പ്രധാന വിളകളുടെ വിസ്തൃതിയും ഉല്പാദനവും ഉല്പാദനക്ഷമതയും
|
വിളകൾ
|
വിസ്തൃതി (ഹെക്ടർ)
|
ഉൽപാദനം (ടി)
|
ഉൽപാദനക്ഷമത (കി.ഗ്രാം/ഹെക്ടർ)
|
2020-21
|
2021-22
|
2020-21
|
2021-22
|
2020-21
|
2021-22
|
നെൽ വയൽ
|
201865
|
193950.38
|
626888
|
559336.558
|
3105
|
2884
|
തുവരപരിപ്പ് ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ
|
2005.95
|
1439
|
1922.94
|
1471
|
958.6
|
1022
|
കുരുമുളക്
|
82124.36
|
76351
|
33590.933
|
32516.447
|
409
|
426
|
ഇഞ്ചി
|
2700.4
|
2924
|
12095.265
|
12886.28
|
4479
|
4407
|
മഞ്ഞൾ
|
2216.84
|
2203
|
7420.478
|
7402.359
|
3347
|
3358
|
*ഏലം
|
39143
|
39143
|
20570
|
21270
|
526
|
543
|
അടയ്ക്ക
|
96570.49
|
93968
|
103158.596
|
103475.99
|
1068
|
1101
|
നേന്ത്രവാഴ
|
57694.67
|
49020
|
544188.717
|
461244.353
|
9432
|
9409
|
ഇതര വാഴയിനങ്ങൾ
|
53568.83
|
51901
|
412864.399
|
410011.005
|
7707
|
7900
|
****കശുവണ്ടി
|
99874
|
106520
|
73105
|
71760
|
732
|
674
|
മരച്ചീനി
|
64245.99
|
55664
|
3027749.827
|
2506351.614
|
47127
|
45027
|
**നാളികേരം
|
768809.04
|
765435
|
4788
|
5535
|
6228
|
7231
|
***കാപ്പി
|
85880
|
85880
|
68545
|
69900
|
798
|
814
|
$തേയില
|
35871.16
|
35872
|
66850
|
60360
|
1864
|
1683
|
# റബ്ബർ
|
550650
|
550000
|
519500
|
556600
|
1534
|
1565
|
മില്ലറ്റ്
|
പഞ്ഞ പുല്ല്
|
230.26
|
168
|
329.55
|
279.1
|
1431
|
1661
|
ചെറുധാന്യങ്ങൾ
|
51
|
34
|
37.7
|
41
|
739
|
1206
|
മധുരകിഴങ്ങ്
|
309.04
|
181
|
4356.518
|
2576
|
14097
|
14232
|
മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ
|
14640.4
|
13838
|
n.a
|
n.a
|
കുറിപ്പ്
|
n.a
|
കുറിപ്പ്: ****ഉല്പാദനം ദശലക്ഷത്തിൽ,ഉല്പാദനക്ഷമത എണ്ണം/ഹെക്ടറിൽ, *സ്പൈസസ് ബോർഡ്, # റബ്ബർ ബോർഡ്, *** കോഫി ബോർഡ്, $ റ്റീ ബോർഡ്, ****കശുമാവു് കൊക്കോ വികസന ഡയറക്ടറേറ്റ്, അവലംബം : സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പു്
|
2021-22ൽ സംസ്ഥാനത്തെ മൊത്തം കൃഷിഭൂമിയായ 25.23 ലക്ഷം ഹെക്ടറില്‍ 10.51 ശതമാനത്തില്‍ ഭക്ഷ്യ വിളകളായ നെല്ല്, പയർവർഗ്ഗങ്ങൾ, മരച്ചീനി, റാഗി, ചെറു ധാന്യങ്ങള്‍, മധുരക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നു. 2020-21 നെ അപേക്ഷിച്ച് ചെറുധാന്യങ്ങള്‍ ഒഴികെ മറ്റു ഭക്ഷ്യവിളകളുടെ ഉൽപ്പാദനത്തില്‍ ഇടിവുണ്ടായി. ഏലം, ഇഞ്ചി ഒഴികെ മറ്റെല്ലാ സുഗന്ധ വ്യഞ്ജനങ്ങളുടെ ഉത്പാദനത്തില്‍ 2021-22 ല്‍ കുറവ് രേഖപ്പെടുത്തി. ഇഞ്ചി, ഏലം എന്നിവയുടെ ഉൽപ്പാദനത്തില്‍ യഥാക്രമം 6.5 ശതമാനവും 3.4 ശതമാനവും വർദ്ധതനവ് രേഖപ്പെടുത്തി. തോട്ടവിളകളില്‍ കാപ്പി, റബ്ബര്‍, ഏലം എന്നിവയുടെ ഉൽപ്പാമദനം യഥാക്രമം 1.97 ശതമാനം, 7.14 ശതമാനം, 3.4 ശതമാനം എന്നിങ്ങനെ വർദ്ധിച്ചപ്പോള്‍ തേയിലയുടെ ഉൽപ്പാദനം 2020-21ല് നിന്നും 9.7 ശതമാനം കുറവ് രേഖപ്പെടുത്തി. നാളീകേരത്തിന്റെ ഉൽപ്പാാദനവും ഉൽപ്പാദനക്ഷമതയും യഥാക്രമം 15.6 ശതമാനവും, 16 ശതമാനവും വർദ്ധിച്ചു. സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 65.8 ശതമാനം കശുവണ്ടി, റബ്ബര്‍, കുരുമുളക്, ഏലം, കാപ്പി എന്നിവ ഉൾപ്പെ ടുന്ന നാണ്യവിളകളാണ്. റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ, മൊത്തം കൃഷി വിസ്തൃതിയുടെ 28.2 ശതമാനമാണ്. മൊത്തം കൃഷി വിസ്തൃതിയുടെ 30 ശതമാനം തെങ്ങ് കൃഷിയും, തുടര്‍ന്ന് 21.8 ശതമാനം റബ്ബര്‍ കൃഷിയുമായിരുന്നു. നെല്കൃ ഷിവിസ്തൃതി മൊത്തം കൃഷി വിസ്തൃതിയുടെ 7.69 ശതമാനം ആയിരുന്നു.
നെല്ല്:
നെല്ല് - ഉല്പാദനം , വിസ്തീർണ്ണം, ഉല്പാദനക്ഷമത 2012-20
2021-22ൽ സംസ്ഥാനത്തെ നെല്കൃഷിയുടെ (നെൽവയൽ) വിസ്തൃതി 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2020-21 നെ അപേക്ഷിച്ച് നെൽകൃഷി വിസ്തൃതിയിൽ 3.9 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ ഉൽപ്പാദനം 5.59 ലക്ഷം ടണ്ണും ഉൽപ്പാദനക്ഷമത ഹെക്ടറിനു 2884 കിലോഗ്രാമും രേഖപ്പെടുത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 10.7 ശതമാനവും 7.1 ശതമാനവും കുറവാണ് (അവലംബം:സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് 2022). 2021-22ൽ സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 7.69 ശതമാനം നെൽകൃഷിയായിരുന്നു. കഴിഞ്ഞ ദശാബ്ദക്കാലത്തെ നെൽകൃഷി വിസ്തൃതി വിശകലനം ചെയ്യുമ്പോൾ നെൽകൃഷി വിസ്തൃതി ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത് 2020-21 ലാണെന്നു കാണാം. 2020-21ൽ നെൽകൃഷി വിസ്തൃതി 2.02 ലക്ഷം ഹെക്ടറും ഉൽപ്പാദനം 6.27 ലക്ഷം ടൺ ആയിരുന്നു. ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും 2017-18 മുതൽ കാണപ്പെട്ട ക്രമാനുഗതമായ വർദ്ധനവ് 2021-22 ൽ കുറവ് രേഖപ്പെടുത്തി .
