Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, February 19, 2025

Latest News

Archive

'സജിന നീലഗിരിക്ക'; നീലഗിരി കാട്ടിൽനിന്ന് പുതിയ സസ്യം കണ്ടെത്തി (Source: Mathrubhumi 09.12.2024)

'സജിന നീലഗിരിക്ക'

നീലഗിരി കാടുകളിൽനിന്ന് കാർണേഷൻ (കാരിയോഫില്ലേസീ) സസ്യകുടുംബത്തിലെ സജിന ജനുസ്സിൽ പെടുന്ന പുതിയസസ്യം കണ്ടെത്തി.പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണി ഗവേഷകവിദ്യാർഥിനി എസ്. ആതിരയാണ് സസ്യം കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട നീലിഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന പർവതമായ ദൊഡ്ഡബെട്ട മലയിൽനിന്നാണ് ഈ സസ്യം കണ്ടെത്തിയത്.സസ്യത്തിന് 'സജിന നീലഗിരിക്ക' എന്ന് പേര് നൽകി. ആതിരയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് സസ്യത്തെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും.രാജ്യാന്തര ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയലക്കത്തിൽ ഈ സസ്യത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. തോലനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. മായ സി. നായരുടെ നേതൃത്വത്തിലാണ് ഗവേഷണം. ഗവേഷക വിദ്യാർഥിനികളായ ജി. കനകാംബിക,എം. സ്മിത, എസ്. രമ്യ, എ.എ. മുഹ്സിന എന്നിവരും സംഘത്തിലുണ്ട്.