ശരീര താപനില സാധാരണയേക്കാൾ കൂടുതലാകുന്നതാണ് പനി. നിരവധി അണുബാധകൾ മനുഷ്യരെ ബാധിക്കും. ഒരു പനി പോലും പല അണുബാധകളുടെയും ലക്ഷണമായിരിക്കാം. വൈറൽ രോഗം മൂലമുണ്ടാകുന്ന പനിയാണ് വൈറൽ പനി. ചില വൈറൽ അണുബാധകൾ ഡെങ്കിപ്പനി പോലുള്ള പനിക്ക് കാരണമാകും. 2022 ൽ കേരളത്തിൽ 32,85,392 വൈറൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 2023ൽ (ഓഗസ്റ്റ് 31 വരെ) റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 19,51,773 ആയിരുന്നു. വൈറൽ പനി ബാധിച്ച് 2022 ലും 2023 ലും (ഓഗസ്റ്റ് 31 വരെ) ചികിത്സ തേടിയ രോഗികളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. 2019 മുതൽ 2023 ഓഗസ്റ്റ് 31 വരെയുള്ള കേസുകളുടെയും മരണത്തിന്റെയും വിശദാംശങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു.
2021-ലും 2022-ലും (ഓഗസ്റ്റ് 31 വരെ) പനി ബാധിച്ച് ചികിത്സിച്ച ജില്ല തിരിച്ചുള്ള രോഗികൾ (സംഖ്യയിൽ)
|
ക്രമ നം.
|
ജില്ല
|
പനി
|
2022 |
2023 (ഓഗസ്റ്റ് 31 വരെ)
|
1
|
തിരുവനന്തപുരം
|
293071 |
174976 |
2
|
കൊല്ലം
|
164975 |
108903 |
3
|
പത്തനംതിട്ട
|
77286 |
56940 |
4
|
ആലപ്പുഴ
|
189957 |
122994 |
5
|
കോട്ടയം
|
183289 |
97398 |
6
|
ഇടുക്കി
|
85477 |
54117 |
7
|
എറണാകുളം
|
292205 |
136090 |
8
|
തൃശ്ശൂർ
|
188755 |
99805 |
9
|
പാലക്കാട്
|
249953 |
162041 |
10
|
മലപ്പുറം
|
436684 |
291696 |
11
|
കോഴിക്കോട്
|
394880 |
225637 |
12
|
വയനാട്
|
164751 |
117941 |
13
|
കണ്ണൂർ
|
330442 |
182045 |
14
|
കാസർഗോഡ്
|
230107 |
121190 |
കേരളം
|
3285392 |
1951773 |
അവലംബം: ആരോഗ്യ സേവന വകുപ്പ് ഡയറക്ടറേറ്റ്
|
മലേറിയ:
കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അനോഫിലസ് കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗമാണ്. ഇതിന്റെ നിർമാർജ്ജനം ലക്ഷ്യമിടുന്ന വിവിധ ദേശീയ പരിപാടികൾ പരിമിതമായ വിജയമേ നേടിയിട്ടുള്ളൂ. എഴുപതുകളുടെ ആരംഭത്തിൽ കേരളത്തിൽ നിന്നും മലേറിയ രോഗം നിർമാർജനം ചെയ്തെങ്കിലും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി ഈ രോഗം ഇപ്പോൾ ഉയർന്നു വരുന്നു. മലേറിയ രോഗബാധിത സംസ്ഥാനങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം അടുത്തകാലത്തായി പ്രശ്നം കൂടുതൽ വഷളായി. ഏറ്റവും ഗുരുതരമായ ഫാൽസിപിയം മലേറിയയും കേരളത്തിൽ നിലവിലുണ്ട്. തദ്ദേശീയമായി മലേറിയ നീക്കം ചെയ്യൽ സംസ്ഥാനത്തെ എസ്.ഡി.ജി. ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് നിറവേറ്റുന്നതിനുള്ള പ്രശ്നങ്ങൾ പലതാണ്. ദ്രുത നഗരവൽക്കരണം, ജില്ലകളിലെ വിപുലമായ അടിസ്ഥാന സൗകര്യ വികസനം, നഗര പ്രദേശത്ത് അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം നിമിത്തം കൊതുകുകളുടെ ജീവിത പരിണാമത്തിൽ ഉണ്ടായ മാറ്റം എന്നിവയാണ് എസ്.