നെൽക്കൃഷിയുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത (കേരളത്തിലും ഇന്ത്യയിലും)
|
വർഷം
|
വിസ്തൃതി (000’ ഹെക്ടർ)
|
ഉൽപാദനം(000’മെട്രിക് ടൺ)
|
ഉല്പാദനക്ഷമത (കി.ഗ്രാം/ഹെക്ടർ)
|
കേരളം*
|
ഇന്ത്യ
|
കേരളം*
|
ഇന്ത്യ
|
കേരളം*
|
ഇന്ത്യ
|
2012-13
|
197.277
|
42410
|
508.299
|
104399
|
2577
|
2462
|
2013-14
|
199.611
|
43900
|
564.325
|
106500
|
2827
|
2424
|
2014-15
|
198.159
|
43860
|
562.092
|
105480
|
2837
|
2390
|
2015-16
|
196.87
|
43500
|
549.275
|
104410
|
2790
|
2400
|
2016-17
|
171.398
|
43990
|
436.483
|
108500
|
2547
|
2494
|
2017-18
|
189.086
|
43770
|
521.31
|
112910
|
2757
|
2578
|
2018-19
|
198.026
|
44160
|
578.256
|
116480
|
2920
|
2638
|
2019-20
|
191.051
|
43662
|
587.078
|
118870
|
3073
|
2722
|
2020-21
|
201.865
|
45769
|
626.888
|
124368
|
3105
|
2717
|
2021-22
|
193.950
|
n.a
|
559.336
|
130290
|
2884
|
n.a
|
കുറിപ്പ്: * നെല്വയല് മാത്രം
അവലംബം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പു്, കാര്ഷിക വികസന കര്ഷകക്ഷേമ മന്ത്രാലയം
|
2021-22ൽ വിരിപ്പ് (ശരത്കാലം) മുണ്ടകന് (ശീതകാലം) സീസണുകളിൽ നെൽകൃഷി വിസ്തൃതി മുൻവർഷത്തെ അപേക്ഷിച്ച് കുറയുകയും, പുഞ്ച (വേനൽ) കൃഷി വിസ്തൃതി കൂടുകയും ചെയ്തു. മൂന്നു സീസണുകളിലും നെല്ലിന്റെ ഉൽപ്പാദനവും, ഉൽപ്പാദനക്ഷമതയും കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിൽ നിന്നും വ്യത്യസ്തമായി 2021-22 ൽ മുണ്ടകന് കൃഷിയിലാണ് ഉയർന്ന ഉൽപ്പാദനക്ഷമത ലഭിച്ചത്. ഇത് ഹെക്ടറിനു 3066 കി.ഗ്രാം രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുണ്ടകന് കൃഷിയിലെ ഉൽപ്പാദനക്ഷമത 3.12 ശതമാനം കുറവായിരുന്നു.
കേരളത്തിലെ നെല്കൃഷിയുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത (സീസണ് അടിസ്ഥാനത്തില്) (2019-20 മുതല് 2021-22 വരെ)
|
സീസൺ
|
വിസ്തൃതി (ഹെക്ടറില്)
|
ഉല്പാദനം (മെട്രിക് ടണ്)
|
ഉല്പാദനക്ഷമത (കി.ഗ്രാം/ഹെക്ടര്)
|
വിരിപ്പ്
|
54694
|
56465
|
48903.31
|
142946
|
149260
|
124318.924
|
2614
|
2643
|
2542
|
മുണ്ടകന്
|
80049
|
87244
|
85936.14
|
244794
|
276167
|
263473
|
3058
|
3165
|
3066
|
പുഞ്ച
|
56308
|
58156
|
59110.93
|
199338
|
201461
|
171544.634
|
3540
|
3464
|
2902
|
എല്ലാ സീസണുകളും
|
191051
|
201865
|
193950.38
|
587078
|
626888
|
559336.558
|
3073
|
3105
|
2884
|
കുറിപ്പ്: നെല്വയല് മാത്രം അവലംബം : സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്കു് വകുപ്പു്
|
2021-22 വർഷത്തിൽ സംസ്ഥാനത്തെ നെൽകൃഷി വിസ്തൃതിയുടെ 44 ശതമാനവും മുണ്ടകൻ കൃഷിയായിരുന്നു. ഇതിൽ 62.8 ശതമാനവും പാലക്കാട്, തൃശ്ശൂർ ജില്ലകളിലായിരുന്നു. വിരിപ്പ് കൃഷി വിസ്തൃതിയുടെ 78 ശതമാനവും ആലപ്പുഴ, പാലക്കാട് ജില്ലകളിലായിരുന്നു. ഇതിൽ 69 ശതമാനവും പാലക്കാട് ജില്ലയിലായിരുന്നു. ആലപ്പുഴ ജില്ലയിൽ പുഞ്ചകൃഷിക്കും പാലക്കാട് ജില്ലയിൽ മുണ്ടകൻ കൃഷിക്കും വിരിപ്പു കൃഷിക്കുമായിരുന്നു പ്രാധാന്യം.
സംസ്ഥാനത്തെ മൊത്തം നെൽകൃഷി വിസ്തൃതിയിൽ 79 ശതമാനവും പാലക്കാട് (39 ശതമാനം), ആലപ്പുഴ (18.8 ശതമാനം), തൃശ്ശൂർ (12 ശതമാനം), കോട്ടയം (9.1 ശതമാനം) ജില്ലകളിലായിരുന്നു. സംസ്ഥാനത്തെ മൊത്തം നെല്ലുല്പ്പാദനത്തിൽ 82 ശതമാനവും ഈ ജില്ലകളിൽ നിന്നുമായിരുന്നു. മലപ്പുറം, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും 2020-21 നെ അപേക്ഷിച്ച് നെൽകൃഷി വിസ്തൃതിയിൽ കുറവ് രേഖപ്പെടുത്തി.നെൽകൃഷി വിസ്തൃതിയിലും ഉല്പ്പാദനത്തിലും പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തും ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തുമാണ്. എന്നാൽ ഉല്പ്പാദനക്ഷമതയിൽ മലപ്പുറം ജില്ലയായിരുന്നു മുൻപന്തിയിൽ തുടർന്ന് പാലക്കാട് ജില്ലയും. 2021-22 വര്ഷത്തിൽ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും നെല്ലുല്പ്പാദനം കുറഞ്ഞു. സംസ്ഥാനത്തെ പ്രധാന നെല്ലുല്പ്പാദന ജില്ലകളിലൊന്നായ ആലപ്പുഴയിൽ, 2020-21 വർഷത്തെ അപേക്ഷിച്ച് ഉല്പ്പാദനവും ഉല്പ്പാദനക്ഷമതയും (നെല്വയല്) യഥാക്രമം 25 ശതമാനവും 18 ശതമാനവും കുറഞ്ഞു . നെല്‍വയല്‍ കൃഷിക്കു പുറമേ 1,784 ഹെക്ടര്‍ പ്രദേശത്ത് കരനെല്‍ കൃഷി നടപ്പിലാക്കുകയും 2,761 ടണ്‍ ഉല്‍പ്പാദനം നടക്കുകയും ചെയ്തു. ഹെക്ടറിനു 1,548 കിലോഗ്രാമായിരുന്നു കരനെല്‍കൃഷിയുടെ ഉല്‍പ്പാദനക്ഷമത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കരനെല്‍കൃഷി 3,175 ഹെക്ടറിൽ നിന്നും 1,784 ഹെക്ടറായി കുറഞ്ഞു.
