി, അസുരപ്പൊട്ടൻ, മീൻ കൂമൻ, രാചൗങ്ങൻ, മാക്കാച്ചിക്കാട തുടങ്ങിയ പക്ഷിയിനങ്ങളെ കണ്ടെത്തി.

 

                 കാസർകോട് ബേഡേഴ്സ് കൂട്ടായ്മയിലെ 16 അംഗങ്ങൾ സർവേയിൽ പങ്കെടുത്തു. വിപുലമായി സർവേ നടത്തിയാൽ കൂടുതൽ പക്ഷികളെ കണ്ടെത്താൻ സാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞു. സാമൂഹിക വനവൽക്കരണ വിഭാഗം ജില്ലാ മേധാവി പി.ധനേഷ് കുമാറിന്റെ നിർദേശ പ്രകാരം നടത്തിയ സർവേയ്ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.അരുണേഷ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഇ.ബിജുമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.വി.സത്യൻ, കെ.കെ.ബാലകൃഷ്ണൻ, ഷൈനികുമാർ, സി.വിജയകുമാർ, ബിഎഫ്ഒമാരായ പി.അനശ്വര, എം.ടി.ഫർസാന, എസ്.ധനശ്രീ, എസ്.വി.അജിൻ വാച്ചർമാരായ രവി ചെറ്റത്തോട്, ബി.ലൈജു, വി.മണികണ്ഠൻ, ഉദയൻ എന്നിവർ നേതൃത്വം നൽകി.