ഡി.ജി ലക്ഷ്യം നേടിയെടുക്കുന്നതിൽ വലിയ തടസം. കേരളത്തിലെ മലേറിയയുടെ വാർഷിക കണക്കുകൾ 500 ൽ താഴെയും മരണനിരക്ക് വളരെ കുറവുമാണ്. കർണാടകയിലെ വളരെ ഉയർന്ന മലമ്പനി നിരക്കുള്ള ജില്ലകളുടെ സമീപത്താകയാൽ കാസർകോട് ജില്ലയിൽ വർഷങ്ങളായി വളരെയധികം മലമ്പനി രോഗം ഉണ്ട്. കേരളത്തിന്റെ പടിഞ്ഞാറന് തീരദേശ മേഖലയിലൂടെയുള്ള മത്സ്യതൊഴിലാളികളുടെ സഞ്ചാരം തീരദേശ ജില്ലകളിലെ മലേറിയ വ്യാപന സാധ്യത വളരെ വര്ധിപ്പിക്കുന്നു. 2022-ൽ മലേറിയ ബാധിതരുടെ എണ്ണം 438 ഉം മരണം റിപ്പോർട്ട് ചെയ്തത് 0 ഉം ആണ്. 2023 (ഓഗസ്റ്റ് 31 വരെ) ല് മലേറിയ ബാധിതരുടെ എണ്ണം 272 ഉം മരണം നാലും ആണ്. 2019 മുതൽ 2023 ഓഗസ്റ്റ് 31 വരെയുള്ള കേസുകളുടെയും മരണത്തിന്റെയും വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ജപ്പാൻ ജ്വരം:
ഇത് കൊതുക് പരത്തുന്നതും മസ്തിഷ്കത്തിന്റെയും അതിന്റെ ആവരണങ്ങളെയും ബാധിക്കുന്ന കോശജ്വലന മസ്തിഷ്ക ജ്വരത്തിന്റെ ഒരു രൂപമാണ്. നെൽവയലുകളുടെ സാന്നിധ്യം മൂലം കേരളത്തിൽ ഈ രോഗ സാധ്യത കൂടുതലാണ് കാരണം ഈ രോഗം പരത്തുന്ന വൈറസ് വാഹകരായ കൊതുകുകൾ നെൽവയലുകളിലെ വെള്ളക്കെട്ടുകളിൽ പടർന്ന് കിടക്കുന്നു. മലിനമായ വെള്ളത്തിൽ മുട്ടയിടുന്ന ക്യുലെക്സ് കൊതുകിന്റെ ഈ പ്രത്യേകമായ സ്വഭാവം മൂലം മറ്റ് മേഖലകളിലും രോഗ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ.ഇ.) ദേശാടന പക്ഷികളുടെ സാന്നിധ്യം വഴി കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് അധിക അപകടമാണ്. കാരണം നമ്മുടെ നാട്ടിൽ ദേശാടന പക്ഷികളെ ആകർഷിക്കുന്ന നിരവധി സങ്കേതങ്ങളുണ്ട്. എന്നാൽ ജെ.ഇ.ക്കെതിരെ ഫലപ്രദമായ വാക്സിൻ ഉള്ളതിനാൽ വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിലൂടെ അതിന്റെ നിയന്ത്രണ പരിപാടിയിൽ നമുക്ക് ശുഭാപ്തി വിശ്വാസമുണ്ട്. 2022 ൽ 2 കേസുകളും 0 മരണവും റിപ്പോർട്ട് ചെയ്തു. 2023-ൽ (ഓഗസ്റ്റ് 31 വരെ) 4 കേസുകളും 1 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 മുതൽ 2023 ഓഗസ്റ്റ് 31 വരെയുള്ള കേസുകളുടെയും മരണത്തിന്റെയും വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ജല ജന്യ രോഗങ്ങൾ:
