യാങ്റ്റ്സീ ജയന്റ് സോഫ്റ്റ് ടർട്ടിൽ വിഭാഗത്തില്പ്പെടുന്ന പെണ് ആമയെ കഴിഞ്ഞയാഴ്ച വിയറ്റ്നാമില് ചത്ത നിലയില് കണ്ടെത്തി. ഈ ഈ വിഭാഗത്തില്പ്പെടുന്ന ഏറ്റവും ഒടുവിലത്തെ പെണ് ആമ കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടു ആണ് യാങ്റ്റ്സീ ആമകള് മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒരെണ്ണം ചൈനയിലെ മൃഗശാലയിലും മറ്റൊരെണ്ണം ഹനോയിലെ ഒരു തടാകത്തിലുമാണ്. ഇതോടെ ഈ വിഭാഗത്തില്പ്പെടുന്ന ഭീമൻ ആമകള് വംശനാശത്തിന്റെ വക്കിലാണെന്നാണ് സൂചന. ഹനോയിലെ ഡോങ്ക് മോ തടാകത്തിലാണ് ചത്ത ആമയുടെ ജഡം കണ്ടെത്തിയത്. ആമകളുടെ സംരക്ഷണത്തിനായി പ്രവര്ത്തിക്കുന്ന ഒരുസംഘടനയാണ് ജഡം കണ്ടെത്തിയത്. 93 കിലോഗ്രാം ഭാരമുള്ള ആമയ്ക്ക് അഞ്ചടിയോളം നീളമുണ്ടായിരുന്നു. കണ്ടെത്തുന്നതിന് ദിവസങ്ങള്ക്ക് മുന്പ് ആമ ചത്തിരുന്നുവെന്നാണ് വിലയിരുത്തല്. മരണകാരണം വ്യക്തമല്ല.