Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, May 1, 2024

Latest News

Archive

കൊച്ചി കായലിലുണ്ട് പുത്തൻ ഞണ്ട് (Source: Mathrubhumi 02.12.2022)

 

                  കൊച്ചി കായലിൽ പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകർ അടങ്ങുന്ന സംഘം കണ്ടെത്തി. പിലുംമിനിഡെ കുടുംബത്തിൽപ്പെട്ടതാണിത്. 'അനിപ്റ്റുംനസ് ബിജോയി' അഥവാ ' 'ബിജോയിസ് ക്രാബ്' എന്ന് പേരിട്ടു. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടത്. ഈ വർഗത്തിൽ ഇതുവരെ അഞ്ചിനങ്ങളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കണ്ടെത്തൽ അന്താരാഷ്ട്ര ഗവേഷണ മാസിക സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മറൈൻ ബയോളജി വകുപ്പ് സീനിയർ ഗവേഷകൻ ഹരി പ്രവേദിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജ് സുവോളജി വകുപ്പ് ഗവേഷ. ഡോ. റെജീന ഹെർഷി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരിലെ മുതിർന്ന ഗവേഷകൻ ഡോ. ജോസ് ക്രിസ്റ്റഫർ മെൻഡോസ എന്നിവർ ചേർന്നാണ് ഞണ്ടിനെ കൊച്ചി കായലിലും അനുബന്ധ കണ്ടൽ കാടുകളിലും കണ്ടെത്തിയത്.