Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, May 10, 2024

Latest News

Archive

നദി ശുചീകരിക്കാന് കടലാമകള്, ആയിരം കടലാമകളെ ഗംഗയില് അവതരിപ്പിക്കാന് പദ്ധതി (Source: Mathrubhumi 09/07/2023)

           

ഗംഗാ നദിയുടെ ശുചീകരണത്തിനായി ആയിരം കടലാമകളെ നദിയില് നിക്ഷേപിക്കാന് പദ്ധതി. ഉത്തര്പ്രദേശിലെ വാരണാസി ജില്ലയിലെ ഗംഗ നദിയുടെ ഭാഗത്താകും ആയിരക്കണക്കിന് കടലാമകളെ നിക്ഷേപിക്കുക. രണ്ടു മാസത്തിനുള്ളിലാണിത്. നദിയില് അവതരിപ്പിക്കുന്ന കടലാമകള് മാംസം, മാലിന്യം തുടങ്ങിയവ ഭക്ഷിക്കുകയും അതുവഴി ഗംഗ നദി ശുചീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1980-ല് നിലവില് വന്ന ഗംഗ ആക്ഷന് പ്ലാനെന്ന പദ്ധതി പ്രകാരം കേന്ദ്രം 40,000 കടലാമകളെ നദിയില് അവതരിപ്പിച്ചിട്ടുണ്ട്. അഴുകിയ മാംസം, പൂമാലകള് എന്നിവയാല് മലിനമാണ് നിലവില് ഗംഗ നദി. കേന്ദ്രത്തിന്റെ നേതൃത്വത്തില് നിലവില് ഗംഗയുടെ ശുചീകരണത്തിനായി നമാമി ഗംഗേ പ്രോഗ്രാം എന്ന പേരിലൊരു പദ്ധതിയുണ്ട്. 2014-ലാണ് പദ്ധതി ആദ്യമായി ആവിഷ്കരിക്കുന്നത്. മാലിന്യ പ്രശ്ന പരിഹാരം, സംരക്ഷണം, പുനരുജ്ജീവനം തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്. ചമ്പല് മേഖലയിലെ കടലോര പ്രദേശത്ത് നിന്ന് വനംവകുപ്പാണ് കടലാമ മുട്ടകള് ശേഖരിക്കുന്നത്. തുടര്ന്ന് മുട്ട വിരിയുന്നത് വരെയുള്ള 70 ദിവസത്തോളം അധികൃതരുടെ നിരീക്ഷണത്തിലാവും മുട്ടകള്. കടലാമ കുഞ്ഞുങ്ങളുണ്ടായാല് കൃത്രിമ ജലാശയത്തില് നിരീക്ഷണത്തിനായി പ്രവേശിപ്പിക്കും. ഇത്തരത്തില് രണ്ടു വര്ഷത്തോളം കുഞ്ഞുങ്ങള് കഴിയും. തുടര്ന്നാണ് നദികളിലേക്ക് കടലാമകളെ അവതരിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗംഗാ നദിയുടെ ഗുണന്മേമ വര്ധിച്ചിട്ടുണ്ടെന്ന് പറയുന്നു നമാമി ഗംഗേ പ്രോഗ്രാമിന്റെ കണ്വീനറായ രാജേഷ് ശുക്ല പറയുന്നു. നദിയുടെ ഗുണന്മേമ വര്ധിക്കുന്നതില് കടലാമകള് പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. .