ജില്ലയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ആദിവാസി തീരദേശ പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യതയില്ലെന്നതു ജലജന്യ രോഗങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. കിണറുകൾ, പമ്പ്, ടാങ്കർ ലോറിയിലൂടെ വിതരണം ചെയ്ത വെള്ളം, പൊതു ജലവിതരണ പൈപ്പിലെ തകരാറുകൾ നിമിത്തം കുടിവെള്ളത്തോടൊപ്പം അഴുക്കുചാൽ വെള്ളം കലരുന്നത്, ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഐസ് ഉപയോഗിച്ച് ശീതള പാനീയങ്ങൾ തയ്യാറാക്കുന്നത്, മലിനമായ ജലം ഉപയോഗിച്ച് വെൽക്കം ഡ്രിങ്ക് തയ്യാറാക്കുന്നത് തുടങ്ങിയ സുരക്ഷിതമല്ലാത്ത ജല സ്രോതസ്സുകൾ ജല ജന്യ രോഗങ്ങൾക്കു കാരണമാകുന്നു. സാംക്രമിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും 2017 നവംബർ മുതൽ "ജാഗ്രത" എന്ന പേരിൽ ഒരു പ്രവർത്തന പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്നു. ടൈഫോയ്ഡ് രോഗികളുടെ എണ്ണത്തിൽ 2020 മുതൽ കേരളത്തില് വര്ധനവുണ്ടായി. 2019 മുതൽ 2023 ഓഗസ്റ്റ് 31 വരെ കടുത്ത വയറിളക്ക രോഗങ്ങൾക്കും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ചികിത്സ നേടിയവരുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
എച്ച്.ഐ.വി/എയ്ഡ്സ്:
കേരളത്തിലെ എച്ച്.ഐ.വി യുടെ വ്യാപനം നിയന്ത്രിക്കുക, എച്ച്.ഐ.വി/എയ്ഡ്സ് രോഗത്തിനോട് പ്രതികരിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവ് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്ത്തിക്കുന്ന അഗ്രഗാമിയായ സ്ഥാപനമാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഈ സ്ഥാപനം രൂപീകരിച്ചത്. സംസ്ഥാനത്തെ എയ്ഡ്സ് വ്യാപന നിരക്ക് 2008-09 -ൽ 0.21 ശതമാനത്തിൽ നിന്നും 2010-11 -ൽ 0.13 ശതമാനമായും 2021 -ൽ 0.06 ശതമാനമായും കുറഞ്ഞിരിക്കുന്നു. 2021-ൽ ഇന്ത്യയിലെ വ്യാപന നിരക്ക് 0.21 ശതമാനമാണ്. സംസ്ഥാനത്തെ എച്ച്.ഐ.വി. മഹാമാരി എന്ന പകർച്ചവ്യാധി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർക്ക്ക്കിടയിലെ 0.41 ശതമാനവും (2011 -ൽ 4.95 ശതമാനം) - ദേശീയ ശരാശരി ഇത് 6.26 ശതമാനം, പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരുടെയിടയിലെ (എം.എസ്.എം.) 0.23 ശതമാനവും (2011 -ൽ 0.36 ശതമാനം) - ദേശീയ ശരാശരി ഇത് 2.69 ശതമാനം, സ്ത്രീ ലൈംഗിക തൊഴിലാളികളുടെയിടയിലെ (എഫ്.എസ്.ഡബ്ലിയു.) 0.10 ശതമാനവും (2011 -ൽ 0.73 ശതമാനം) - ദേശീയ ശരാശരി ഇത് 2017 -ൽ 1.56 ശതമാനം എന്ന തോതിലുമാണ്. കേരളത്തിൽ ട്രാന്സ്ജെന്ഡറുകള്ക്കിടയില് എച്ച്.ഐ.വി. വ്യാപന നിരക്ക് 0.16 ശതമാനവും ദേശീയ ശരാശരി 3.14 ശതമാനവും ആണ്. ഇന്ത്യയിൽ കുടിയേറ്റക്കാർക്കിടയിലെ എച്ച്.ഐ.വി. വ്യാപനം 0.51 ശതമാനമാണ്. (അവലംബം: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി). 2021 ലെ ഇന്ത്യയുടെ എച്ച്ഐവി എസ്റ്റിമേറ്റ് അടിസ്ഥാനമാക്കി ഇന്ത്യയിലെയും കേരളത്തിലെയും എച്ച്ഐവി കണക്കുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.
