Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, May 10, 2024

Latest News

Archive

ഓസ്ട്രേലിയയിൽ കൈകളുള്ള മത്സ്യത്തെ കണ്ടെത്തി; 20 വർഷം മുൻപ് വംശമറ്റെന്ന് കരുതിയ ഇനം(Source: Malayala Manorama 18/09/2023)

മീൻചിറകുകൾക്ക് പകരം കൈകളുള്ള വിചിത്രമത്സ്യത്തെ ഓസ്ട്രേലിയയിൽ കണ്ടെത്തി. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്നു കരുതപ്പെട്ടിരുന്ന ഈ മത്സ്യം 20 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കണ്ടെത്തുന്നത്. പഫർഫിഷ്, ടോഡ്ഫിഷ് തുടങ്ങിയ സമുദ്രജീവികളിലേതെങ്കിലുമാണ് ഇതെന്ന് ഇതെന്നു കരുതിയ കെറി ഇതിനരികിലേക്കു ചെന്നു. അവിടെവച്ചാണ് മീനിന്റെ വിചിത്രമായ കൈകൾ കെറിയുടെ ശ്രദ്ധയിൽപെട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സ്പോട്ടഡ് ഹാൻഡ് ഫിഷ് എന്ന ജീവിയാണ് ഇത്. കൈകളുടെ ആകൃതിയുള്ള മീൻചിറകുകൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ ഇവ നടന്നുനീങ്ങും. 20 വർഷങ്ങൾക്കു മുൻപ് നടത്തിയ തിരച്ചിലിൽ ഇവയെ കിട്ടാതെ ആയതോടെ ഇവ ഓസ്ട്രേലിയൻ തീരത്തുനിന്ന് വംശനാശം സംഭവിച്ചുപോയെന്ന് അധികൃതർ കണക്കാക്കി. ലോകത്തിൽ തന്നെ 2000 എണ്ണം മാത്രമാണ് ഇനിയുള്ളതെന്നും അന്നു കണക്കാക്കി. എന്നാൽ ഇപ്പോൾ വീണ്ടും മത്സ്യത്തെ കണ്ടെത്തിയതോടെ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. ആംഗ്ലർഫിഷ് എന്ന വിഭാഗത്തിൽ പെടുന്ന മീനുകളുമായി സാമ്യം പുലർത്തുന്നവയാണ് സ്പോട്ടഡ് ഹാൻഡ്ഫിഷ്. നടക്കുന്നതു കൂടാതെ തങ്ങളുടെ മുട്ടകൾ വൃത്തിയാക്കി വയ്ക്കാനും ഇവ ഈ കൈകൾ പോലെയുള്ള ചിറകുകൾ ഉപയോഗിക്കും. ലോകത്ത് 14 ഇനം ഹാൻഡ്ഫിഷുകളുണ്ടെന്നു കരുതപ്പെടുന്നു. ഇതിൽ 7 എണ്ണം ടാസ്മാനിയയിലാണ്. ഇക്കൂട്ടത്തിലൊന്നാണ് സ്പോട്ടഡ് ഹാൻഡ്ഫിഷ്. രാജ്യാന്തര പ്രകൃതിസംരക്ഷണ കൗൺസിൽ ഗുരുതര വംശനാശഭീഷണി നേരിടുന്നതായി ആദ്യം കണക്കാക്കിയത് സ്പോട്ടഡ് ഹാൻഡ്ഫിഷുകളെയാണ്. ടാസ്മാനിയൻ തീരത്തെ ട്രോളിങ്ങാണ് ഈ മീനുകളുടെ ആവാസവ്യവസ്ഥ പ്രധാനമായും നശിപ്പിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ കടന്നുകയറിയ അധിനിവേശ ജീവികളായ ചില നക്ഷത്രമത്സ്യങ്ങളും സ്പോട്ടഡ് ഹാൻഡ്ഫിഷ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. .