ചെറിയ മീൻകൊത്തി
ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 127 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 42 ഇനങ്ങൾ പക്ഷികളെ കണ്ടെത്തി. ഇതിൽ 42 ഇനങ്ങൾ ദേശാടകരാണ്.
മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ സരോവരം ബയോപാർക്ക്, മാവൂർ, കടലുണ്ടി, ആവളപ്പാണ്ടി, ചെരണ്ടത്തൂർ, കോട്ടപ്പള്ളി, കോരപ്പുഴ അഴിമുഖം എന്നിവിടങ്ങളിലാണ് ഞായറാഴ്ച കണക്കെടുപ്പ് നടന്നത്.
സരോവരം ബയോപാർക്കിൽ നടന്ന സർവേയിൽ കരിങ്കിളി (ബ്ലാക്ക് ബേർഡ്), ഗ്രേറ്റർ ഫ്ലെയിംബാക്ക് (വലിയ മരംകൊത്തി), ചൂളക്കാക്ക (മലബാർ വിസിലിങ് ത്രഷ്) തുടങ്ങി 52 ഇനങ്ങളെയാണ് കണ്ടെത്തിയത്. സോഷ്യൽ ഫോറസ്ട്രി റെയ്‌ഞ്ച് ഓഫീസർ നജ്മൽ അമീൻ, ശ്രീജേഷ് നെല്ലിക്കോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.
കൊമ്പന്‍ കുയില്‍
മാവൂരിലെ മണന്തലക്കടവ്, സങ്കേതം തുടങ്ങിയ സ്ഥലങ്ങളിൽ കൊമ്പൻകുയിൽ, ഗ്ലോസി ഐബിസ് തുടങ്ങി 64-ഇനം പക്ഷികളെ കണ്ടെത്തി. ഫസൽ കൊടുവള്ളി, റാഫി മടവൂർ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
വലിയ വേലിത്തത്ത
കടലുണ്ടിയിൽ നടത്തിയ കണക്കെടുപ്പിൽ 36 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ എട്ടിനം ദേശാടനപ്പക്ഷികളാണ്. പച്ചക്കാലി, ചോരക്കാലി, വരവാലൻ ഗോഡ്‌വിറ്റ്, പൊൻമണൽക്കോഴി, ചാരമണൽക്കോഴി, വാൾകൊക്കൻ എന്നിവയാണ് കണ്ടെത്തിയ പ്രധാന ദേശാടകയിനങ്ങൾ.
മോതിരത്തത്ത
അതേസമയം, കടൽക്കാക്കകളെയും കടലാളകളെയും കണക്കെടുപ്പിൽ കണ്ടെത്തിയില്ല. അഴിമുഖത്തെ സ്വാഭാവിക മണൽത്തിട്ടകളുടെ അഭാവവും മത്സ്യബന്ധനബോട്ടുകളുടെ സാന്നിധ്യവും ദേശാടനപ്പക്ഷികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേസംഘം വിലയിരുത്തി. ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സംഘം പറഞ്ഞു. വി.കെ. മുഹമ്മദ് ഹിറാഷ്, യദുപ്രസാദ്, പി.കെ. സുജീഷ് എന്നിവർ കണക്കെടുപ്പിന് നേതൃത്വം നൽകി.