ഇന്ത്യയിലെയും കേരളത്തിലെയും എച്ച്.ഐ.വി. കണക്കുകൾ
|
ക്രമ നം.
|
വിഭാഗം
|
കേരളം
|
ഇന്ത്യ
|
1
|
മുതിർന്നവരുടെ എച്ച്ഐവി വ്യാപനത്തിന്റെ ശതമാനം (15–49 വയസ്സ്), 2021
|
0.06
|
0.21
|
2
|
എച്ച്ഐവി ബാധിതരായ ആളുകളുടെ ആകെ എണ്ണം, 2021
|
21,211
|
24,01,284
|
3
|
രോഗബാധിതരല്ലാത്ത 1,000 ജനസംഖ്യയിലെ എച്ച്ഐവി ബാധ, 2021- ൽ
|
0.01
|
0.05
|
4
|
പുതിയ എച്ച്ഐവി അണുബാധകളുടെ ആകെ വാർഷിക കണക്ക് , 2021
|
403
|
62967
|
5
|
പുതിയ എച്ച്ഐവി അണുബാധകളുടെ വാർഷിക % മാറ്റം, 2010-2021
|
-66.80
|
-46.25
|
6
|
1,00,000 ജനസംഖ്യയിൽ എയ്ഡ്സുമായി ബന്ധപ്പെട്ട മരണനിരക്ക്, 2021
|
0.34
|
3.08
|
7
|
എയ്ഡ്സ് സംബന്ധമായ മരണങ്ങളുടെ വാർഷിക കണക്ക്, 2021
|
121
|
41,968
|
8
|
2010-2021 വർഷങ്ങളിലെ എയ്ഡ്സ് സംബന്ധമായ മരണങ്ങളിലെ % മാറ്റം
|
-81.69
|
-76.54
|
9
|
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് ഒഴിവാക്കേണ്ടതിന്റെ എണ്ണം
|
114
|
20,612
|
അവലംബം: 2021-ലെ ഇന്ത്യ എച്ച്ഐവി എസ്റ്റിമേറ്റ്സ്, ദേശീയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി
|
കൊറോണ വൈറസ് രോഗം (കോവിഡ് -19):
ഇന്ത്യയിലെ ആദ്യ കോവിഡ് -19 രോഗം കേരളത്തിൽ 2020 ജനുവരി 30 ന് തിരിച്ചറിഞ്ഞു. ആദ്യത്തെ കോവിഡ് -19 സ്ഥിരീകരിക്കുന്നതിന് മുന്നേതന്നെ പകർച്ചവ്യാധിയെ നേരിടാൻ കേരളം ബഹുമുഖ തന്ത്രങ്ങൾ അവലംബിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ (ഡബ്ല്യു.എച്ച്.ഒ.) കോവിഡ് -19 ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ കോവിഡ് -19 നുള്ള കേരളത്തിന്റെ പ്രതിരോധം ആരംഭിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ സംസ്ഥാനത്തെ നിയന്ത്രണ തന്ത്രങ്ങൾ നന്നായി നടന്നിരുന്നു. കോവിഡ് -19 നിയന്ത്രണ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ സ്വകാര്യ ആശുപത്രികളുമായി ഇടപെടാന് നിയോഗിക്കപ്പെട്ട സംഘം ജില്ലാ സ്വകാര്യ ആശുപത്രി നോഡൽ ഓഫീസർമാരുമായും, സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ, ഐ.എം.എ. എന്നിവരുമായും നിരന്തരമായി ബന്ധം പുലർത്തിയിരുന്നു. കോവിഡ്-19 സംശയിക്കപ്പെടുന്നവരെയും രോഗികളെയും അവരുടെ വീടുകളിൽ നിന്ന്/എക്സിറ്റ് പോയിന്റുകളിൽ നിന്ന്/ ഐസോലെഷന് സൗകര്യങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘കനിവ് -108’ ആംബുലൻസുകൾ വഴി കെ.