Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, May 9, 2024

Latest News

Archive

40 വര്ഷത്തിന് ശേഷം ബ്ലാക്ക് ഹെഡഡ് ഒറിയോള് വീണ്ടും; ഒപ്പം രണ്ടിനം അപൂര്വ പക്ഷികളും (Source:Mathrubhumi 30/06/2023)

  ഉത്തര്പ്രദേശില് സാരസ് കൊക്കുകളുടെ കണക്കെടുപ്പിനിടെ കണ്ടെത്തിയത് മൂന്ന് അപൂര്വയിനം പക്ഷികളെ. ഹസ്തിനപുര് വന്യജീവി സങ്കേതത്തിലാണ് ഈ പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഗ്രേറ്റര് റാക്കറ്റ് ടെയ്ല്ഡ് ഡ്രോങ്കോയാണ് കണ്ടെത്തിയ പക്ഷികളില് ഒരിനം. വളരെ ഉച്ചത്തിലുണ്ടാക്കുന്ന വിസിലടി ശബ്ദം ഇവരുടെപ്രത്യേകതയാണ്. ഇവയുടെ പ്രജനന കേന്ദ്രമാണ് ഹസ്തിനപുരില് കണ്ടെത്തിയത്.

ബ്ലാക്ക് ഹെഡഡ് ഒറിയോള്, റെഡ് വിസ്കേര്ഡ് ബുള്ബുള് തുടങ്ങിയവയാണ് ഹസ്തിനപുരില് കണ്ടെത്തിയ മറ്റ് രണ്ടിനം പക്ഷികള്. ഇതില് ബ്ലാക്ക് ഹെഡഡ് ഒറിയോളിനെ 40 വര്ഷത്തിന് ശേഷമാണ് മേഖലയില് കണ്ടെത്തുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്ബറ്റ് ദേശീയോദ്യാനത്തിലും രാജാജി പാര്ക്കിലും ഈ പക്ഷികളുടെ സാന്നിധ്യമുണ്ട്. പ്രാണികളുടെ ലഭ്യത ധാരാളമുള്ള വനമേഖലയിലാകും ഈ പക്ഷികളുണ്ടാവുക.

ജൂണ് 26, 27 എന്നിങ്ങനെ രണ്ടു ദിവസങ്ങളായിട്ടാണ് ഉത്തര്പ്രദേശില് സാരസ് കൊക്കുകളുടെ കണക്കെടുപ്പ് നടന്നത്. അംഗസംഖ്യാ നിര്ണയത്തില് അവധ് വനമേഖലയില് മാത്രം 131 സാരസ് കൊക്കുകളെ കണ്ടെത്തി. 126 പ്രായപൂര്ത്തിയായ കൊക്കുകളെയും അഞ്ച് കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. വളരെ വര്ഷങ്ങള്ക്ക് ശേഷം മലിഹാബാദിലും സാരസ് കൊക്കുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 2022-ലെ സെന്സസ് പ്രകാരം 19,000 സാരസ് കൊക്കുകളാണ് സംസ്ഥാനത്തുള്ളത്.