Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, December 10, 2023

Latest News

Archive

20 സെന്റിമീറ്റര്‍ നീളം, രാത്രിഞ്ചരന്‍; പുതിയ ഇനം പല്ലിവര്‍ഗത്തെ മിസോറാമില്‍ കണ്ടെത്തി (Source: Mathrubhumi 21.05.2023)

 

 

      മിസോറാമില് ഫ്ളൈയിങ് ഗെക്കോയുടെ പുതിയ ഇനത്തെ കണ്ടെത്തി. മിസോറാം സര്വകലാശാലയിലെ ഗവേഷകരും ജര്മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്സ്റ്റിട്ട്യൂട്ട് ഫോർ ബയോളജിയിലെ ഗവേഷകരുമാണ് കണ്ടെത്തലിന് പിന്നില്. ഇന്തോ-മ്യാന്മര് അതിര്ത്തിക്ക് സമീപമായിട്ടാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. പാരച്യൂട്ട് ഗെക്കോയെന്നാണ് പുതിയ ഇനത്തിന് പേര് നല്കിയിരിക്കുന്നത്.

 

            മാംസഭുക്കുകളായ പല്ലിവിഭാഗക്കാരാണ് ഗെക്കോകള്. ചൂടന് കാലാവസ്ഥകളില് ലോകമെമ്പാടും ഇവയെ കാണാന് കഴിയും. ഇണ ചേരലിന് മറ്റു ഗെക്കോ വിഭാഗക്കാരെ അപേക്ഷിച്ച് ഇവ ഉയര്ന്ന ഒച്ചയാണുണ്ടാക്കുന്നത്. മിസോറാമില് നിലവില് കണ്ടെത്തിയിരിക്കുന്ന ഗെക്കോയെ മുന്പ് ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, കംബോഡിയ തുടങ്ങിയിടങ്ങളില് കണ്ടെത്തിയിട്ടുണ്ട്.

 

          ഗ്ലൈഡിംഗ് ഗെക്കോയെന്നും അറിയപ്പെടുന്ന ഇവയെ കുറിച്ചുള്ള പഠനം സാലമാന്ഡ്ര എന്ന ജര്മന് ജേണലില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെക്കോ പോപ്പെയ്ന്സിസ് എന്ന ഗെക്കോ വിഭാഗവുമായി ഇവയ്ക്ക് സാമ്യമുണ്ട്. ഗെക്കോ ജനുസ്സിലെ സിറ്റോസൂവണ് ഉപജാതി കൂടിയാണ് പുതുതായി കണ്ടെത്തിയ ഗെക്കോ. ഇവയുടെ 13 വര്ഗങ്ങളെ തെക്കുകിഴക്കന് ഏഷ്യയിലുടനീളം കാണാം.