എം.എസ്.സി.എൽ. നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിലും / ഐസോലെഷനിലും ഉള്ള വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ മാനസിക-സാമൂഹിക പിന്തുണ നൽകുന്നു. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരെയും സമൂഹത്തിലെ പല വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രവും വിശാലവുമായ രീതിയിൽ സംസ്ഥാനതല പരിശീലനം നടത്തുവാൻ കഴിഞ്ഞു. എല്ലാ പഞ്ചായത്തിലും വാർഡ് തല സംഘങ്ങൾ സജീവമാവുകയും വയോജനങ്ങളുടെ വീടുകളിലേക്ക് ദിവസേനയുള്ള കോളുകളും സന്ദർശനങ്ങളും ഉറപ്പു വരുത്തുകയും ചെയ്തു. കോവിഡ് -19 അവബോധത്തിനായി 2020 ന്റെ തുടക്കം മുതൽ തന്നെ നിരവധി മാധ്യമ പ്രചരണങ്ങൾ നടക്കുന്നു. കേരളത്തിൽ ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 2020 ജൂൺ 10-ന് ആരംഭിച്ചു. കേന്ദ്രീകൃതമായ രീതിയിലാണ് ഇതിൽ സേവനങ്ങൾ നൽകുന്നത്. സംസ്ഥാനത്തിനായുള്ള ടെലിമെഡിസിൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ‘ദിശ’യാണ്.
സാംക്രമികേതര രോഗങ്ങള്‍:
പ്രമേഹം, രക്തസമ്മർദ്ദം, കാർഡിയോവാസ്കുലാർ രോഗങ്ങൾ, അർബുദം, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയാണ് മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനു ഭീഷണിയായിട്ടുള്ള പ്രധാനപ്പെട്ട സാംക്രമികേതര രോഗങ്ങൾ. ഇത്തരം രോഗങ്ങൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൾ ഭാവിയിൾ ഉണ്ടാക്കാനിടയുള്ള കഷ്ടനഷ്ടങ്ങൾ വളരെ വലുതായിരിക്കും. പ്രായാധിക്യവും ജീവിത രീതികളും ഇതിനെ സ്വാധീനിക്കുന്നു. താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ച് മരുന്നുകളുടെ ഉയര്ന്ന വിലയും ചികിത്സക്കാവശ്യമായ സുദീര്ഘമായ കാലപരിധിയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. വൻതോതിൽ ആധുനികവൽക്കരണവും നഗരവത്കരണവും, ജീവിത രീതിയിലുള്ള മാറ്റം, മദ്യം, പുകയില എന്നിവയിലുള്ള ആശ്രയത്വം, വൈറ്റ് കോളർ തൊഴിലുകൾക്കുള്ള മുൻഗണന, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ശാരീരിക പ്രയത്നത്തിന് കുറഞ്ഞ മുൻഗണന, എല്ലാവിഭാഗം ജനങ്ങളിലും ഉള്ള ഉയർന്ന തലത്തിലുള്ള സമ്മർദ്ദം എന്നിവ സംസ്ഥാനത്ത് സാംക്രമികേതര രോഗങ്ങൾ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.