നാളികേരം:
നാളികേരം- ഉല്പാദനം , വിസ്തീർണ്ണം, ഉല്പാദനക്ഷമത 2013-20
2021-22 ലെ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രകാരം (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രാലയം), രാജ്യത്തെ തെങ്ങ് കൃഷിയുടെ വിസ്തൃതി 21.10 ലക്ഷം ഹെക്ടറായിരുന്നു. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും യഥാക്രമം 19,247 ദശലക്ഷം നാളികേരവും ഹെക്ടറിന് 9123 നാളികേരവുമായിരുന്നു. മൊത്തം തെങ്ങ് കൃഷി വിസ്തൃതിയുടെ 89 ശതമാനവും ഉല്‍പ്പാദനത്തിന്റെ 91 ശതമാനവും നാളികേര കൃഷിയ്ക്ക് പ്രാധാന്യമുള്ള തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ്‍നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവ സംഭാവന ചെയ്യുന്നു. 2020-21 നെ അപേക്ഷിച്ച് 2021-22ല്‍ രാജ്യത്തെ തെങ്ങ് കൃഷി വിസ്തൃതി, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ കുറഞ്ഞു. ‘ഗജ’ ചുഴലിക്കാറ്റും വരള്‍ച്ചയും മൂലമുള്ള പ്രതികൂല കാലാവസ്ഥയും തെങ്ങ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളെ ബാധിക്കുന്ന വെള്ളീച്ച ശല്യവുമാണ് ഇതിനു കാരണമായി കാണുന്നത്. രാജ്യത്ത് തെങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍, ഉല്‍പ്പാദനത്തില്‍ കര്‍ണാടകവും ഉല്‍പ്പാദനക്ഷമതയില്‍ ആന്ധ്രാപ്രദേശും ഒന്നാമതാണ്. തെങ്ങ് കൃഷി വിസ്തൃതിയില്‍ ഒന്നാമതും ഉല്‍പ്പാദനത്തില്‍ മൂന്നാമതുമാണ് കേരളം.
നാളികേര വികസന ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്ത് രാജ്യത്തെ നാളികേര മേഖലയില്‍ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും ഇടിവുള്ളതായി കാണുന്നു. എന്നാല്‍ 2021-22 ലൊഴികെ കൃഷി വിസ്തൃതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും 19 ശതമാനം കുറഞ്ഞു. 2021-22ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൃഷി വിസ്തൃതി കുറഞ്ഞെങ്കിലും 2017-18 നെ അപേക്ഷിച്ച് 0.6 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
2021-22ല്‍ സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 30.3 ശതമാനം, അതായത് 7.65 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നാളികേരകൃഷി ചെയ്തു. 2021-22 ല്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും യഥാക്രമം 5,535 ദശലക്ഷം നാളികേരവും, ഹെക്ടറിന് 7,231 നാളികേരവുമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്പ്പാദനവും ഉല്‍പ്പാദനക്ഷമതയും യഥാക്രമം 15.6 ശതമാനവും 16 ശതമാനവും വര്‍ദ്ധിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്തെ നാളികേര മേഖലയുടെ പ്രകടനം ഏറിയും കുറഞ്ഞുമായിരുന്നു. എന്നിരുന്നാലും 2017-18 നെ അപേക്ഷിച്ച് കൃഷി വിസ്തൃതി, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ യഥാക്രമം 0.65 ശതമാനം, 5.83 ശതമാനം, 5.13 ശതമാനം വര്‍ദ്ധിച്ചു.
നാളികേര കൃഷി വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത - കേരളത്തിലും ഇന്ത്യയിലും
|
ക്രമ നമ്പര്‍
|
വര്ഷം
|
വിസ്തൃതി (000' ഹെക്ടര്‍)
|
ഉല്പാദനം (എണ്ണം ദശലക്ഷം)
|
ഉല്പാദനക്ഷമത (എണ്ണം/ഹെ.)
|
കേരളം
|
ഇന്ത്യ
|
കേരളം
|
India
|
കേരളം
|
ഇന്ത്യ
|
1
|
2012-13
|
798.162
|
2136
|
5799
|
22680
|
7265
|
10615
|
2
|
2013-14
|
808.647
|
2140
|
5921
|
21665
|
7322
|
10122
|
3
|
2014-15
|
793.856
|
1975.81
|
5947
|
20439
|
7491
|
10345
|
4
|
2015-16
|
790.223
|
2088*
|
5873
|
22167*
|
7432
|
10614*
|
5
|
2016-17
|
781.496
|
2082*
|
5384
|
23904*
|
6889
|
11481*
|
6
|
2017-18
|
760.443
|
2096*
|
5230
|
23798*
|
6878
|
11350*
|
7
|
2018-19
|
760.947
|
2150*
|
5299
|
21288*
|
6964
|
9897*
|
8
|
2019-20
|
760.776
|
2173*
|
4814
|
20308*
|
6328
|
9345*
|
9
|
2020-21
|
768.809
|
2198*
|
4788
|
20736*
|
6228
|
9430*
|
10
|
2021-22
|
765.435
|
2109*
|
5535
|
19247*
|
7231
|
9123*
|
കുറിപ്പ്: * നാളികേര വികസന ബോര്‍ഡ് അവലംബം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്കു് വകുപ്പു്.
|
മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ തെങ്ങിന്‍തോട്ടങ്ങളുടെ സംയോജിത പരിപാലത്തിനായുള്ള കേരഗ്രാമം, ആവര്‍ത്തന നടീല്‍, പരിപാലനം, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, കാര്‍ഷികവ്യവസായ മേഖലയുമായി മുന്നോട്ടുള്ള ബന്ധം ഉറപ്പാക്കല്‍ എന്നീ പ്രചാരണ പരിപാടികളിലൂടെ നാളികേര മിഷന്‍, എന്നിങ്ങനെ കേരളത്തിന്റെ നാളികേര സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, 2018-ൽ ബൃഹത്തായ തെങ്ങ് നട്ടുവളർത്തൽ പരിപാടി ആരംഭിച്ചു, ഇത് 2028 വരെ തുടരുന്നതാണ്. സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ) ഉല്‍പ്പന്നങ്ങളുടെ സമാഹരണത്തിനും അതുവഴി ഗതാഗത ചെലവു കുറയ്ക്കുന്നതിനും മൂല്യവര്‍ദ്ധനവ് സഹായകരമാക്കുന്നതിനും ഉതകുന്നു. മികച്ച ഉപോല്‍പ്പന്ന വിനിയോഗത്തിനും കാര്യക്ഷമമായ വിപണത്തിനും അതുവഴി മെച്ചപ്പെട്ട വില കര്‍ഷകര്‍ക്കുറപ്പാക്കുന്നതിനും ഇതു സഹായിക്കുന്നു.
