Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, April 25, 2025

Latest News

Archive

ദേശീയ കടുവ സെൻസസ് ;വിശദ റിപ്പോർട്ട് ജൂലൈ 29 ന് പുറത്തിറക്കും(Source: Mathrubhumi 13/07/2023)

               

2022 ലെ ദേശീയ കടുവ സെൻസസിന്റെ വിശദ റിപ്പോർട്ട് ലോക കടുവ ദിനമായ ജൂലൈ 29 ന് പുറത്തു വിടുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. കിഫ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ 9 ന് പുറത്തിറക്കിയ റിപ്പോർട്ടിൽ ലാൻഡ്സ്കേപ്പ് അടിസ്ഥാനത്തിൽ ഉള്ള വിവരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതിൽ കേരളം ഉൾപ്പെടുന്ന പശ്ചിമ ഘട്ട മേഖലയിൽ കടുവകളുടെ എണ്ണം കുറഞ്ഞതായി പരാമർശം ഉണ്ടായിരുന്നു. തുടർന്നാണ് മുൻ റിപ്പോർട്ടുകളെ പോലെ സംസ്ഥാനം തിരിച്ചും, വന്യ ജീവി സങ്കേതം തിരിച്ചുമുള്ള റിപ്പോർട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കിഫ അപേക്ഷ നൽകിയത്. ഈ അപേക്ഷക്കുള്ള മറുപടിയിലാണ് വിശദ റിപ്പോർട്ട് ജൂലൈ 29 ന് പുറത്തു വിടുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി വ്യക്തമാ .