അമിതവണ്ണം, ഹൈപ്പർ ലിപിഡെമിയ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയും കൂടുതലാണ്. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ പുരുഷന്മാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണ്. അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം 2016-17 ൽ നടത്തിയ സർവേയിൽ സംസ്ഥാനത്തെ എൻ.സി.ഡി. സ്ഥിതി കൂടുതൽ വഷളായതായി കാണുന്നു. മൂന്നിൽ ഒരാൾക്ക് രക്താതിമർദ്ദമുണ്ടെന്നും അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. നേരത്തേ കണ്ടുപിടിച്ചതിനുശേഷവും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും സാധാരണനിലയുടെ അളവ് മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവ് മാത്രമേ സാധാരണ നിരക്കിലേക്കു നിയന്ത്രിക്കുന്നതിനു സാധിച്ചിട്ടുള്ളൂവെന്നു പഠനം വെളിപ്പെടുത്തി.
ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ 2016 റിപ്പോർട്ടിൽ സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം 21 ശതമാനത്തില് നിന്ന് 12 ശതമാനം ആയി മദ്യത്തോടുള്ള വർദ്ധിച്ചുവരുന്ന അടുപ്പം ആരോഗ്യത്തെ ബാധിക്കുന്നു, ഇതിന്റെ വ്യാപനം നിരക്ക് 44 ശതമാനം എന്ന ഉയർന്ന നിരക്കിലാണ്. ഓരോ വർഷവും മദ്യപാനം തുടങ്ങുന്ന പ്രായവും കുറയുന്നു. പ്രായവും സാമ്പത്തിക നിലയും കണക്കിലെടുക്കാതെ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലെയും അനാരോഗ്യകരമായ ഭക്ഷണരീതികളും ശാരീരിക വ്യായാമത്തിന്റെ അഭാവവും ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവിന് കാരണമായി. 30 നും 70 നും ഇടയില് പ്രായമുള്ളവരുടെ മൊത്തം മരണത്തിന്റെ 52 ശതമാനം സാംക്രമികേതര രോഗങ്ങൾക്ക് കാരണമാണ്.
(അവലംബം: ഡി.എച്ച്.എസ്സ്)
വിളർച്ചയുടെ വ്യാപനം::
എൻ.എഫ്.എച്ച്.എസ്.-4, 2015-16 നെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും വിളർച്ചയുടെ വ്യാപനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് എൻ.എഫ്.എച്ച്.എസ്.-5 (2019 - 2021) ന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. പഠനം നടത്തിയ എല്ലാ പ്രായക്കാരിലും 40 ശതമാനത്തിൽ താഴെ വ്യാപനം രേഖപ്പെടുത്തിയ ഏക സംസ്ഥാനമാണ് കേരളം. കുട്ടികള്, പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകള്, കൗമാരക്കാർ, എന്നിവരിൽ വിളർച്ചയുടെ വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ അനീമിയ മുക്ത് ഭാരത് (എഎംബി) പ്രവർത്തനം ആരംഭിച്ചു. അനീമിയ മുക്ത ഭാരതിന്റെ ഭാഗമായി നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വിളർച്ച നേരിടുന്നതിനുള്ള സംസ്ഥാന കേന്ദ്രീകൃതമായ പുതിയ തന്ത്രങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് അനീമിയ ഫ്രീ കേരളയുടെ ലക്ഷ്യം. എൻ.എഫ്.എച്ച്.എസ്. 4 നെ അപേക്ഷിച്ച് എൻ.എഫ്.എച്ച്.എസ്. 5 അനുസരിച്ച് കേരളത്തിൽ വിളർച്ച വ്യാപനത്തിന്റെ വിശദാംശങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു.
