ചിമ്മിനി വനമേഖലയിൽ മഴക്കാലത്ത് സാധാരണമായി കണ്ടിരുന്ന മലബാർ റോസ് ചിത്രശലഭങ്ങളുടെ അസാന്നിധ്യം കേരളം നേരിടാൻപോകുന്ന വരൾച്ചയുടെ സൂചനയെന്ന് ശലഭവിദഗ്ധർ. ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് കൺസർവേഷൻ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഫീസർ) കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭസംഗമത്തിനെത്തിയ വിദഗ്ധരുടേതാണ് നിരീക്ഷണം. ഒമ്പത് സംസ്ഥാനങ്ങളിൽനിന്നുള്ള ചിത്രശലഭവിദഗ്ധരും ഗവേഷകരും പ്രവർത്തകരും നാലു ദിവസമായി നടന്ന സംഗമത്തിൽ പങ്കെടുത്തു. പീച്ചി, ചിമ്മിനി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മലക്കപ്പാറ മേഖലകളിൽ സംഘം നടത്തിയ ഫീൽഡ് സർവേയിൽ നൂറിലേറെ ഇനത്തിൽപ്പെട്ട ശലഭങ്ങളെ കണ്ടെത്തി. ഫീസർ അംഗങ്ങളായ സാന്റക്സ് വർഗീസ്, ഡോ. സനിൽ മാടമ്പി, ക