Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, May 9, 2024

Latest News

Archive

തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി (Source: Mathrubhumi 12/11/2023)

സീസൺ തുടങ്ങിയതോടെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ദേശാടന പക്ഷികൾ എത്തിത്തുടങ്ങി. ഗ്രിനിഷ് വാർബ്ലളർ, ബ്ലാക്ക് ബസ (കിന്നരിപ്രാപരുന്ത്) മുതൽ ബ്ലാക്ക് ബസ (കിന്നരിപ്രാപരുന്ത്) മുതൽ ബ്ലാക്ക് നേപ്പഡ് ഓറിയോൾ (ചീന മഞ്ഞക്കിളി, ഗോൾഡൻ ഓറിയോൾ (ഇന്ത്യൻ മഞ്ഞക്കിളി), ബ്രൗൺ ഷ്രൈക്ക് (തവിടൻ ഷ്രൈക്ക്), ഫോറസ്റ്റ് വാക്ക് ടെയ്ൽ (കാട്ടു വാലുകുലുക്കി) തുടങ്ങി അന്താരാഷ്ട്ര ദേശാടകരും ഹിമാലയത്തിൽനിന്നുള്ള ഇന്ത്യൻ പിറ്റ (കാവി) ഉൾപ്പെടെയുള്ള പക്ഷികളാണ് എത്തിയിട്ടുള്ളത്. ഇക്കുറി എത്തിയതിൽ ബഹുഭൂരിഭാഗവും അന്താരാഷ്ട്ര ദേശാടകരാണ്. അതേസമയം ഇവയുടെ എണ്ണത്തിൽ കുറവ് വന്നതായാണ് പക്ഷിനിരീക്ഷകരുടെ നിരീക്ഷണം. കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥയിൽ വന്ന മാറ്റവുമാണ് പക്ഷികളുടെ എണ്ണം കുറയാൻ കാരണമാകുന്നതെന്ന് പക്ഷി ശാസ്ത്രജ്ഞൻ ഡോ. ആർ. സുഗതൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം പെരിയാറിലെ ജലനിരപ്പിൽ വരുന്ന വ്യത്യാസം കൂടിയായതോടെ പക്ഷികളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതായാണ് നിരീക്ഷണത്തിൽനിന്ന് ലഭിക്കുന്ന വിവരം. വൻകരകൾ താണ്ടിയെത്തുന്ന പക്ഷികൾക്ക് ആവശ്യമായ ഭക്ഷണത്തിന്റെ ലഭ്യതക്കുറവും സുരക്ഷിതത്വം നഷ്ടപ്പെടുന്നതും കാരണമാണ്. കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട ദേശാടകർക്ക് പ്രജനന കാലത്തും പ്രതികൂലമാകുന്നുണ്ട്. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിലും കുറവ് സംഭവിക്കാൻ ഇടയാക്കുന്നതായും ഡോ. ആർ. സുഗതൻ പറഞ്ഞു. ഒക്ടോബർ ആദ്യവാരം മുതലാണ് ദേശാടന പക്ഷികളുടെ വരവ് തുടങ്ങുന്നത്. തട്ടേക്കാട് 322 ഇനം പക്ഷികളെയാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇതിൽ 160-ഓളം ഇനം ദേശാടകരാണ് . ഇവയിൽ 40-ഇനം അന്താരാഷ്ട്ര ദേശാടനപക്ഷികളും.