Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, May 3, 2024

Latest News

Archive

ശെെത്യകാലത്ത് വിരുന്നെത്തും; ടെെ​ഗ ഫ്ളെെക്യാച്ചർ പക്ഷി നിലമ്പൂരിലും (Source: Mathrubhumi 17-12-2022)

     

ടൈഗ ഫ്ളൈക്യാച്ചർ......

Read more at: https://www.mathrubhumi.com/environment/news/taiga-flycatcher-found-in-nilambur-1.8141420

 

            ശൈത്യകാലത്ത് ഇന്ത്യയിലേക്ക് വിരുന്നെത്താറുള്ള ടൈഗ ഫ്ളൈക്യാച്ചർ എന്ന ടൈഗ പാറ്റപിടിയൻ പക്ഷിയെ നിലമ്പൂരിൽ കണ്ടെത്തി. ഇവ അപൂർവമായാണ് കേരളത്തിലെത്താറുള്ളത്. മലപ്പുറം ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്‌മയായ മലപ്പുറം ബിർഡേഴ്‌സ് ആൻഡ് യുണൈറ്റഡ് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അംഗവും നിലമ്പൂർ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസറുമായ ശ്രീജേഷാണ് നിലമ്പൂർ വഴിക്കടവിൽനിന്ന് ടൈഗ ഫ്ളൈക്യാച്ചറുടെ ചിത്രം പകർത്തിയത്.

 

                  വടക്ക്, മധ്യ, കിഴക്കേ ഇന്ത്യയുടെ ഉപഭൂഖണ്ഡങ്ങളിലാണ് ഇവയെ കൂടുതലും കാണപ്പെടുന്നത്. റെഡ് ബ്രേസ്റ്റഡ് ഫ്ളൈക്യാച്ചറുമായി കാഴ്ചയിൽ വളരെ സാമ്യമുണ്ട്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തുന്നത് 1811-ലാണ്. യൂറോപ്പ്, റഷ്യ, മംഗോളിയ, സൈബീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രജനനം നടത്തുന്നത്. ശൈത്യകാലങ്ങളിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, ചൈന, വിയറ്റ്‌നാം, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് പതിവുതെറ്റാതെ സന്ദർശനം നടത്താറുണ്ട്.

ടൈഗ ഫ്ളൈക്യാച്ചർ......

Read more at: https://www.mathrubhumi.com/environment/news/taiga-flycatcher-found-in-nilambur-1.8141420