Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, April 19, 2024

Latest News

Archive

ചീര വർഗ്ഗത്തിൽ പെട്ട പുതിയ സസ്യത്തെ കണ്ടെത്തി (Source: Malayala Manorama 21-05-2019)

 

 

ചീര വർഗ്ഗത്തിൽ പെട്ട പുതിയ സസ്യത്തെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി. കുളത്തുപ്പുഴ വനമേഖലയിൽ നിന്നാണ് കാസർകോട് ഗവ. കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. വി എസ്. അനിൽകുമാർ , യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം ഗവേഷണ വിദ്യാർത്ഥിനി എസ്. ആര്യയും ചേർന്നാണ് സസ്യത്തെ ആദ്യം കണ്ടെത്തിയത്.

 

റിജനൽ കാൻസർ സെന്ററിലെ ഗവേഷണ വിദ്യാർത്ഥി കെ.വിഷ്ണുവൽസൻ, മഞ്ചേരി എൻഎസ്എസ് കോളേജ് ബോട്ടണി വിഭാഗം അധ്യാപകൻ ടി.രാജേഷ്കുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു. കേരളത്തിലെ മറ്റു പല ജില്ലകളിൽ നിന്നും സസ്യത്തെ  പിന്നീട് കണ്ടെത്തിയിട്ടുണ്ട് . 'അമരാന്തസ് അമരാന്തസ് ശാരദിയാനഎന്നാണു പുതിയ സസ്യത്തിനു ഗവേഷകർ നൽകിയ ശാസ്ത്രീയ നാമം. അനിൽകുമാറിന്റെ അമ്മ ശാരദയുടെ സ്മരണാർത്ഥമാണ് പേര് നൽകിയത്.

 

ഗവേഷകരുടെ കണ്ടെത്തൽ ന്യൂസിലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യവർഗ്ഗീകരണ ശാഖയിലെ പ്രമുഖ രാജ്യാന്തര പ്രസിദ്ധീകരമായ 'ഫൈറ്റോ  ടാക്' യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.കേരളത്തിൽ ചീരയിനത്തിൽ പെട്ട ഏതാണ്ട് 13 പരം സസ്യങ്ങളുണ്ട് . പുതിയ ചീരയിനം കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് നടാടെയാണ് .