കുരുമുളക്:
കുരുമുളക്- ഉല്പാദനം , വിസ്തീർണ്ണം, ഉല്പാദനക്ഷമത 2012-20
2018-19 മുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര കുരുമുളകുല്‍പ്പാദനം 2021-22 ല്‍ കുത്തനെ കുറഞ്ഞു. സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം 2021-22 ലെ ഇന്ത്യയുടെ കുരുമുളക് ഉല്‍പ്പാദനം 60,000 ടണ്ണായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 2020-21ല്‍ രേഖപ്പെടുത്തിയ 65,000 ടണ്ണില്‍ നിന്നും ഇടിവാണ് കാണിക്കുന്നത്. കുരുമുളകിന്റെ കൃഷി വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും കര്‍ണ്ണാടകം ഒന്നാം സ്ഥാനത്തും, കേരളം തൊട്ടു പിന്നിലുമാണ്.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ സംസ്ഥാനത്തെ കുരുമുളക് ഉല്‍പ്പാദനത്തിലും വിസ്തൃതിയിലും കുറവു രേഖപ്പെടുത്തി. കുരുമുളകിന്റെ ഉല്‍പ്പാദനം 3.2 ശതമാനം കുറഞ്ഞ് 32,516 ടണ്ണായി രേഖപ്പെടുത്തി. 76,351 ഹെക്ടര്‍ പ്രദേശത്താണ് കുരുമുളക് കൃഷി നടത്തിയത് (അനുബന്ധം 3.1.14). എന്നാല്‍ ഈ കാലയളവില്‍ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 409 കിലോഗ്രാം എന്നതില്‍ നിന്നും 429 കിലോഗ്രാമായി വര്‍ദ്ധിച്ചു.
കുരുമുളകിന്റെ വിസ്തീർണ്ണം, ഉത്പാദനം, ഉൽപ്പാദനക്ഷമത
|
വിളകള്‍
|
വിസ്തൃതി (ഹെക്ടറില്‍)
|
ഉല്പാദന (മെട്രിക് ടണ്)
|
ഉല്പാദനക്ഷമത (കിലോഗ്രാം/ഹെക്ടര്‍)
|
2020-21
|
2021-22
|
2020-21
|
2021-22
|
2020-21
|
2021-22
|
കുരുമുളക്
|
82124.36
|
76351
|
33590.933
|
32516.447
|
409
|
426
|
അവലംബം: സാമ്പത്തികസ്ഥിതി വിവര വകുപ്പ്, കേരളസര്ക്കാൃര്‍ സ്പൈസസ് ബോര്ഡ്വ
|
2016 മുതല്‍ കുരുമുളകിന്റെ ആഭ്യന്തര വില കുറയുന്നതായി യുണൈറ്റഡ് പ്ലാന്റേഴ്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (യു.പി.എ.എസ്.ഐ) റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. 2020ല്‍ കിലോയ്ക്ക് 697.69 രൂപയില്‍ നിന്നും 336.47 രൂപയായി വില കുറഞ്ഞു. എന്നാല്‍ 2021 ല്‍ കുരുമുളക് വില കിലോയ്ക്ക് 419.44 രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2021-22 ല്‍ കുരുമുളക് കയറ്റുമതി ഏറ്റവും ഉയര്‍ന്ന് 21,860 ടണ്ണായി രേഖപ്പെടുത്തി. 2021-22ല്‍ മൊത്തം കൈവരിച്ച മൂല്യം 753.31 കോടി രൂപയും യൂണിറ്റ് മൂല്യം കിലോഗ്രാമിന് 344.56 രൂപയുമായിരുന്നു. ഇത് 2020-21 നെ അപേക്ഷിച്ച് കൈവരിച്ച മൂല്യത്തില്‍ 182.63 കോടി രൂപയും യൂണിറ്റ് മൂല്യത്തില്‍ കിലോയ്ക്ക് 58.93 രൂപയും കൂടുതലാണ്. കുരുമുളക് ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനായി സംയോജിത കുരുമുളക് വികസനവും കുരുമുളക് പുനരുജ്ജീവന പരിപാടികളും സംസ്ഥാനം പ്രോല്‍സാഹിപ്പിക്കുന്നു. വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ശുചിത്വപൂര്‍ണ്ണമാക്കുക, മൂല്യവര്‍ദ്ധന പ്രവര്‍ത്തനങ്ങളിലും നേരിട്ടുള്ള വിപണി ബന്ധം സ്ഥാപിക്കുന്നതിലും കര്‍ഷകരെ എഫ്.പി.ഒ-കളുമായി സംയോജിപ്പിക്കുക എന്നതും കുരുമുളക് കൃഷിയിലെ വരുമാന വര്‍ദ്ധനവിനു സഹായകമാകും.
