Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Tuesday, May 7, 2024

Latest News

Archive

മണ്ണിനടിയിൽ മൂന്നു വർഷം വരെ പതുങ്ങിയിരിക്കും; പുക്കാട്ടുപടിയിൽ ഒച്ചിന്റെ പടപ്പുറപ്പാട് (Source: Malayala Manorama 22-01-2021)

           

ernakulam-african-snail

 

 

     പുക്കാട്ടുപടിയിൽ വ്യാപകമായി ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. വൈകുന്നേരങ്ങളിൽ വീടിന്റെ മുറ്റത്തും മതിലുകളിലും ഇഴഞ്ഞു നടക്കുന്ന ഒച്ചുകൾ വീട്ടുകാർക്കു തലവേദനയാകുന്നു. എടത്തല പഞ്ചായത്തിലെ 9,10,13 വാർഡുകളിലാണ് ഒച്ചിന്റെ ശല്യം രൂക്ഷം. തെങ്ങ്, വാഴ, ‌കിഴങ്ങു വർഗങ്ങൾ, പച്ചക്കറി വിളകളാണു പ്രധാനമായും നശിപ്പിക്കുന്നത്. മഴക്കാലത്ത് പ്രജനന കാലമായതിനാൽ ഒരു ഒച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും.

 

        ഇതു കൃഷിയിടത്തിൽ പെട്ടെന്നു പെരുകാൻ കാരണമാകും. കല്ലുപ്പിട്ട് ഇവയെ നശിപ്പിക്കാം എന്നറിഞ്ഞതോടെ വീട്ടുകാർ ഇവയെ കാണുമ്പോൾ ഉപ്പു വിതറുകയാണ്. ഉപ്പ് വാരിയിടുമ്പോൾ ഇവയുടെ ദേഹത്തുനിന്നു ദ്രാവകം പുറത്തുവരും. ഇതും അറപ്പുളവാക്കുന്നവയാണ്. വെയിലുള്ളപ്പോൾ ഇലകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കും മഴയത്തു പുറത്തിറങ്ങും. കട്ടിയുള്ള പുറന്തോടായതിനാൽ വേഗത്തിൽ നശിപ്പിക്കാനും കഴിയുന്നില്ല.

 

ആഫ്രിക്കൻ ഒച്ച്

 

         മണ്ണിനടിയിൽ മൂന്നു വർഷം വരെ പതുങ്ങിയിരിക്കാൻ കഴിയും. അഞ്ചു മുതൽ പത്തു വർഷം വരെ ആയുസുമുണ്ട്. 3 വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ പത്തു വർഷം വരെ ആയുസുമുണ്ട്. 3 വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ ഒളിച്ചിരിക്കാനും കഴിയും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരങ്ങൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കോഴി വളം വഴിയുമാണ് ഒച്ച് നാട്ടിലേക്കെത്തിയത്.