Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, January 17, 2025

Latest News

Archive

ചെങ്കടലില്‍ കണ്ടെത്തിയ പുതിയ ഇനം മത്സ്യം; ശാസ്ത്രലോകത്ത് കൗതുകമായി സൗദിയിലെ 'ദേഷ്യക്കാരന്‍' (Source: Mathrubhumi 28.09.2024)

 

ദേഷ്യം വിട്ടുമാറാത്ത മുഖം, കൂര്‍ത്തുനീണ്ട പല്ലുകള്‍, ചുവന്നുതുടുത്ത ദേഹം - സൗദി അറേബ്യയിലെ ചെങ്കടലില്‍നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യം ശാസ്ത്രലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ദേഷ്യക്കാരനാണെങ്കിലും രണ്ട് സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ള ഇത്തിരിക്കുഞ്ഞനാണിത്. പേര് 'ഗ്രംപി ഡ്വാര്‍ഫ്‌ ഗോബി'. സൗദി അറേബ്യയുടെ ഫര്‍സാന്‍ തീരത്തിന് സമീപം പവിഴപ്പുറ്റുകളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ് ഈ ഇത്തിരിക്കുഞ്ഞനെ കണ്ടെത്തിയത്. ചുവപ്പോ ഓറഞ്ചു കലര്‍ന്ന മഞ്ഞയോ നിറത്തില്‍ കാണപ്പെടുന്ന ഇവ പവിഴപ്പുറ്റുകളില്‍ ഒളിഞ്ഞിരുന്ന് ഇരപിടിക്കും. 'സുവിയോട്ട ഏഥന്‍' എന്നാണ് ശാസ്ത്രനാമം.ജലോപരിതലത്തില്‍നിന്നു 174 അടി മുതല്‍ 33 അടി വരെ താഴ്ചയിലാണ് ഇവ ജീവിക്കുന്നത്. ഫെയറി ഡ്വാര്‍ഫ്‌ ഗോബി എന്ന മീനുമായി ഗ്രംപി ഡ്വാര്‍ഫ്‌ ഗോബിക്ക് സാമ്യമുണ്ട്. ഇത് ഗവേഷകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.കൂടുതല്‍ പരിശോധനയിലാണ് ഇതൊരു പുതിയ സ്പീഷീസാണെന്ന് മനസിലാക്കിയത്. ചെങ്കടലില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജൈവവൈവിധ്യം ഉണ്ടെന്നതിന്റെ തെളിവാണ് ഈ മീന്‍ എന്നാണ് ശാസ്ത്രലോകം പറയുന്നത്.