കശുവണ്ടി:
കശുമാവ് കൃഷി വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത 2012-20
കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം 2021-22ല്‍ രാജ്യത്ത് അസംസ്കൃത കശുവണ്ടിയുടെ ഉല്‍പ്പാദനം 7.52 ലക്ഷം ടണ്ണായിരുന്നു. ഇത് 2020-21 നെ അപേക്ഷിച്ച് പതിനാലായിരം ടണ്ണിന്റെ വര്‍ദ്ധനവാണ്. ഈ കാലയളവില്‍ കശുവണ്ടിയുടെ കൃഷി വിസ്തൃതി 4 ശതമാനം വര്‍ദ്ധിച്ച് 11.84 ലക്ഷം ഹെക്ടറിലെത്തി. 2021-22ല്‍ അവസാനിക്കുന്ന കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കശുവണ്ടി കൃഷിയുടെ വ്യാപ്തിയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസമയം അസംസ്കൃത കശുവണ്ടിപ്പരിപ്പ് ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകലുണ്ടായിട്ടുണ്ട്
കശുമാവ് കൃഷി വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത - കേരളത്തിലും ഇന്ത്യയിലും
|
ക്രമ നമ്പര്‍
|
വര്ഷം
|
വിസ്തൃതി (‘000 ഹെ)
|
ഉല്പാദനം (‘000 മെ.ടണ്‍)
|
ഉല്പാദനക്ഷമത (കി.ഗ്രാം/ഹെ)
|
കേരളം
|
ഇന്ത്യ
|
കേരളം
|
ഇന്ത്യ
|
കേരളം
|
ഇന്ത്യ
|
1
|
2012-13
|
52.09
|
982
|
37.92
|
728
|
728
|
741
|
2
|
2013-14
|
49.1
|
1006
|
33.38
|
736
|
680
|
732
|
3
|
2014-15
|
45.44
|
1027
|
29.72
|
725
|
654
|
705
|
4
|
2015-16
|
43.09
|
1034
|
24.73
|
670.3
|
574
|
648
|
5
|
2016-17
|
41.66
|
1035
|
27.94
|
779
|
671
|
752
|
6
|
2017-18
|
92.81
|
1062
|
88.18
|
817
|
950
|
769
|
7
|
2018-19
|
96.65
|
1105
|
82.89
|
742
|
858
|
671
|
8
|
2019-20
|
98.82
|
1125
|
69.62
|
702
|
704
|
624
|
9
|
2020-21
|
99.87
|
1136
|
73.11
|
738
|
732
|
649
|
10
|
2021-22
|
106.52
|
1184
|
71.76
|
752
|
674
|
635
|
അവലംബം : സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്കു് വകുപ്പു്, കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റ്
|
കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 25.23 ശതമാനം സംഭാവന ചെയ്യുന്ന മഹാരാഷ്ട്രയാണ് ഇന്ത്യയിലെ കശുവണ്ടി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. തൊട്ടു പിന്നില്‍ 16.9 ശതമാനം സംഭാവന ചെയ്യുന്ന ആന്ധ്രാപ്രദേശാണ്. കൃഷി വിസ്തൃതിയില്‍ ഒറീസയാണ് മുന്‍പില്‍. 2.23 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഒറീസയിലെ കശുവണ്ടികൃഷി. തൊട്ടു പിന്നില്‍ 1.98 ലക്ഷം ഹെക്ടര്‍ വിസ്തൃതിയുമായി ആന്ധ്രാപ്രദേശാണ്. കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം 2021-22ല്‍ ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടി കയറ്റുമതി 51,908 ടണ്ണാണ്. ഇത് 2020-21 നെ അപേക്ഷിച്ച് 6.8 ശതമാനം കൂടുതലാണ്.
കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ കശുവണ്ടിയുടെ കൃഷി വിസ്തൃതി വര്‍ദ്ധിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം കുറഞ്ഞു. 2017-18ല്‍ 92,810 ഹെക്ടറായിരുന്ന കശുവണ്ടിയുടെ കൃഷി വിസ്തൃതി 2021-22ല്‍ 14.7 ശതമാനം വര്‍ദ്ധിച്ച് 1,06,520 ഹെക്ടറായി. ഇക്കാലയളവില്‍ സംസ്ഥാനത്തെ കശുവണ്ടിയുടെ ഉല്‍പ്പാദനം 88,180 ടണ്ണില്‍ നിന്നും 71,760 ടണ്ണായി കുറഞ്ഞു.
തോട്ടവിളകൾ:
റബ്ബർ, തേയില, കാപ്പി, ഏലം എന്നീ നാല് തോട്ടവിളകളിൽ കേരളത്തിന് ഗണ്യമായ പങ്കുണ്ട്. ഈ നാല് വിളകളും ചേർന്ന് 7.11 ലക്ഷം ഹെക്‌ടർ കൈവശപ്പെടുത്തി, ഇത് സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 27.7 ശതമാനമാണ്. ദേശീയ റബ്ബർ ഉൽപാദനത്തിൽ കേരളത്തിന്റെ പങ്ക് 72.6 ശതമാനമാണ്. 2020-21 വർഷത്തിൽ ഏലം, കാപ്പി, ചായ എന്നിവയിൽ യഥാക്രമം 91.3 ശതമാനം, 20.5 ശതമാനം, 5.2 ശതമാനം എന്നിങ്ങനെയായിരുന്നു വിഹിതം. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
റബ്ബർ, തേയില, കാപ്പി, ഏലം എന്നീ നാല് തോട്ടവിളകളുടെ കൃഷിയിൽ കേരളത്തിന് ഗണ്യമായ പങ്കുണ്ട്. ഈ നാല് വിളകളും കൂടി 7.11 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്യുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷി വിസ്തൃതിയുടെ 28.2 ശതമാനം തോട്ട വിളകളാണ്.
തോട്ടവിളകളുടെ വിസ്തീർണ്ണം, ഉത്പാദനം, ഉത്പാദനക്ഷമത
|
വിളകള്
|
വിസ്തൃതി (ഹെക്ടറില്)
|
ഉല്പാദനം (ടണ്)
|
ഉല്പാദനക്ഷമത (കി.ഗ്രാം/ഹെക്ടര്)
|
2020-21
|
2021-22
|
2020-21
|
2021-22
|
2020-21
|
2021-22
|
*ഏലം
|
39143
|
39143
|
20570
|
21270
|
526
|
543
|
***കാപ്പി
|
85880
|
85880
|
68545
|
69900
|
798
|
814
|
$തേയില
|
35871.16
|
35872
|
66850
|
60360
|
1864
|
1683
|
# റബ്ബര്‍
|
550650
|
550000
|
519500
|
556600
|
1534
|
1565
|
ആകെ
|
711544.16
|
710895
|
675465
|
708130
|
4722
|
4605
|
ഉറവിടം: ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഗോകെ, *സ്പൈസസ് ബോർഡ്, # റബ്ബർ ബോർഡ്, *** കോഫി ബോർഡ്, $ ടീ ബോർഡ്, ****കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ്
|
കേരളത്തിന്റെ പങ്ക് 72 ശതമാനമായിരുന്നു. എന്നാല്‍ ഏലം, കാപ്പി, തേയില എന്നിവയുടെ ദേശീയ ഉല്പാളദനത്തിലെ പങ്ക് യഥാക്രമം 91 ശതമാനം, 20.4 ശതമാനം, 4.5 ശതമാനം എന്നിങ്ങനെയായിരുന്നു.സമ്പദ്വ്യടവസ്ഥയില്‍ തോട്ടവിളകളുടെ പങ്ക് കണക്കിലെടുത്ത് വിപുലീകരണത്തിനും പുനര്ന ടീലിനും ഉല്പ്പാ ദനക്ഷമത വര്ദ്ധങനവിനും പുറമേ തോട്ടവിളകളുടെ സംസ്കരണവും മൂല്യവര്ദ്ധ്നയും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തോട്ടവിളകളുടെ വിപുലീകരണത്തിനും തോട്ടങ്ങളില്‍ നിന്നുമുള്ള വരുമാനം വര്ദ്ധിംപ്പിക്കുന്നതിനും സഹായകമാകും.