എൻ.എഫ്.എച്ച്.എസ്. 4 നെ താരതമ്യപ്പെടുത്തി എൻ.എഫ്.എച്ച്.എസ്. 5 അനുസരിച്ചുള്ള കേരളത്തിലെ വിളർച്ച വ്യാപനത്തിന്റെ വിശദാംശങ്ങൾ
സൂചകം
|
എൻ.എഫ്.എച്ച്.എസ്. 4
|
എൻ.എഫ്.എച്ച്.എസ്. 5
|
വിളർച്ചയുള്ള 6-59 മാസം പ്രായമുള്ള കുട്ടികൾ (<11.0 g/dl) 22 (%), 11 g/dL-ൽ താഴെ ഹീമോഗ്ലോബിൻ സാന്ദ്രതയുള്ള പ്രസ്തുത പ്രായത്തിലുള്ള കുട്ടികളുടെ ശതമാനം
|
35.7
|
39.4
|
അനീമിയ ഉള്ള 15-49 വയസ്സ് പ്രായമുള്ള ഗർഭിണികളല്ലാത്ത സ്ത്രീകൾ (<12.0 g/dl) 22 (%)
|
34.7
|
36.5
|
വിളർച്ചയുള്ള 15-49 വയസ്സ് പ്രായമുള്ള ഗർഭിണികൾ (<11.0 g/dl) (%) ഹീമോഗ്ലോബിൻ സാന്ദ്രത 11 g/dL-ൽ താഴെയുള്ള സ്ത്രീകളുടെ ശതമാനം
|
22.6
|
31.4
|
വിളർച്ചയുള്ള 15-49 വയസ്സ് പ്രായമുള്ള എല്ലാ സ്ത്രീകളും (%) ഒരു ഡെസിലിറ്ററിന് 12 ഗ്രാമിൽ താഴെ (g/dL) ഹീമോഗ്ലോബിൻ സാന്ദ്രത ഉള്ള സ്ത്രീകളുടെ ശതമാനം
|
34.3
|
36.3
|
വിളർച്ചയുള്ള 15-19 വയസ്സ് പ്രായമുള്ള എല്ലാ സ്ത്രീകളും 22 (%)
|
37.8
|
32.5
|
വിളർച്ചയുള്ള 15-49 വയസ്സ് പ്രായമുള്ള പുരുഷന്മാർ (<13.0 g/dl) 22 (%)
|
11.8
|
17.8
|
വിളർച്ചയുള്ള 15-19 വയസ്സ് പ്രായമുള്ള പുരുഷന്മാർ (<13.0 g/dl) 22 (%)
|
1
4.3
|
27.4
|
അവലംബം : ആരോഗ്യ സേവന ഡയറക്ടറേറ്റ്
|
അര്‍ബുദം:
കേരളത്തിലെ ഒരു പ്രധാന സംക്രമികേതര രോഗമാണ് അർബുദം. മെഡിക്കൽ കോളേജുകൾ കൂടാതെ റീജയണൽ ക്യാൻസർ സെന്റർ , മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ ആൻഡ് റിസേർച്ച് സെന്റർ എന്നീ സർക്കാർ മേഖലയിലുള്ള ആശുപത്രികളും അർബുദത്തിന് ചികിത്സ നൽകി വരുന്നു. ഈ സ്ഥാപനങ്ങൾ കൂടാതെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളും ക്യാൻസർ ചികിത്സ നൽകുന്നുണ്ട്. നേരത്തേരോഗം തിരിച്ചറിയാതിരിക്കുക, വൻചികിത്സാചെലവ്, തുച്ഛമായ ചികിത്സാ സൗകര്യങ്ങൾ, അവബോധമില്ലായ്മ എന്നീ കാര്യങ്ങൾ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം വര്ദ്ധിപ്പിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം:
കേരളത്തില് ആധുനിക വൈദ്യശാസ്ത്രസേവനങ്ങള് ചെയ്യുന്നത് ആരോഗ്യസേവന ഡയറക്ടറേറ്റും (ഡി.എച്ച്.എസ്.) അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലകൈകാര്യം ചെയ്യുന്നത് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറേറ്റു(ഡി.എം.ഇ.)മാണ്.
