
സ്പെയിനിലെ കാനറി ദ്വീപില് കരക്കടിഞ്ഞ സ്പേം വെയിലിന്റെ വയറ്റില് 4 കോടിയുടെ ആംബെര്ഗ്രിസ് കണ്ടെത്തി. ലാസ് പല്മാസിലെ ആനിമല് ഹെല്ത്ത് ആന്ഡ് ഫുഡ് സെക്യൂരിറ്റിയിലെ അംഗങ്ങളാണ് കോടികള് വിലയുള്ള ആംബെര്ഗ്രിസ് കണ്ടെത്തിയത്. 50 മുതല് 60 സെന്റീമിറ്റര് വ്യാസമുള്ള ആംബെര്ഗ്രിസിന് 9.5 കിലോഗ്രാം ഭാരമുണ്ട്. അപൂര്വമായി കാണപ്പെടുന്ന സ്പേം വെയിലുകളാണ് ആംബെര്ഗ്രിസ് ഉത്പാദിപ്പിക്കുന്നത്. തിമിംഗല ഛര്ദ്ദിയെന്ന് വേണമെങ്കില് വിശേഷിപ്പിക്കാവുന്ന ഇത് സ്പേം വെയിലുകളുടെ ദഹനേന്ദ്രിയത്തിലാകും ഉണ്ടാവുക. അന്താരാഷ്ട്ര വിണിയില് നല്ല ഡിമാന്ഡും വിലയും ലഭിക്കുന്ന വസ്തുവാണ് ആംബെര്ഗ്രിസ്. പരമ്പരാഗതമായി പെര്ഫ്യൂമുകള് തയ്യാറാക്കാന് ഇത് ഉപയോഗിക്കാറുണ്ട്. യു.എസ്.എ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില് ആംബെര്ഗ്രിസ് വില്ക്കുന്നതും കൈയില് വെയ്ക്കുന്നതും ശിക്ഷാര്ഹമാണ്. ഇന്ത്യയില് സംരക്ഷിത വിഭാഗത്തില്പ്പെടുന്ന തിമിംഗലങ്ങളാണ് സ്പേം വെയില്. .