റബ്ബർ:
റബ്ബർ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത 2013-20
റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2021-22ല്‍ രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടു. 2021-22 ല്‍ പ്രകൃതിദത്ത റബ്ബറിന്റെ ഉല്‍പ്പാദനം 8.4 ശതമാനം വര്‍ദ്ധിച്ച് 7.75 ലക്ഷം ടണ്ണായി. ടാപ്പ് ചെയ്യാന്‍ കഴിയുന്ന 7.19 ലക്ഷം ഹെക്ടര്‍ പ്രകൃതിദത്ത റബ്ബര്‍ കൃഷിയില്‍ നിന്നും 5.27 ലക്ഷം ഹെക്ടറില്‍ മാത്രമാണ് പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദനം നടന്നത്. ടാപ്പ് ചെയ്ത കൃഷിയിടത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയ ശരാശരി വിളവ് ഹെക്ടറിന് 1,442 കിലോഗ്രാമില്‍ നിന്നും ഹെക്ടറിന് 1,472 കിലോഗ്രാമായി വര്‍ദ്ധിച്ചു. വിളവ് വര്‍ദ്ധിച്ചതിനൊപ്പം ടാപ്പ് ചെയ്യാവുന്ന കൃഷിയിടത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ടാപ്പ് ചെയ്യാവുന്ന കൃഷി വിസ്തൃതിയുടെ ശതമാനത്തിലെ വര്‍ദ്ധനവും പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. റബ്ബര്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതി (ആര്‍.പി.ഐ.എസ്)യും അതിന്റെ നിരക്ക് കിലോയ്ക്ക് 170 രൂപയായി വര്‍ദ്ധിച്ചതും വര്‍ഷം മുഴുവനും ലഭിച്ച ലാഭകരമായ വിലയും ഉല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള ഘടകങ്ങളായി മാറി. 2021-22ല്‍ രാജ്യത്ത് 12.38 ലക്ഷം ടണ്‍ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം നടന്നു. ഇത് 2020-21ല്‍ ഉപയോഗിച്ച 10.96 ടണ്ണിനെക്കാള്‍ 12.9 ശതമാനം കൂടുതലാണ്. 2021-22ല്‍ പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതി, 2020-21ലെ 4.10 ലക്ഷം ടണ്ണില്‍ നിന്നും 33 ശതമാനം വര്‍ദ്ധിച്ച് 5.46 ലക്ഷം ടണ്ണായി. രാജ്യത്തില്‍ നിന്നുള്ള പ്രകൃതിദത്ത റബ്ബറിന്റെ കയറ്റുമതിയുടെ അളവ് 2020-21 ല്‍ 11,343 ടണ്ണായിരുന്നത് 2021-22 ല്‍ 3560 ടണ്ണായി കുറഞ്ഞു.
റബ്ബര്‍ ഇറക്കുമതി (2012-13 മുതൽ 2021-22)
|
വര്‍ഷം
|
ഇറക്കുമതി (മെട്രിക് ടണ്‍)
|
സ്വാഭാവിക റബ്ബര്‍
|
കൃത്രിമ റബ്ബര്‍
|
ആകെ
|
1
|
2
|
3
|
4
|
2012-13
|
262753
|
329585
|
592338
|
2013-14
|
360263
|
371839
|
732102
|
2014-15
|
442130
|
402170
|
844300
|
2015-16
|
458374
|
351301
|
809675
|
2016-17
|
426188
|
379791
|
805979
|
2017-18
|
469760
|
338189
|
807949
|
2018-19
|
582351
|
330148
|
912499
|
2019-20
|
457223
|
314378
|
771601
|
2020-21
|
410478
|
312438
|
722916
|
2021-22
|
546369
|
341766
|
888135
|
അവലംബം: റബ്ബര്‍ ബോര്‍ഡ്, കോട്ടയം
|
സംസ്ഥാനത്തിന്റെ മൊത്തം കൃഷി വിസ്തൃതിയുടെ 21.8 ശതമാനം റബ്ബറാണ്. 2020-21 നെ അപേക്ഷിച്ച് സംസ്ഥാനത്തെ റബ്ബര്‍ ഉല്‍പ്പാദനം 7.1 ശതമാനം വര്‍ദ്ധിച്ച് 5.57 ലക്ഷം ടണ്ണായി. എന്നാൽ കൃഷി വിസ്തൃതി 5.5 ലക്ഷം ഹെക്ടറായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റബ്ബറിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 1,534 കിലോഗ്രാമിൽ നിന്നും 1565 കിലോഗ്രാമായി വര്‍ദ്ധിച്ചു.
കേരളത്തിലെ തോട്ടവിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത (2019-20 മുതല്‍ 2021-22 വരെ)
|
|
2019-20
|
2020-21
|
2021-22
|
വിസ്തൃതി (ഹെക്ടറില്‍)
|
തേയില
|
35871
|
35871.16
|
35872
|
കാപ്പി
|
85880
|
85880
|
85880
|
റബ്ബര്‍ *
|
551030
|
550650
|
550000(P)
|
ഏലം
|
39697
|
39143
|
39143
|
ഉല്പാദനം (മെട്രിക് ടണ്‍)
|
തേയില
|
59260
|
66850
|
60360
|
കാപ്പി
|
65459
|
68545
|
69900
|
റബ്ബര്‍ *
|
533500
|
519500
|
556600(P)
|
ഏലം
|
10076
|
20570
|
21270
|
ഉല്പാദനക്ഷമത (കി.ഗ്രാം/ഹെ)
|
തേയില
|
1652
|
1864
|
1683
|
കാപ്പി
|
762
|
798
|
814
|
റബ്ബര്‍*
|
1559
|
1534
|
1565(P)
|
ഏലം
|
254
|
526
|
543
|
കുറിപ്പ്: പി. താല്‍ക്കാലികം, * റബ്ബര്‍ ബോര്‍ഡ് അവലംബം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പു്
|
സംസ്ഥാനത്തെ റബ്ബറിന്റെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മെച്ചപ്പെട്ടതായി കാണുന്നു. 2017-18ല്‍ റബ്ബറുല്‍പ്പാദനം 5.4 ലക്ഷം ടണ്ണായിരുന്നത് 2021-22 ല്‍ 5.57 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചു. ആര്‍.എസ്.എസ് 4 ഗ്രേഡ് റബ്ബറിന്റെ വാര്‍ഷിക ശരാശരി ആഭ്യന്തര വില 2020-21ല്‍ 100 കിലോയ്ക്ക് 14,185 രൂപയായിരുന്നത് 2021-22 വര്‍ഷത്തില്‍ 100 കിലോയ്ക്ക് 17,101 രൂപയായിരുന്നു. വര്‍ഷത്തിലുടനീളം ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ മുകളിലായിരുന്നു. 2017-18 മുതല്‍ 2021-22 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പ്രകൃതിദത്ത റബ്ബറിന്റെ വില നോക്കുമ്പോള്‍ 2018-19 ഒഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും വില വര്‍ദ്ധനവുണ്ടായിരുന്നുവെന്നാണ് കാണുന്നത്
കാപ്പി:
റബ്ബർ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത 2013-20
കോഫി ബോര്‍ഡിന്റെ കണക്കു പ്രകാരം 2021-22ല്‍ ആഭ്യന്തര കാപ്പി ഉല്‍പ്പാദനം 3.42 ലക്ഷം ടണ്ണായിരുന്നു. ഇത് മൊത്തം കാപ്പി ഉല്‍പ്പാദനത്തിന്റെ 8,000 ടൺ വര്‍ദ്ധനവാണ് കാണിക്കുന്നത്. ഇതില്‍ അറബിക്ക കാപ്പിയുടെ ഉല്‍പ്പാദനം 95,000 ടണ്ണും (27.8 ശതമാനം) റോബസ്റ്റ കാപ്പിയുടെ ഉല്‍പ്പാദനം 2,47,000 ടണ്ണു (72.2 ശതമാനം)മാണ്. 2020-21 നെ അപേക്ഷിച്ച് അറബിക്ക, റോബസ്റ്റ ഇനങ്ങളുടെ ഉല്‍പ്പാദനം യഥാക്രമം 4000 ടണ്ണും 12,000 ടണ്ണും വര്‍ദ്ധിച്ചു. രാജ്യത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങള്‍ കര്‍ണ്ണാടകവും കേരളവും തമിഴ്‍നാടുമാണ്. രാജ്യത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ ഒന്നാമത് കര്‍ണ്ണാടകവും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.