ആരോഗ്യവകുപ്പിനു കീഴിലുള്ള ആരോഗ്യപരിരക്ഷാസ്ഥാപനങ്ങള്‍ :
ആരോഗ്യസേവനവകുപ്പിന് കീഴിലുള്ള 1,288 ആരോഗ്യപരിരക്ഷാസ്ഥാപനങ്ങളിലായി 38,525 കിടക്കകളും 6537 ഡോക്ടര്മാരും, 14377 നഴ്സിംഗ് ജീവനക്കാരും 7305 പാരാമെഡിക്കൽ ജീവനക്കാരും ഉണ്ട്. ഇതില് 849 പിഎച്ച്സി/എഫ്എച്ച്സികൾ, 227 സിഎച്ച്സികൾ/ബ്ലോക്ക് എഫ്എച്ച്സികൾ, 87 താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, 18 ജില്ലാ ആശുപത്രികൾ, 18 ജനറൽ ആശുപത്രികൾ, 3 മാനസികാരോഗ്യ ആശുപത്രികൾ, 10 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, 3 കുഷ്ഠരോഗ ആശുപത്രികൾ, 14 ടിബി ആശുപത്രികൾ, / ക്ലിനിക്കുകൾ, 2 മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികൾ, 58 മറ്റ് ആശുപത്രികൾ എന്നിവയുണ്ട്. രോഗപ്രതിരോധവും രോഗശമനവുമുള്ടെയുള്ള സമഗ്രമായ പ്രാഥമികതല സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും, താലൂക്ക് ആസ്ഥാന ആശുപത്രികളും ദ്വിദീയതലപരിചരണം ലഭിക്കുന്നയിടങ്ങളാണ്. ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെ ആശുപത്രികൾ എന്നിവ സ്പെഷ്യാലിറ്റി സേവനങ്ങളും ചില സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും നൽകുന്നു. 2022-23 ലും 2023-24 ലും കേരളത്തിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളും കിടക്കകളും ഇനം തിരിച്ച്, ഇന്പേഷ്യന്റ്, ഔട്ട് പേഷ്യന്റ് വിവരങ്ങള് ചെറുതും വലുതുമായി നടത്തിയ ശസ്ത്രക്രിയകൾ, ഡി.എച്ച്.എസിനു കീഴിലുള്ള മെഡിക്കല് പാരാമെഡിക്കൽ സ്റ്റാഫുകള്, എന്നിവ ചുവടെ നൽകിയിരിക്കുന്നു. പട്ടിക 1 , പട്ടിക 2 & പട്ടിക 3 .
കേരളത്തിലെ ആശുപത്രി കിടക്കകളുടെ ജില്ല തിരിച്ചുള്ള വിതരണം :
കേരളത്തിലെ ആശുപത്രി കിടക്കകളുടെ ജില്ല തിരിച്ചുള്ള ചിത്രം 6.2.1 ൽ നൽകിയിരിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ കിടക്കകളുണ്ട്. എന്നാൽ കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ കിടക്കകളുടെ എണ്ണം കുറവാണ്. കേരളത്തിലെ കിടക്ക ജനസംഖ്യ അനുപാതം 1:604 ആണ്, ഇത് ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രം 1:668 ആണ്. കേരളത്തിലെ ശരാശരി ഡോക്ടർ ബെഡ് അനുപാതം 1:4 ഉം ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമായി 1:5 ഉം ആണ്. കേരളത്തിലെ ഡോക്ടർ ജനസംഖ്യാ അനുപാതം 1:2630 ആണ്. 2021 ലെ എസ്ടിമേറ്റഡ് ജനസംഖ്യയാണ് ഇവിടുത്തെ ജനസംഖ്യ. ഈ കണക്കുകൾ സർക്കാർ മേഖലയുടെ മാത്രം സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതാണ്, സ്വകാര്യ മേഖലയും പരിഗണിക്കുകയാണെങ്കിൽ ഈ കണക്കുകൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.
കേരളത്തിലെ ആശുപത്രി കിടക്കകളുടെ ജില്ല തിരിച്ചുള്ള വിതരണം
അവലംബം : വിവിധ ആരോഗ്യ വകുപ്പുകൾ / സ്ഥാപനങ്ങൾ
പ്രധാന സാംക്രമിക രോഗങ്ങളുടെ താരതമ്യ വിശകലനം 2009-22
നൊറോവൈറസ്
⇒ കേരളത്തിലെ സാംക്രമിക രോഗങ്ങളുടെ വ്യാപനം 2013 -17 (ഒക്ടോബർ വരെ)
അവലംബം: സാമ്പത്തിക അവലോകനം 2011-2023