
കൊല്ക്കത്തയിലെ മിനി സൂവില് സംരക്ഷിത പ്രജനന കേന്ദ്രമൊരുങ്ങുന്നു. ഹരിണാലയ് എന്ന് പേര് നല്കിയിരിക്കുന്ന പ്രജനന കേന്ദ്രം നാല് മാസത്തിനുള്ളില് പ്രവര്ത്തനം ആരംഭിക്കും. പശ്ചിമ ബംഗാള് സൂ അതോറിറ്റി അനുമതി നല്കിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ വിവിധ പക്ഷികള്, വിദേശയിനം പക്ഷികള് എന്നിവയുടെ പ്രജനനം സംബന്ധിച്ച പ്രവര്ത്തനങ്ങളാകും ഇവിടെ നടത്തുക. പെയിന്റ്ഡ് സ്റ്റോക്കാണിതില് പ്രധാനം. വിദ്യാഭ്യാസപരമായും വളരയെധികം പ്രധാന്യം നല്കുന്ന പ്രജനന കേന്ദ്രം കൂടിയാകും ഇതെന്ന് മൃഗശാലാ അധികൃതര് പ്രതികരിച്ചു. സംരക്ഷിത പ്രജനന കേന്ദ്രത്തില് സ്കൂള്, കോളേജ് വിദ്യാര്ത്ഥികള്ക്ക് പ്രവേശനമുണ്ടായിരിക്കും. അവരുടെ വിദ്യാഭ്യാസം സംബന്ധിച്ച ആവശ്യങ്ങള്ക്ക് ഇത് ഉതകുമെന്നാണ് കരുതപ്പെടുന്നത്. പക്ഷികള്ക്ക് പ്രകൃതിദത്തമായ അന്തരീക്ഷം നല്കാനുള്ള പ്രവര്ത്തനങ്ങളും പുരോഗമിക്കുകയാണ്. വിദേശയിനം പക്ഷികളായ മക്കാവോ, ഗ്രേ പാരറ്റ്സ്, ആമസോണ് പാരറ്റ്സ് എന്നിവയുടെ പ്രജനനത്തിന് പുറമേ ഉരഗ വര്ഗത്തില്പ്പെടുന്ന യെല്ലോ മോണിറ്റര് ലിസാര്ഡുകളുടെ പ്രജനനവും അധികൃതര് ലക്ഷ്യം വെയ്ക്കുന്നുണ്ട്. മറ്റ് മൃഗശാലകളില് നിന്ന് ഇവയെ മിനി സൂവിലെത്തിക്കും. സംരക്ഷിത പ്രജനന കേന്ദ്രത്തിന്റെ ഭാഗമായി കൂടുകളില് ബ്രീഡിങ് ബോക്സുകള് സ്ഥാപിക്കും. മുട്ടയിട്ട് കഴിഞ്ഞാല് അവ പിന്നീട് കൃത്രിമ ഇന്കുബേറ്ററുകളിലേക്ക് മാറ്റും. മുട്ട വിരിഞ്ഞ് കുഞ്ഞുണ്ടായാല് പിന്നെ പക്വത ആര്ജിക്കുന്നതിന് മുന്നേ അധികൃതരുടെ തുടര്ന്ന് നിരീക്ഷത്തിലാകും. എന്നിട്ടാകും വലിയ കൂടുകളിലേക്ക് ഇവയെ മാറ്റുക. 12.5 ഏക്കറില് വ്യാപിച്ച് കിടക്കുന്നതാണ് മിനി സൂവിന് അടുത്തിടെ 2.5 ഏക്കര് സ്ഥലം കൂടി കിട്ടിയിരുന്നു. നിലവില് മൃഗശാലയില് പ്രദര്ശനത്തിനുള്ള പക്ഷികളെല്ലാം സംസ്ഥാനത്തുടനീളം അനധികൃത വന്യജീവി കടത്തുകാരുടെ പക്കല് നിന്നും പിടികൂടിയവയാണ്. .