2021-22ല്‍ ഇന്ത്യയുടെ കാപ്പി കയറ്റുമതി 35 ശതമാനം വര്‍ദ്ധിച്ച് 4.2 ലക്ഷം ടണ്ണായി. 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ കൈവരിച്ച മൂല്യം 43 ശതമാനം വര്‍ദ്ധിച്ച് 7,767 കോടി രൂപയായി. യൂണിറ്റിനു കൈവരിച്ച മൂല്യം 5 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 185 രൂപയായി. കേരളത്തിലെ കാപ്പി ഉല്‍പ്പാദനം 2020-21 ല്‍ 68,545 മെട്രിക് ടണ്ണായിരുന്നത്, 2021-22ല്‍ 69,900 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. 2021-22 ലും മുന്‍ വര്‍ഷത്തെ വിസ്തൃതിയില്‍ മാറ്റമില്ലാതെ, 85,880 ഹെക്ടര്‍ കൃഷിയിടത്തില്‍ കാപ്പി കൃഷി നടത്തി
രാജ്യത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ കേരളത്തിന്റെ പങ്ക് 20.4 ശതമാനമാണ്. ഹെക്ടറിന് 814 കിലോഗ്രാമായിരുന്നു സംസ്ഥാനത്ത് കാപ്പിയുടെ ഉല്‍പ്പാദനക്ഷമത. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ 5.2 ശതമാനം വര്‍ദ്ധനവുണ്ടായി. പ്രതിദിനം 44,194 പേര്‍ കാപ്പി തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നു. സി.എം.ഐ.ഇ യുടെ കണക്കനുസരിച്ച് 2021-22ല്‍ കേരളത്തില്‍ നിന്നുള്ള കാപ്പി കയറ്റുമതി 45,000 ടണ്ണായിരുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കാപ്പി കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടായി. 2017-18ല്‍ 27,000 ടണ്ണായിരുന്ന കയറ്റുമതിയില്‍ നിന്നും 66 ശതമാനം വര്‍ധനവാണ് ഉണ്ടായത് . ചിട്ടയായ നടീല്‍, ജലസേചന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയിലൂടെ നിലവിലുള്ള കാപ്പിത്തോട്ടങ്ങളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തി സംസ്ഥാനത്തിന്റെ കാപ്പി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ഇക്കോ സര്‍ട്ടിഫൈഡ് കാപ്പി ഉല്‍പ്പാദനത്തിലൂടെ ഉയര്‍ന്ന മൂല്യമുള്ള സ്പെഷ്യാലിറ്റി വിപണികളില്‍ പ്രവേശിക്കാന്‍ കാപ്പി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നത് അവര്‍ക്ക് ഉയര്‍ന്ന വരുമാനം നേടാന്‍ സഹായകമാകും. മെച്ചപ്പെട്ട സാങ്കേതിക വിദ്യയിലുടെയുള്ള മൂല്യ വര്‍ദ്ധനവും, എഫ്.പി.ഒ കളുടെ രൂപീകരണവും, ഇ-പ്ലാറ്റ്ഫോമിലൂടെ കര്‍ഷകര്‍ക്ക് വിപണിയിലേക്ക് നേരിട്ടുള്ള പ്രവേശനവും ഉല്‍പ്പാദനത്തിലും വിപണനത്തിലും കാപ്പി മേഖലയുടെ പുരോഗതിക്ക് സഹായകമാകും.
തേയില:
വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത 2014-20
ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 6.37 ലക്ഷം ഹെക്ടര്‍ കൃഷിയിടത്തില്‍ കൃഷി ചെയ്യുന്ന 2.12 ലക്ഷം തേയില കര്‍ഷകര്‍ രാജ്യത്തുണ്ട്. വടക്കേ ഇന്ത്യയില്‍ തേയില കൃഷി പ്രബലമാണ്. രാജ്യത്തെ മൊത്തം തേയില കൃഷിയില്‍ 84 ശതമാനവും വടക്കേ ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2020-21 ലൊഴികെ ഇന്ത്യയിലെ തേയില ഉല്‍പ്പാദക മേഖലയില്‍ വര്‍ദ്ധനവിന്റെ പ്രവണതയാണുള്ളത്. 2021-22ലെ ആഭ്യന്തര തേയില ഉല്‍പ്പാദനം 1,344.40 ദശലക്ഷം കിലോഗ്രാമായിരുന്നു. 2020-21 നെ അപേക്ഷിച്ച് 4.8 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. ആഭ്യന്തര തേയില ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും സംഭാവന ചെയ്യുന്ന പ്രധാന തേയില ഉല്‍പ്പാദന സംസ്ഥാനം അസ്സംമാണ്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മുപ്പത് ശതമാനം വിഹിതമുള്ള പശ്ചിമബംഗാളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ തേയില ഉല്‍പ്പാദനത്തിന്റെ 17 ശതമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ദക്ഷിണേന്ത്യയില്‍ തേയില ഉല്‍പ്പാദനത്തില്‍ തമിഴ്‍നാടാണ് മുന്നില്‍.
2021-22ല്‍ തേയില കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 201 ദശലക്ഷം കിലോഗ്രാമായിരുന്നു. യൂണിറ്റിന് കൈവരിച്ച മൂല്യം കിലോഗ്രാമിന് 260.64 രൂപയില്‍ നിന്നും വര്‍ദ്ധിച്ച് കിലോഗ്രാമിന് 269.72 രൂപയായി. ഇതേ കാലയളവില്‍ തേയില കയറ്റുമതിയിലെ മൊത്തം കൈവരിച്ച മൂല്യം 104.25 കോടി വര്‍ദ്ധിച്ച് 5,415.78 കോടി രൂപയായി. 2020-21 നെ അപേക്ഷിച്ച് 2021-22ല്‍ രാജ്യത്തെ തേയില ഇറക്കുമതി 1.78 ദശലക്ഷം കിലോഗ്രാം കുറഞ്ഞു. ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 8,590 തേയില കര്‍ഷകര്‍ 35,872 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു. 2021-22 വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര തേയില ഉല്‍പ്പാദനത്തിന്റെ 4.5 ശതമാനം കേരളത്തില്‍ നിന്നുമായിരുന്നു. 2020-21 നെ അപേക്ഷിച്ച് സംസ്ഥാനത്തെ തേയിലയുടെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും 9.7 ശതമാനം കുറഞ്ഞ് യഥാക്രമം 60.36 ദശലക്ഷം കിലോഗ്രാമും, ഹെക്ടറിന് 1,683 കിലോഗ്രാമുമായിരുന്നു. സി.എം.ഐ.ഇ യുടെ സംസ്ഥാനം തിരിച്ചുള്ള കയറ്റുമതി കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള തേയിലയുടെ കയറ്റുമതി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. കേരളത്തില്‍ നിന്നുള്ള തേയില കയറ്റുമതി 2017-18ല്‍ 35 ദശലക്ഷം കിലോഗ്രാമായിരുന്നത്, 2021-22ല്‍ 23.7 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.
ഏലം:
വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത 2012-20
അന്താരാഷ്ട്ര തലത്തില്‍ ചെറിയ ഏലം ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ 2021-22 വര്‍ഷത്തെ അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം 2021-22 കാലയളവില്‍ ഇന്ത്യയിലെ ഏലം ഉല്‍പ്പാദനം 23,340 ടണ്ണായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 2020-21 നെ അപേക്ഷിച്ച് 3.6 ശതമാനം വര്‍ദ്ധനവാണ്. 2019-20ല്‍ ഏലത്തിന് കിലോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയായ 2,980.50 രൂപ ലഭിച്ചു. തുടര്‍ന്ന് വില കുത്തനെ കുറഞ്ഞ് 2021-22ല്‍ കിലോയ്ക്ക് 953.16 രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന ഏലം കയറ്റുമതി 2021-22ല്‍ 10,570 ടണ്ണായി രേഖപ്പെടുത്തി.
ദേശീയ തലത്തില്‍ ഏലം ഉല്‍പ്പാദനത്തില്‍ കേരളത്തിനു ഗണ്യമായ പങ്കുണ്ട്. രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 91 ശതമാനം ഉല്‍പ്പാദനം കേരളത്തില്‍ നിന്നാണ്. ചെറിയ ഏലത്തിന്റെ ഉല്‍പ്പാദനം 2021-22 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.4 ശതമാനം വര്‍ധിച്ച് 21,270 ടണ്ണായി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിൽ (2017-18 മുതല്‍ 2021-22 വരെ), ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ഏലം ഉല്‍പ്പാദനം കുറഞ്ഞു. 2020-21 ല്‍ ഇത് ഇരട്ടിയായി വര്‍ദ്ധിച്ച് 20,570 ടണ്ണായി രേഖപ്പെടുത്തി. എന്നാല്‍ ഈ കാലയളവില്‍ ഏലത്തിന്റെ കൃഷി വിസ്തൃതി ഏറിയും കുറഞ്ഞുമിരുന്നു. എന്നിരുന്നാലും 2017-18 ലെ 39,080 ഹെക്ടര്‍ വിസ്തൃതി അപേക്ഷിച്ച് 2021-22ല്‍ ഏല കൃഷി വിസ്തൃതി 39,143 ഹെക്ടറായി വര്‍ദ്ധിച്ചു.
കുടുംബശ്രീ വഴിയുള്ള കൂട്ടുകൃഷി: കുടുംബശ്രീയുടെ ഒരു പ്രധാന മേഖലയാണ് കൂട്ടായ കൃഷി. നെല്ല്, പച്ചക്കറികൾ, വാഴ, പൈനാപ്പിൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാന കൃഷികൾ. 2013-14ൽ 15078.60 ഹെക്ടർ നെൽക്കൃഷിയും 12555.60 ഹെക്ടറിൽ പച്ചക്കറിയും 22476.20 ഹെക്ടറും മറ്റ് വിളകളും (വാഴ, പൈനാപ്പിൾ, കിഴങ്ങുവർഗ്ഗങ്ങൾ) കൃഷി ചെയ്തു. വിശദാംശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
2020-21 ൽ 29,249 ഹെക്ടർ സ്ഥലത്ത് നെല്ല്, പച്ചക്കറികൾ, വാഴ കിഴങ്ങുകൾ, മറ്റ് വിളകൾ എന്നിവ ഉൾപ്പെടുന്നു. നെൽക്കൃഷി 4,809 ഹെക്ടറും, പച്ചക്കറി 7,085 ഹെക്ടറും, കിഴങ്ങുവർഗ്ഗങ്ങൾ 7,076 ഹെക്ടറും, വാഴ 9,134 ഹെക്ടറുമാണ്. 1,142 ഹെക്ടറിൽ മറ്റ് വിളകൾ കൃഷി ചെയ്തു. 2019-20ൽ ഉൾപ്പെട്ട പ്രദേശവുമായി താരതമ്യപ്പെടുത്തുമ്പോൾ, കൂട്ടായ കൃഷിയിലൂടെ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഒഴികെയുള്ള എല്ലാ വിളകളുടെയും വിസ്തൃതി കുറഞ്ഞു. 2020-21ൽ ഉൾപ്പെട്ട പ്രദേശത്തിന്റെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു
ഭക്ഷ്യ സുരക്ഷയിലേക്ക് നീങ്ങുന്നതില്‍ പ്രാദേശിക സര്ക്കാ രുകളെ സഹായിക്കുക, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്നീ ലക്ഷ്യത്തോടെ പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ കൃഷി ഏറ്റെടുക്കുന്നതിനായി സ്ത്രീകളെ സംഘടിപ്പിച്ച് കുടുംബശ്രീയാണ് കൂട്ടുകൃഷി ആരംഭിച്ചത്. നബാര്ഡ്ൃ പ്രോല്സായഹിപ്പിക്കുന്ന ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളുടെ ആശയത്തിന്റെ മാതൃകയില്‍ ഉടലെടുത്തിട്ടുള്ള സംഘകൃഷി ഗ്രൂപ്പുകള്‍ പഞ്ചായത്തുകളുടെയും സാമൂഹ്യ ശൃംഖലകളുടെയും പിന്തുണയോടെ തരിശുഭൂമി അനൗപചാരികമായി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.
2021-22ല് നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങുവര്ഗ്ഗകങ്ങള്‍, മറ്റു വിളകള്‍ എന്നിവ 58,755 ജോയിന്റ്ത ലയബിലിറ്റി ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ 20,441 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തു. 3,286 ഹെക്ടര്‍ സ്ഥലത്ത് നെല്ലും, 4,681 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികളും, 5,674 ഹെക്ടര്‍ പ്രദേശത്ത് കിഴങ്ങുവർഗ്ഗങ്ങളും, 5,683 ഹെക്ടർ പ്രദേശത്ത് വാഴയും, 1,117 ഹെക്ടര്‍ പ്രദേശത്ത് മറ്റു വിളകളും കൃഷി ചെയ്തു. 2020-21നെ അപേക്ഷിച്ച് കൂട്ടുകൃഷിയിലൂടെയുള്ള കൃഷിവിസ്തൃതി എല്ലാ വിളകളിലും കുറഞ്ഞു. 2021-22 ലെ കൃഷി വിസ്തൃതിയുടെ വിശദാംശങ്ങള്‍ നൽകിയിരിക്കുന്നു .
ഉറവിടം:
(1) സാമ്പത്തിക അവലോകനം 2010-2022
(2) ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്